Astro Today:ഏറ്റവും പെട്ടെന്ന് ജീവിതത്തിൽ ഉയർച്ച ഉണ്ടാവുന്ന നക്ഷത്രക്കാർ ഇവരാണ്

വിശാല മനസ്സുള്ള ഇവരുടെ സംസാര രീതി തന്നെ വ്യത്യസ്തമാണ്

Written by - Zee Malayalam News Desk | Last Updated : Apr 23, 2021, 06:02 AM IST
  • പൊതുവായ കാര്യങ്ങളിൽ ഇവര്‍ നേതൃസ്ഥാനത്തേയ്ക്കു നിയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്
  • സ്ത്രീകള്‍ പൊതുവേ സത്ബുദ്ധികളും കുടുംബക്ഷേമ കാര്യങ്ങളില്‍ സമര്‍ത്ഥകളുമായിരിക്കും
  • ഇവരാകട്ടെ പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ കഴിവുപ്രകടിപ്പിക്കും.
  • വിദ്യാഭ്യാസ മേഖലയായിരിക്കും ഇവരിൽ ഭൂരിഭാഗം പേർക്കും തിരഞ്ഞെടുക്കുന്ന പ്രൊഫഷൻ
Astro Today:ഏറ്റവും പെട്ടെന്ന്  ജീവിതത്തിൽ ഉയർച്ച ഉണ്ടാവുന്ന നക്ഷത്രക്കാർ ഇവരാണ്

കാഴ്ചയിലുള്ള ഭംഗിമുതൽ ജീവിതതത്തിൽ അങ്ങിനെ എല്ലാത്തിലും മികച്ച നിൽക്കാൻ യോഗം ഉള്ള നക്ഷത്രക്കാരുണ്ട് (Nakshathra Bhalam). അതാണ് ഉത്രം നക്ഷത്ര ജാതർ.നല്ല അഭിമാനികളായിരിക്കും ഇവർ. വിദ്യാഭ്യാസ മേഖലയായിരിക്കും ഇവരിൽ ഭൂരിഭാഗം പേർക്കും തിരഞ്ഞെടുക്കുന്ന പ്രൊഫഷൻ.

വിശാല മനസ്സുള്ള ഇവരുടെ സംസാര രീതി തന്നെ വ്യത്യസ്തമാണ്. ഇവരാകട്ടെ പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ കഴിവുപ്രകടിപ്പിക്കും. യുക്തിയുക്തമായി ചിന്തിക്കുന്നതില്‍ സമര്‍ത്ഥരായിരിക്കും. വിവേകികളും നയതന്ത്രജ്ഞരുമായ ഇക്കൂട്ടര്‍ ബന്ധുമിത്രാദികളോട് ഉദാരമനസ്‌കരായി പെരുമാറുന്നവരാകും.

ALSO READ : Thrissur Pooram 2021: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്

പൊതുവായ കാര്യങ്ങളിൽ ഇവര്‍ നേതൃസ്ഥാനത്തേയ്ക്കു നിയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. ജീവിതത്തിൻറെ തുടക്കത്തിൽ നിരവധി കഷ്ടതകളും പിതാവടക്കമുള്ളവരുടെ അവഗണനയും സഹിക്കേണ്ടിവരും എന്നാൽ സ്വപ്രയത്‌നവും ബുദ്ധിയും കൊണ്ട് ഉന്നത സ്ഥാനത്ത് എത്തിച്ചേരും.വൈവാഹിക ജീവിതത്തില്‍ പരസ്പരം സുഹൃത്തുക്കളെ പോലെ പെറുമാറുന്നതായിരിക്കും.

ALSO READ : Thrissur Pooram 2021 : തൃശൂർ പൂരം പ്രതീകാത്മകമായി മാത്രം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം, എല്ലാ ചടങ്ങും ഒരാന പുറത്തായിട്ട് നടത്തും, കുടമാറ്റം ഇല്ല

സ്ത്രീകള്‍ പൊതുവേ സത്ബുദ്ധികളും കുടുംബക്ഷേമ കാര്യങ്ങളില്‍ സമര്‍ത്ഥകളുമായിരിക്കും. അന്തസും അഴകും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധയും മുന്‍തൂക്കവും നല്കും.മെക്കാനിക്കല്‍, ടൂറിസം, കമ്യൂണിക്കേഷന്‍, ഭൂമിയുമായി ബന്ധപ്പെട്ട ഉദ്യോഗങ്ങള്‍ എന്നീ മേഖലകളില്‍ ശോഭിക്കും. ദേവത-ഭഗന്‍, ഗണം-മാനുഷം, യോനി-പുരുഷന്‍, ഭൂതം-അഗ്‌നി, മൃഗം-ഒട്ടകം, പക്ഷി-കാകന്‍, വൃക്ഷം- ഇത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News