Shukra Gochar 2022: ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം

Shukra Rashi Parivartan 2022: ശുക്രന്റെ രാശിമാറ്റത്തിന്റെ ഫലം 12 രാശികളിലും കാണപ്പെടും. ശുക്ര സംക്രമം ചില രാശിക്കാർക്ക് സന്തോഷം കൊണ്ടുവരുമെങ്കിൽ ചിലർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിയും വരും.

Written by - Ajitha Kumari | Last Updated : Aug 6, 2022, 04:59 PM IST
  • ജ്യോതിഷത്തിൽ ശുക്രന്റെ രാശിമാറ്റം വളരെ സവിശേഷമാണ്
  • നാളെ ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും
  • ആഗസ്റ്റ് 31 വരെ ശുക്രൻ ഇവിടെ തുടരും
Shukra Gochar 2022: ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം

Shukra Rashi Parivartan 2022: ജ്യോതിഷത്തിൽ ശുക്രന്റെ രാശിമാറ്റം വളരെ സവിശേഷമായിട്ടാണ് കണക്കാക്കുന്നത്. സുഖം, ഐശ്വര്യം, തേജസ്സ്, സമ്പത്ത് മുതലായവയുടെ കാരകനായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രന്റെ രാശി മാറുന്നതോടെ ചില രാശിക്കാർക്ക് സാമ്പത്തിക പുരോഗതിക്കൊപ്പം ജീവിത പുരോഗതിയും ലഭിക്കും. 2022 ആഗസ്റ്റ് 07 ന് അതായത് നാളെ ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ആഗസ്റ്റ് 31 വരെ ശുക്രൻ ഇവിടെ തുടരും. അതുവരെ ഏത് രാശിക്കാരുടെ ഭാഗ്യമാണ്  തെളിയുന്നതെന്ന് നോക്കാം. 

മേടം (Aries): ശുക്ര സംക്രമം മേടരാശിക്കാർക്ക് ജീവിതത്തിൽ വിജയം നൽകും. ഈ സമയത്ത് ഇവർക്ക് ബഹുമാനവും ആദരവും ലഭിക്കും.  കരിയറിൽ നല്ല വാർത്തകൾ ലഭിക്കും. സ്ഥാനക്കയറ്റത്തോടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും. തൊഴിൽ തേടുന്നവർക്ക് സമയം അനുകൂലമായിരിക്കും.

Also Read: ശുക്ര സംക്രമണം 2022: വെറും 48 മണിക്കൂർ മാത്രം.. ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ! 

ഇടവം (Taurus): ശുക്രന്റെ രാശിമാറ്റം ഇടവം രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഇവർക്ക് നിക്ഷേപത്തിന് നല്ല സമയമാണ്. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും.

മിഥുനം (Gemini): ശുക്രസംക്രമണം മിഥുന രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത് ശമ്പള വർദ്ധനയോടെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

Also Read: വധുവിന്റെ മുന്നിൽ വെച്ച് ഭാര്യാസഹോദരിയോട് ചുംബനം ചോദിച്ച് വരൻ, വീഡിയോ കണ്ടാൽ ഞെട്ടും!

കന്നി (Virgo): ശുക്രന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് ശുഭവാർത്തകൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയമാണ്.
 
തുലാം (Libra):  ശുക്രസംക്രമണത്തിൽ തുലാം രാശിക്കാർക്കും ഭാഗ്യം തെളിയും. ഈ സമയത്ത് പുതിയ ജോലിയുടെ ഓഫറുകൾ ലഭിക്കും. ഈ സമയത്തെ നിക്ഷേപം നിങ്ങൾക്ക്  ഭാവിയിൽ വൻ നേട്ടം നൽകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News