നിങ്ങളുടെ ശുക്രദശാ കാലം ഇതോണോ ? ഇങ്ങിനെ ചിലത് കൂടി ഒപ്പം ശ്രദ്ധിച്ചോളു

വെള്ളിയാഴ്ചയുടെ ഗ്രഹമെന്നാണ് ശുക്രനെ അറിയപ്പെടുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 26, 2021, 06:36 AM IST
  • സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രന്‍
  • സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും പ്രതിരൂപമാണ് ശുക്രൻ
  • ഹിന്ദു ഐതീഹ്യമനുസരിച്ച് ശുക്രനെ ശുക്രാചാര്യരായി കണക്കാക്കപ്പെടുന്നു.
  • ശുക്രൻ മോശ സ്ഥാനത്ത് തുടർന്നാൽ കുടുംബ ബന്ധങ്ങളിൽ ചേർച്ചക്കുറവ് ഉണ്ടായേക്കാം.
നിങ്ങളുടെ ശുക്രദശാ കാലം ഇതോണോ ?  ഇങ്ങിനെ ചിലത് കൂടി ഒപ്പം ശ്രദ്ധിച്ചോളു

വെള്ളിയാഴ്ചയുടെ ഗ്രഹം ശുക്രന്‍ (shukra dasha) എന്നാണ് അറിയപ്പെടുന്നത്.  സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും പ്രതിരൂപമാണ് ശുക്രൻ. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹവും ശുക്രൻ തന്നെ. ആകാശത്ത് നമ്മുടെ കണ്ണുകൾ കൊണ്ട് നേരിട്ട് ശുക്രനെ കാണാനാവും. ഐതീഹ്യങ്ങളിൽ ശുക്രൻ എന്നത് അസുര ഗുരുവാണ്.

ആഴ്ചയിലെ അഞ്ചാമത്തെ ദിവസമായ വെള്ളിയാഴ്ചയുമായി (Friday) ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ശുക്രന്‍. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രന്‍ സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും പ്രതിരൂപമാണ്. ആകാശത്ത് നഗ്നനേത്രങ്ങളാല്‍ കാണാവുന്ന ഗ്രഹമാണിത്. ഹിന്ദു ഐതീഹ്യമനുസരിച്ച് ശുക്രനെ ശുക്രാചാര്യരായി കണക്കാക്കപ്പെടുന്നു. അതായത് അസുരന്‍മാരുടെയും ദേവന്‍മാരുടെയും ഗുരു.

Also Read: തൊഴിൽ പ്രശ്നങ്ങൾ മാറാൻ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുന്നത് ഉത്തമം

ശുക്രന്‍ അടിസ്ഥാനപരമായി പ്രണയത്തെയും ബന്ധങ്ങളെയും പ്രതിനിധീകരിക്കുന്നു. ജ്യോതിഷമനുസരിച്ച് വൈവാഹിക ബന്ധങ്ങളെ നിയന്ത്രിക്കുകയും ആനന്ദം നിലനിര്‍ത്തുകയും ചെയ്യുന്നത് ശുക്രനാണ്. ശുക്രൻ ജാതകത്തിൽ അനുകൂലത്തിലെത്തിയാൻ നിങ്ങളുടെ കടുംബ ബന്ധങ്ങങ്ങൾ ഏറ്റവും ഭംഗിയായി മുന്നോട്ട് കൊണ്ടു പോകാനാകും.

Also Read: Kamakhya ക്ഷേത്രത്തിന്റെ രഹസ്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും

ശുക്രൻ മോശ സ്ഥാനത്ത് തുടർന്നാൽ കുടുംബ ബന്ധങ്ങളിൽ ചേർച്ചക്കുറവ് ഉണ്ടായേക്കാം. മാത്രമല്ല അസുഖങ്ങൾക്കും കാരണമാവും. ചർമ്മ രോഗങ്ങളും മറ്റും ഇത് മൂലം ഉണ്ടായേക്കാം എന്നതാണ് സുപ്രധാനമായ കാര്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News