Astrology: ഈ 4 രാശിക്കാർക്ക് മെയ് 31 വരെ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും!

Rashiphalam: മെയ് 31 ഓടെ പല ഗ്രഹങ്ങളുടെയും രാശികൾ മാറും. ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റത്തിന്റെ നേരിട്ടുള്ള ഫലം മനുഷ്യജീവിതത്തേയും ബാധിക്കും. അതായത് 12 രാശികളിലും അതിന്റെ ഫലം ഉണ്ടാകും എന്നർത്ഥം.   

Written by - Ajitha Kumari | Last Updated : May 18, 2022, 08:37 AM IST
  • മെയ് 31 ഓടെ പല ഗ്രഹങ്ങളുടെയും രാശികൾ മാറും
  • ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റത്തിന്റെ നേരിട്ടുള്ള ഫലം മനുഷ്യജീവിതത്തേയും ബാധിക്കും
Astrology: ഈ 4 രാശിക്കാർക്ക് മെയ് 31 വരെ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും!

Rashiphalam: മെയ് 31 നകം പല ഗ്രഹങ്ങളുടെയും രാശികൾ മാറും. ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റത്തിന്റെ നേരിട്ടുള്ള ഫലം മനുഷ്യജീവിതത്തേയും ബാധിക്കും. അതായത് 12 രാശികളിലും അതിന്റെ ഫലം ഉണ്ടാകും എന്നർത്ഥം. മെയ് 31 നകം ഏതൊക്കെ രാശിക്കാർക്ക് ശുഭവാർത്തകൾ ലഭിക്കുമെന്ന് നമുക്ക് നോക്കാം. ഈ രാശിക്കാർക്ക് മെയ് 31 വരെ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കുകയും സങ്കടങ്ങളിൽ നിന്നും വേദനകളിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ 2022 മേയ് 31 വരെയുള്ള സമയം ഏതൊക്കെ രാശിക്കാർക്ക് ഫലപ്രദമാകുമെന്ന് അറിയാം...

Also Read: Zodiac Sign: ഈ രാശിക്കാർ മറ്റുള്ളവർക്കും ഭാഗ്യം കൊണ്ടുവരും! 

മേടം (Aries)

ആത്മവിശ്വാസം വർധിക്കും.  നിങ്ങളുടെ ഒരു സ്വത്ത് വരുമാന സ്രോതസ് വർധിപ്പിക്കും.സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.
ഒരു യാത്രയ്ക്ക് സാധ്യത. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തിക വശം ശക്തമാകും.  പുതിയ ജോലികൾ ചെയ്യുന്നത് ശുഭകരമായിരിക്കും.

മിഥുനം (Gemini)

ആത്മവിശ്വാസം വർദ്ധിക്കും.  ജോലിഭാരം കൂടും.  ബിസിനസ് വിപുലീകരിച്ചേക്കാം. പിതാവിന്റെ പിന്തുണ ലഭിക്കും.  പണവും ലാഭവും ഉണ്ടാകും അതുകൊണ്ടുതന്നെ സാമ്പത്തിക വശം ശക്തമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.  വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ ജോലി ആരംഭിക്കാൻ കഴിയും. അതിൽ നിന്നും പൂർണ ലാഭം ലഭിക്കും.

Also Read: ചൊവ്വ സംക്രമണം: ഈ രാശിക്കാർക്ക് വരുന്ന 40 ദിവസങ്ങൾ വളരെ ഉത്തമം 

വൃശ്ചിക (Scorpio)

ആത്മവിശ്വാസം ഉണ്ടാകും.  ജോലിയിൽ പുരോഗതിയുടെ പാത തെളിയും.  പ്രവർത്തന വ്യാപ്തി വിപുലീകരിക്കും. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും. ധനസ്ഥിതി മെച്ചപ്പെടും.  ജോലിക്കും ബിസിനസിനും സമയം അനുകൂലം. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും.  വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം നല്ലതല്ല. എല്ലായിടത്തുനിന്നും ലാഭം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടാകും.

കുംഭം (Aquarius)

കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും.  സുഹൃത്തിന്റെ സഹായത്തോടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമുണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം. മനസ്മാധാനം ഉണ്ടാകും. സാമ്പത്തിക വശം ശക്തമായിരിക്കും.  ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News