Shukra Gochar 2022: ആഗസ്റ്റ് 31 വരെ ഈ 4 രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നിറയും!

Shukra Rashi Parivratan 2022: ജ്യോതിഷത്തിൽ ശുക്രനെ ഒരു പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ ശുഭമായിരുന്നാൽ  ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹവും ലഭിക്കും.

Written by - Ajitha Kumari | Last Updated : Aug 8, 2022, 02:44 PM IST
  • ജ്യോതിഷത്തിൽ ശുക്രനെ ഒരു പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്
  • ശുക്രൻ ആഗസ്റ്റ് 7 ഞായറാഴ്ച രാശി മാറിയിരിക്കുകയാണ്
  • ശുക്രന്റെ ഈ മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും
Shukra Gochar 2022: ആഗസ്റ്റ് 31 വരെ ഈ 4 രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നിറയും!

Shukra Rashi Parivratan 2022: ഐശ്വര്യം, തേജസ്സ്, സുഖസൗകര്യങ്ങൾ എന്നിവയുടെ ദാതാവായ ശുക്രൻ ആഗസ്റ്റ് 7 ഞായറാഴ്ച രാശി മാറിയിരിക്കുകയാണ്. ശുക്രന്റെ ഈ മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. ശുക്രൻ ആഗസ്റ്റ് 7 ന് മിഥുന രാശിയിൽ നിന്നും കർക്കടക രാശിയിലേക്ക് നീങ്ങും.  ഈ രാശിയിൽ ആഗസ്റ്റ് 31 വരെ തുടരും. ശുക്രന്റെ ഈ രാശിമാറ്റം ഏതോയ്‌ക്കെ രാശിക്കാർക്കാണ് ശുഭം എന്നറിയാം. 

Also Read: 2 വർഷത്തിനു ശേഷം വ്യാഴം മീനരാശിയിൽ: 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത് 

 

ഇടവം (Taurus):  ഇടവം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ നല്ല മാറ്റമുണ്ടാകും. ഈ സമയത്ത് ഇവർക്ക് ജോലിയിൽ ബഹുമാനവും ആദരവും ലഭിക്കും. കാലങ്ങളായി കെട്ടിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ധനകാര്യങ്ങളിൽ വിജയമുണ്ടാകും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ എല്ലാ ജോലികളിലും വിജയം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിയുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയ്ക്ക് വിലമതിക്കും. വ്യാപാരികൾക്ക് ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാകും.

Also Read: പ്രണയം പ്രകടിപ്പിച്ച ആൺകുട്ടിയോട് പെൺകുട്ടിയുടെ വിചിത്ര നിബന്ധന, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

കന്നി (Virgo): കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ കാലയളവിൽ ശക്തമായിരിക്കും. ഭൂമിയോ വാഹനമോ വാങ്ങാൻ അവസരമുണ്ടാകും. സഹോദരങ്ങളുമായുള്ള ബന്ധം സൗഹാർദ്ദപരമായിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല സമയമാണ്. ഈ കാലയളവിൽ ധനലാഭത്തിന് സാധ്യതയുണ്ട്.

മീനം (Pisces):  മീനരാശിക്കാർക്ക് ഈ കാലയളവിൽ കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും. ശുക്ര സംക്രമത്തിന്റെ ഫലം നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദി ക്കാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News