Shani Margi: ശനി നേർരേഖയിൽ: ഈ രാശിക്കാർക്ക് ലഭിക്കും ധനവർഷം ഒപ്പം ആഗ്രഹ സാഫല്യവും!

Shani Margi 2022: ശനി സ്വന്തം രാശിയായ മകരത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ശനിയുടെ ഈ മാറ്റം എല്ലാ രാശികളിലും നേരിട്ട് സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാർക്കാണ്‌ ശനിയുടെ ഈ സഞ്ചാര മാറ്റം ശുഭഫലങ്ങൾ നൽകുന്നതെന്ന് നമുക്ക് നോക്കാം.  

Written by - Ajitha Kumari | Last Updated : Oct 27, 2022, 05:49 AM IST
  • ശനി നേർരേഖയിൽ
  • ഈ രാശിക്കാർക്ക് ലഭിക്കും ധനവർഷം
  • ശനി സ്വന്തം രാശിയായ മകരത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി
Shani Margi: ശനി നേർരേഖയിൽ: ഈ രാശിക്കാർക്ക് ലഭിക്കും ധനവർഷം ഒപ്പം ആഗ്രഹ സാഫല്യവും!

Shani Margi 2022 Effect: ശനിയെ നീതിയുടെ ദേവനായിട്ടാണ് കണക്കാക്കപ്പെടുന്നത്. കർമ്മത്തിനനുസരിച്ചുള്ള ഫലം ശനി കൃത്യമായി അതാത് വ്യക്തിക്ക് നൽകുമെന്നാണ് വിശ്വാസം. ഒക്ടോബർ 23 ന് പുലർച്ചെ 4:19 ന് ശനി തന്റെ സ്വന്തം രാശിയായ മകരത്തിലേക്ക് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഇതിനു മുൻപ് മകരത്തിലെ വക്രഗതിയിൽ ശനി സഞ്ചരിക്കുകയായിരുന്നു. ശനിയുടെ ഈ മാറ്റം എല്ലാ രാശിക്കാരെയും സ്വാധീനിക്കും. ചില രാശികൾ ശുഭസൂചകമാണെങ്കിൽ മറ്റു ചിലർക്ക് ദോഷഫലവും ഉണ്ടാകും. ശനിയുടെ കൃപ ലഭിക്കുന്ന രാശിക്കാർ ജീവിതത്തിൽ വളരെയധികം പുരോഗതി കൈവരിക്കും.  ഇവർക്ക് എല്ലായിടത്തുനിന്നും മംഗളകരമായ ഫലങ്ങൾ ലഭിക്കും. ധാരാളം ധനം ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: വ്യാഴത്തിന്റെ സഞ്ചാരമാറ്റം സൃഷ്ടിക്കും 'ഗജലക്ഷ്മി രാജയോഗം'; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ! 

ഇടവം (Taurus):  ശനിയുടെ പാത മാറ്റം ഇടവ രാശിക്കാർക്ക് വളരെ നല്ലതാണ്. ആത്മവിശ്വാസം വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും . ധനലാഭം വരുമാനത്തിൽ വർദ്ധനവുണ്ടാക്കും. ബഹുമാനം വർദ്ധിക്കും. ഒപ്പം ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും കാണുന്നു.

കർക്കിടകം (Cancer):  കർക്കടക രാശിക്കാർക്ക് ശനിയുടെ പാത മാറ്റം ശുഭഫലങ്ങൾ നൽകും. ഈ സമയം ഇവരുടെ സന്തോഷം വർധിക്കും.  മതപരമായ കർമങ്ങൾ വീട്ടിൽ പൂർത്തീകരിക്കും. ഈ രാശിയിലുള്ള വിദ്യാർത്ഥികൾക്കും നല്ല സമയമാണ്, വിദ്യാഭ്യാസ രംഗത്ത് ഇവർ പുരോഗതി കൈവരിക്കും. ജോലിയിൽ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും.

Also Read: മുയൽ നീന്തുന്ന മനോഹര ദൃശ്യം, വീഡിയോ കണ്ടാൽ ഞെട്ടും..! 

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് വാഹനത്തിന്റെയും വീടിന്റെയും ഭാഗ്യം ലഭിക്കും. നിങ്ങൾ ഇതിനായി വളരെക്കാലമായി പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിൽ അത് പൂർത്തിയാക്കാനല്ല അനുകൂല സമയമാണിപ്പോൾ. മാതാപിതാക്കളിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക സഹായം ഉണ്ടക്കയം. സന്താന സുഖം ലഭിക്കും. ജോലി ചെയ്യുന്നവർക്കും നല്ല സമയമാണ്.

തുലാം (Libra):  ഓഫീസിലോ ജോലിസ്ഥലത്തോ ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും. വ്യവസായികൾക്ക് നല്ല സമയമാണ്. ബിസിനസിൽ പുരോഗതിക്ക് സാധ്യത. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും, വരുമാനം വർദ്ധിക്കും. ഇത് കടക്കെണിയിൽ നിന്നും മുക്തി നേടിത്തരും.

Also Read: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..! 

മകരം (Capricorn):  ജോലിയിൽ സ്ഥലംമാറ്റത്തിന് സാധ്യത. കുടുംബജീവിതം മധുരമായി നിലനിൽക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. സ്വത്ത് വർധിക്കുന്നതിന് സാധ്യത. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ സഹകരണമുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി ലഭിക്കും. 

മീനം (Pisces):  വരുമാനത്തിനായി പുതിയ മാർഗങ്ങൾ തുറക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകാം. ഇണയുടെ പിന്തുണ ലഭിക്കും. അത് സാമ്പത്തിക പ്രശ്നങ്ങൾ തരണം ചെയ്യാനും ധനഗുണത്തിനും  സാധ്യതയുണ്ടാക്കും. നിങ്ങൾക്ക് ഒരു യാത്ര പോകാണ് അവസരം ലഭിക്കും. ബിസിനസുകാർക്ക് ബിസിനസിൽ വൻ നേട്ടമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News