Solution for All Problems: ഹൈന്ദവ വിശ്വാസത്തില്‍ സമ്പത്തിന്‍റെ ദേവിയായാണ് ലക്ഷ്മിദേവിയെ കാണുന്നത്. അതിനാല്‍ എല്ലാ ആരാധനകളിലും പൂജകളിലും ലക്ഷ്മി ദേവിയെ പ്രത്യേകം സ്മരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ലക്ഷ്മിദേവി കടാക്ഷിച്ചാല്‍ ഭക്തരുടെ ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.
Also Read: Chandra Mangal Yog: അടുത്ത 48 മണിക്കൂർ ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരം! ലക്ഷ്മീദേവി സമ്പത്ത് വർഷിക്കും!!
ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ദേവീ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് വെള്ളയാഴ്ച ദിവസം ലക്ഷ്മി ദേവിയ്ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ ദിവസം ലക്ഷ്മി ദേവിയെ പ്രത്യേകം ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം.
Also Read: Ketu Transit 2023: കേതു സംക്രമണം, ഈ 3 രാശിക്കാര്‍ക്ക് ദുരിതം!! പണവും ആരോഗ്യവും നഷ്ടപ്പെടും
വെള്ളിയാഴ്ച ദിവസം ലക്ഷ്മി ദേവിയ്ക്കൊപ്പം ദുര്‍ഗാ ദേവിയേയും ആരാധിക്കുന്ന ദിവസമാണ്. ഈ ദിവസം ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്തരുടെ എല്ലാ പ്രശ്നങ്ങളും മാറുമെന്നാണ് വിശ്വാസം. അതായത്, ഭക്തരുടെ മേല്‍ ദുര്‍ഗാ ദേവി പ്രസാദിക്കുന്നതോടെ അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു.
Also Read: Mars Transit 2023: രുചക് രാജയോഗം, ഈ രാശിക്കാരുടെ മേല്‍ ചൊവ്വ സമ്പത്ത് വര്‍ഷിക്കും!!
ഒരു പ്രത്യേക ജോലിയിൽ വിജയം കൈവരിക്കാൻ ജ്യോതിഷത്തിൽ ചില പ്രത്യേക മാർഗങ്ങൾ പരാമർശിച്ചിട്ടുണ്ട്. ദുർഗാ ദേവി വളരെ ദയയും അനുകമ്പയും ഉള്ളവളാണെന്ന് പറയപ്പെടുന്നു. ആരാധനയും പൂജയും കൊണ്ട് മാത്രം അവര്‍ സന്തുഷ്ടയാകുന്നു. ജ്യോതിഷ പ്രകാരം, ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും ദേവിയുടെ കൃപയാൽ നിറവേറ്റപ്പെടുന്നു. നിങ്ങൾക്കും ദുർഗാ ദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ, വെള്ളിയാഴ്ച പൂജയ്ക്കിടെ ദുർഗ്ഗാ കീര്‍ത്തനം ചൊല്ലുക. ഇത് നിങ്ങള്‍ ജീവിതത്തില്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സഹായിയ്ക്കും.
പൂജയും അര്‍ച്ചനകളും നടത്തുന്നതോടൊപ്പം വെള്ളിയാഴ്ച ദിവസം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. അതായത്, വെള്ളിയാഴ്ച്ച സംഭവിക്കുന്ന ചെറിയ പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍, വെള്ളിയാഴ്ച അറിയാതെ പോലും ഈ പിഴവുകള്‍ വരുത്തരുത്. അതിനായി ചില കാര്യങ്ങള്‍ വെള്ളിയാഴ്ച ചെയ്യരുത് എന്ന് പറയപ്പെടുന്നു.
വീടിന്‍റെ വടക്ക് ദിശയില്‍ ഒരിക്കലും മാലിന്യങ്ങൾ കുമിഞ്ഞു കൂടാന്‍ അനുവദിക്കരുത്. ഇത് ലക്ഷ്മി ദേവിയുടെയും കുബേരന്‍റെയും സ്ഥലമാണ്. കൂടാതെ, വെള്ളിയാഴ്ച പ്രത്യേക പൂജയ്ക്ക് മുന്‍പായി വീടും പരിസരവും വൃത്തിയാക്കാനും ശ്രദ്ധിക്കുക.
മദ്യം, മാംസം എന്നിവ വെള്ളിയാഴ്ച കഴിക്കാൻ പാടില്ല, ഇങ്ങനെ ചെയ്താൽ ലക്ഷ്മീദേവിയുടെ കോപത്തിന് ഇരയാകേണ്ടി വന്നേക്കാം.
വീടിന്‍റെ അടുക്കളയിലും ലക്ഷ്മി ദേവി കുടികൊള്ളുന്നതായാണ് വിശ്വാസം. അതിനാൽ, വെള്ളിയാഴ്ച അടുക്കള വളരെ വൃത്തിയുള്ളതായിരിക്കണം. അടുക്കളയിൽ വൃത്തികെട്ട പാത്രങ്ങൾ സൂക്ഷിക്കരുത്. ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടയാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...