Shani Surya Gochar 2023: പുതുവത്സരം തുടങ്ങാൻ ഇനി ഒരു ദിവസം മാത്രം. പുതിയ വർഷത്തിൽ ഗ്രഹങ്ങളും അവരുടെ സഞ്ചാരം മാറ്റും. ഇത് എല്ലാ രാശിക്കാരുടേയും ജീവിതത്തെ ബാധിക്കും. ജ്യോ,2തിഷികളുടെ അഭിപ്രായത്തിൽ പുതുവർഷത്തിലെ ആദ്യ പാദത്തിൽ ചില രാശിക്കാർക്ക് അടിപൊളിയായിരിക്കും എന്നാണ്. ജനുവരി 17 ന് ഗ്രഹങ്ങളുടെ വിധി നിശ്ചയിക്കുന്ന ശനി മകരത്തിൽ നിന്നും കുംഭത്തിലേക്ക് സംക്രമിക്കും. ശേഷം ഫെബ്രുവരി 13ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ഈ രണ്ടു ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാകും. അത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യും എന്ന് നോക്കാം...
മേടം (Aries): മേടം രാശിക്കാരുടെ പത്താം ഭാവാധിപൻ ശനിയും അഞ്ചാം ഭാവാധിപൻ സൂര്യനുമാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് സൂര്യന്റെയും ശനിയുടെയും കൂടിച്ചേരൽ ശുഭകരമായിരിക്കും. വരുമാനം വർദ്ധിക്കും ഒപ്പം വരുമാന സ്രോതസും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധവും മെച്ചപ്പെടും.
കന്നി (Virgo): കന്നി രാശിക്കാരുടെക്ക് അഞ്ച്-ആറ് ഭാവങ്ങളുടെ അധിപനാണ് ശനി. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ആറാം ഭാവത്തിലാണ് നടക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കന്നിരാശിക്കാർക്ക് ശനി-സൂര്യന്റെ സംയോഗം ശുഭകരമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ ജോലി ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രയോജനം നേടാം.
Also Read: താഴെ വീണ യുവതിയെ വിഴുങ്ങാൻ ആഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ധനു (Sagittarius): സൂര്യൻ ധനു രാശിയുടെ ഒൻപതാം ഭാവത്തിന്റെയും ശനി രണ്ടും മൂന്നും ഭാവങ്ങളുടേയും അധിപനാണ്. സൂര്യന്റെയും ശനിയുടെയും കൂടിച്ചേരൽ മൂന്നാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഈ കൂട്ടുകെട്ട് കൊണ്ട് നിങ്ങളുടെ ധൈര്യം വർദ്ധിക്കുകയും യാത്ര ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാകുകയും ചെയ്യും. നിങ്ങളുടെ സംസാരത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ആളുകളെ ആകർഷിക്കാൻ കഴിയും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും കൂടാതെ കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...