Shani Jayanti 2022: 30 വർഷങ്ങൾക്ക് ശേഷം ശനി ജയന്തിയിൽ അത്ഭുത സംയോഗം

Shani Jayanti 2022 Upay: ഹിന്ദുധർമ്മമനുസരിച്ച് ശനി ജയന്തി വളരെ പ്രധാനപ്പെട്ട ഒന്നാണ്.  ഈ ദിനം ശനി ദേവനെ പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിവസമാണ്. ജാതകത്തിലെ ശനിദോഷം, ഏഴരശനി, കണ്ടക ശനി എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഈ ദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് വലിയ നേട്ടങ്ങൾ ഉണ്ടാക്കും.  

Written by - Ajitha Kumari | Last Updated : May 21, 2022, 11:46 AM IST
  • ഹിന്ദുധർമ്മമനുസരിച്ച് ശനി ജയന്തി വളരെ പ്രധാനപ്പെട്ട ഒന്നാണ്
  • ഈ ദിനം ശനി ദേവനെ പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിവസമാണ്
  • ഈ ദിനം ശനി ദേവനെ പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിവസമാണ്
Shani Jayanti 2022: 30 വർഷങ്ങൾക്ക് ശേഷം ശനി ജയന്തിയിൽ അത്ഭുത സംയോഗം

Shani Jayanti 2022: ശനി ജയന്തി ദിവസം ശനി ദേവനെ ആരാധിക്കുന്നതിനും, ശനിയുടെ കോപത്തിൽ നിന്ന് മോചനം നേടുന്നതിനുമുള്ള ഒരു പ്രധാന ദിവസമാണ്. അതുകൊണ്ടുതന്നെ ശനി ജയന്തി ദിനത്തിൽ വ്രതം എടുക്കുന്നതും,  പൂജ ചെയ്യുന്നതും വളരെ നല്ലതാണ്. മെയ് 30 തിങ്കളാഴ്ചയാണ് ഈ വർഷത്തെ ശനി ജയന്തി. 

കൂടാതെ വർഷങ്ങൾക്ക് ശേഷം ശനി ജയന്തി ദിനത്തിൽ ഒരു അത്ഭുത സംയോഗം കൂടി നടക്കുന്നുണ്ട്, അതിനാൽ ഈ ദിവസത്തിന്റെ പ്രാധാന്യം പലമടങ്ങ് വർദ്ധിക്കുകയാണ്.  ഇക്കാരണത്താൽ ശനിയുടെ കോപത്തിൽ നിന്ന് മോചനം ലഭിക്കാൻ ശനി ജയന്തിയിൽ ചില നടപടികൾ ചെയുന്നത് ഉത്തമമാണ്.  

Also Read: വാസ്തുപ്രകാരം വീട്ടിൽ ഐശ്വര്യമുണ്ടാകാൻ ലക്ഷ്മി ഗണേശ വിഗ്രഹം എവിടെ സ്ഥാപിക്കണം? അറിയാം

ശനി ജയന്തിയിൽ അത്ഭുത സംയോഗം (Wonderful coincidence is being made on Shani Jayanti)

ഹിന്ദു കലണ്ടർ അനുസരിച്ച് ജ്യേഷ്ഠ മാസത്തിലെ അമാവാസിയിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ വർഷം തിങ്കളാഴ്‌ചയാണ് ഈ ദിനം വരുന്നത്.  ഒപ്പം വട സാവിത്രി ദിനം കൂടിയാണ്.  30 വർഷങ്ങൾക്ക് ശേഷം ശനി ജയന്തി ദിനത്തിൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ തുടരും. കൂടാതെ ഈ ദിനം സർവാർത്ഥ സിദ്ധി യോഗവുമുണ്ട്. ശനി ജയന്തി ദിനത്തിൽ ഇത്രയധികം കാര്യങ്ങൾ ഉണ്ടാകുന്നത് വളരെ യാദൃശ്ചികമാണ്.

ശനി ജയന്തി പൂജ അനുകൂല സമയം (Shani Jayanti Puja Auspicious Time)

അമാവാസി മെയ് 29 ന് ഉച്ചയ്ക്ക് 02:54 ന് ആരംഭിച്ച് മെയ് 30 ന് വൈകുന്നേരം 04:59 ന് അവസാനിക്കും. മെയ് 30 നാണ് ശനി ജയന്തി.  ശനി ജയന്തി ദിനത്തിൽ അതിരാവിലെ കുളിച്ച് ശനി ക്ഷേത്ര ദർശനം നടത്തണം. ശനിദേവന്റെ വിഗ്രഹത്തിൽ എണ്ണ സമർപ്പിച്ച് വിളക്ക് കത്തിക്കുക. കറുത്ത ഉഴുന്ന്, എള്ള്, കറുത്ത വസ്ത്രങ്ങൾ എന്നിവ സമർപ്പിക്കുക.

Also Read: Shukra Rashi Parivartan: ഈ 5 രാശിക്കാരുടെ ഭാഗ്യം മെയ് 23 മുതൽ തിളങ്ങും!

ശനി ജയന്തി ദിനത്തിൽ ഇവ ചെയ്യുക (Do this work on Shani Jayanti)

ശനിയുടെ കോപം ഒഴിവാക്കാൻ ശനി ജയന്തി ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യുന്നത് ഉത്തമമാണ്

>> ശനി ജയന്തി ദിനത്തിൽ സാധിക്കുമെങ്കിൽ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. ശനി ക്ഷേത്രത്തിൽ എണ്ണ സമർപ്പിക്കുക. ഈ ദിവസം ശനി ചാലിസ ചൊല്ലുന്നതും വളരെ നല്ലതാണ്.

>> കർമ്മത്തിനനുസരിച്ച് ഫലം തരുന്ന ദേവനാണ് ശനി. അതുകൊണ്ട് ശനി ജയന്തി ദിനത്തിൽ നല്ല കാര്യങ്ങൾ ചെയ്യുക.  ഈ ദിനം പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്നത് ഉത്തമം. ദാനം ചെയ്യുന്നത് നന്ന്. നിസഹായരായവരെ സഹായിക്കുക. വഴിയിൽ കാണുന്ന പാവപ്പെട്ടവരെ, പ്രായമായവരെ, സ്ത്രീകളെ, ആരുമില്ലാത്തവരെ കണ്ടാൽ കഴിയുന്നത്ര സഹായിക്കൂക, ഇത്തരം പ്രവർത്തികൾ ശനിദേവനെ പ്രസന്നനാക്കും. 

Also Read: ഒതുങ്ങിയ അരക്കെട്ട് വേണോ? ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തു! 

>> ശനി മന്ത്രം ജപിക്കുക. 'നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാ മാര്‍ത്താണ്ഡ സംഭൂതം  തം നമാമി ശനൈശ്ചരം". ഈ മന്ത്രങ്ങൾ 108 തവണയെങ്കിലും ജപിക്കുക.

നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ നമസ്‌കരിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം. ഈ മന്ത്രം ദിനവും ശരീരശുദ്ധി വരുത്തിയശേഷം 3  തവണ ജപിക്കുന്നത് ഉത്തമമാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News