Pradosha Vrat 2021: ഇന്ന് വൈകുന്നേരം മഹാദേവനെ പ്രാർത്ഥിക്കുന്നത് ഉത്തമം

മേടമാസത്തിലെ പ്രദോഷത്തിന് ഏറെ പ്രത്യേകതയുണ്ടെന്നാണ് വിശ്വാസം.  പൊതുവേ പ്രദോഷവ്രതം മഹാദേവനെ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.    

Written by - Ajitha Kumari | Last Updated : Apr 24, 2021, 01:29 PM IST
  • ശനിയാഴ്ച വരുന്ന പ്രദോഷത്തെ ശനി പ്രദോഷമെന്നാണ് പറയുന്നത്
  • അന്നേ ദിവസം ശനിദേവന് പൂജ ചെയ്യുന്നതോടൊപ്പം മഹാദേവനെയും പൂജിക്കണം
  • പ്രദോഷ സന്ധ്യാവേളയില്‍ മഹാദേവനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം ഉത്തമമാണ്
Pradosha Vrat 2021: ഇന്ന് വൈകുന്നേരം മഹാദേവനെ പ്രാർത്ഥിക്കുന്നത് ഉത്തമം

മേടമാസത്തിലെ പ്രദോഷത്തിന് ഏറെ പ്രത്യേകതയുണ്ടെന്നാണ് വിശ്വാസം.  പൊതുവേ പ്രദോഷവ്രതം മഹാദേവനെ പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.  

ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോൾ കയറിന് പകരം ഉപയോഗിച്ചത് വാസുകി എന്ന സർപ്പത്തിനെയായിരുന്നുവെന്നും ആ സമയം വാസുകിയുടെ ഉള്ളിൽ നിന്നും വിഷം പുറത്തുവരുകയും അത്  ഭൂമിയില്‍ വീണാല്‍ സര്‍വനാശത്തിന് കാരണമാകും എന്നതിനാല്‍ മഹാദേവൻ അത് കുടിക്കുകയും എന്നാൽ വിഷയം ഉള്ളിൽ പോകാതിരിക്കാൻ  പാര്‍വ്വതി ദേവി കഴുത്തില്‍ പിടിക്കുകയും അതിനെ തുടർന്ന് ഭഗവാന്റെ കഴുത്ത് നീലനിറമാകുകയും ചെയ്തു. ഈ സംഭവം നടന്നത് പ്രദോഷ സമയത്താണെന്നും അതുകൊണ്ടുതന്നെ ഈ സമയത്ത് ശിവഭഗവാന്‍ ഏറെ ഉദാരമനസ്‌കനായിരിക്കും എന്നും വിശ്വാസമുണ്ട്.  

Also Read: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ..

അതുപോലെതന്നെ ഒരുമാസം രണ്ടു പ്രദോഷമുണ്ട്. അത് കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലുമാണ്. ഇതില്‍ പ്രധാനം കറുത്ത പക്ഷത്തെ പ്രദോഷമാണ്.  ഇത്തവണത്തെ പ്രദോഷം കറുത്തപക്ഷവും ശനിയാഴ്ചയും ചേര്‍ന്നുവരുന്ന ഇന്നാണ്. അതുകൊണ്ടുതന്നെ ഏപ്രില്‍ 24 ശനിയാഴ്ചയുള്ള പ്രദോഷം ഏറെ പ്രാധാന്യമുള്ളതാണ്. അതായത് സാധാരണ പ്രദോഷങ്ങളേക്കാള്‍ ഇരട്ടിഫലം തരുന്നതാണ് ഇത്തവണത്തേത് എന്നർത്ഥം.

ഇന്നേ ദിവസം ശിവ ക്ഷേത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സമയമായ പ്രദോഷ സമയത്തുള്ള പൂജാകര്‍മ്മങ്ങള്‍, അഭിഷേകങ്ങള്‍, മന്ത്രോച്ചാരണങ്ങള്‍, ഭജനകള്‍ തുടങ്ങിയവ വളരെ വിശേഷപ്പെട്ടതാണ്.  പ്രദോഷ സമയം എന്നു പറയുന്നത് സൂര്യാസ്തമയത്തോട് അടുത്തുള്ള സമയമാണ്.  അതായത് അസ്തമത്തിന് മുന്‍പ് 90 മിനിട്ടും അത് കഴിഞ്ഞ് 30 മിനിറ്റുമാണ് സമയം.

ഈ സമയം വീട്ടില്‍ പൂജചെയ്യുന്നത് വളരെ നല്ലതാണെങ്കിലും ഈ സമയത്ത് ശിവക്ഷേത്ര ദര്‍ശനം അതിലേറെ ഫലപ്രദവും ഐശ്വര്യദായകവുമാണ്. മാത്രമല്ല മഹാദേവന് ഏറെ പ്രിയപ്പെട്ട ഈ സമയത്ത് ചെയ്യുന്ന പൂജാവിധികളുടെ ഫലസിദ്ധി വളരെ വിശേഷപ്പെട്ടത് ആണ്.  കൂവളത്തില കൊണ്ടുള്ള പൂജയും അര്‍ച്ചനകളും വളരെ ഉത്തമമാണ്. 

Also Read: Kamakhya ക്ഷേത്രത്തിന്റെ രഹസ്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും

പ്രദോഷദിനത്തിൽ നമുക്ക് ഒന്നുകിൽ കഠിന ഉപവാസം നടത്താം അല്ലെങ്കിൽ ലഘു ഉപവാസവും അനുഷ്ഠിക്കാം. കഠിന ഉപവാസം എന്നു പറയുന്നത് പ്രദോഷദിവസം രാവിലെ മുതല്‍ പിറ്റേ ദിവസം രാവിലെ വരെ ഭക്ഷണം കഴിക്കാതെയുള്ള ഉപവാസമാണ്.  ഈ ഉപവശ്യമെടുത്താൽ പിറ്റേദിവസം ശിവ പൂജക്ക് ശേഷം മാത്രമേ ഭക്ഷണം കഴിക്കാനാകൂ.  എന്നാല്‍ ലഘു ഉപവാസങ്ങളില്‍ പാലും പഴങ്ങളും കഴിച്ച് ഉപവാസം അനുഷ്ഠിക്കാവുന്നതാണ്. 

ശിവ പുരാണമനുസരിച്ച് പ്രദോഷ വ്രതത്തിന് പല ഗുണങ്ങള്‍ ഉണ്ട്.  ഈ വ്രതമെടുക്കുന്ന ആളുടെ കുടുംബത്തിന് ഐശ്വര്യം, സമൃദ്ധി, സന്താനലബ്ധി, സമാധാനം എന്നിവ വന്നുചേരും.  ഈ വ്രതം സ്ഥിരമായി എടുക്കുന്ന സ്ത്രികള്‍ക്ക് സന്താനലബ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.   കൂടാതെ ഈ വ്രതമെടുക്കുന്ന ആളുകളുടെ എല്ലാ പാപങ്ങളും നശിച്ച്അവർക്ക് മോക്ഷം ലഭിക്കുകയും ചെയ്യും.  ഇനി ഈ ദിവസം വ്രതം  അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ അന്നേദിവസം ശിവക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നതും ഉത്തമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News