Shani Margi 2022: ശനി ദേവനൊപ്പം ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ; നേടും പ്രതീക്ഷിക്കാത്ത ധന-സമ്പത്ത്!

Shani Margi 2022:  നീതിയുടെ ദൈവമെന്നാണ് ശനി ദേവനെ പൊതുവെ അറിയപ്പെടുന്നത്. ഒക്ടോബർ 23 ന് അതായത് ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഇതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും ചിലർക്ക് വളരെ  സ്പെഷ്യൽ ആയിരിക്കും

Written by - Ajitha Kumari | Last Updated : Oct 25, 2022, 06:00 AM IST
  • നീതിയുടെ ദൈവമാണ് ശനി
  • ഒക്ടോബർ 23 ന് ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി
  • ഇതിന്റെ സ്വാധീനം ചില രാശികൾക്ക് സ്പെഷ്യൽ ആയിരിക്കും
Shani Margi 2022: ശനി ദേവനൊപ്പം ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ; നേടും പ്രതീക്ഷിക്കാത്ത ധന-സമ്പത്ത്!

Shani Margi 2022: ഏതൊരു ഗ്രഹത്തിന്റെയും നേർ ചലനവും വക്രഗതിയും 12 രാശികളെയും ബാധിക്കാറുണ്ട്‌. ജൂലൈയിൽ ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങിയ ശേഷം  ഒക്ടോബർ 23 ന് മകരത്തിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങി. അതിന്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. എന്നാൽ ഈ സമയത്ത് ശനി ദേവനൊപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ പോകുന്ന ചില രാശികളുണ്ട്. ഒക്‌ടോബർ 23 ഞായറാഴ്‌ച പുലർച്ചെ 4:19 ന് ശനി സ്വന്തം രാശിയായ മകരത്തിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങി.  ജ്യോതിഷ പ്രകാരം ശനിയുടെ പാത മാറ്റം പല രാശിക്കാരുടെയും ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. മകരത്തിൽ ശനിയുടെ നേർരേഖയിലുള്ള ചലനം ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ   ഫലമുണ്ടാക്കുമെന്ന് അറിയാം. 

Also Read: ദീപാവലിയുടെ പിറ്റേന്ന് സൂര്യഗ്രഹണം, ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ! 

മേടം (Aries): ഈ രാശിക്കാർക്ക് ശനിയുടെ പാത മാറ്റം കഷ്ടം നിറഞ്ഞ സമയമായിരിക്കും. കുഴപ്പങ്ങൾ വർദ്ധിച്ചേക്കാം. അതുകൊണ്ടുതന്നെ ഈ സമയത്ത് ദേഷ്യം നിയന്ത്രിക്കുന്നത് ഉത്തമം. അല്ലെങ്കിൽ വലിയ വിവാദങ്ങളിൽ ചെന്നുപെടും. പണച്ചെലവ് വർദ്ധിക്കും.

ഇടവം (Taurus): ഈ രാശിക്കാർക്കും ഈ സമയം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകാം. ഈ സമയത്ത് സുപ്രധാന ജോലികൾ മുടങ്ങിപ്പോയേക്കാം.  ചെലവുകൾ വർദ്ധിക്കും. ഇത് മാത്രമല്ല ഗാർഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ കാരണം സമ്മർദ്ദം ഉണ്ടാകാം.

മിഥുനം (Gemini): ഈ രാശിക്കാർ ഈ സമയത്ത് ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അലസത ഉപേക്ഷിക്കുക. പതിവായി വ്യായാമം ചെയ്യുക. വരുമാനം വർധിച്ചേക്കാം. പെട്ടെന്ന് ധനലാഭമുണ്ടാകാം. 

കർക്കടകം (Cancer):  ഈ രാശിക്കാർ ശനി ദശയിൽ നിൽക്കുന്നതിനാൽ ബിസിനസിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വരുമാനം കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ധനനഷ്ടം ഉണ്ടാകാം.

Also Read: മുതലയുമായി മൈൻഡ് ഗെയിം കളിച്ച് കോഴി, വീഡിയോ കണ്ടാൽ ഞെട്ടും..! 

ചിങ്ങം (Leo):  ഈ സമയത്ത് ഈ രാശിക്കാർക്ക് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. കരിയറിൽ നല്ല അവസരങ്ങൾ ലഭിക്കും. അൽപ്പം വിവേകത്തോടെ മുന്നേറേണ്ട സമയമാണ്. തെറ്റായ ഉപദേശം ആർക്കും നൽകാം. ഇതുമൂലം നഷ്ടം സഹിക്കേണ്ടി വന്നേക്കാം. കോടതി കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും.

കന്നി (Virgo):  ഈ രാശിക്കാരുടെ ജീവിതത്തിൽ തൊഴിൽ, ബിസിനസ് എന്നിവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതേസമയം, ഈ സമയത്ത് പല പദ്ധതികൾക്കും തടസ്സങ്ങളും നേരിടേണ്ടിവരും. ബന്ധുക്കളുമായി അകൽച്ചയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യം മോശമാവുകയും ചെലവുകൾ വർദ്ധിക്കുകയും ചെയ്യും.

തുലാം (Libra):  തുലാം രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ചില നല്ല അവസരങ്ങൾ ഉണ്ടാകും. വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സഫലമാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ബിസിനസ്സിൽ ഒരു പുതിയ ഇടപാട് സ്ഥിരീകരിക്കാനും കഴിയും. ശനി മാർഗിയായതിനാൽ പ്രണയപങ്കാളിയുമായി ചില അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. ഒരു കാരണവുമില്ലാതെ തർക്കിക്കുന്നത് ഒഴിവാക്കുക.

വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് ഈ കാലയളവിൽ തൊഴിലിൽ നേട്ടമുണ്ടാകും. ജോലിയിലും വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള യോഗമുണ്ട്. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഈ സമയത്ത് തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്. യാത്രകൾ ഒഴിവാക്കുക.

Also Read: ജിറാഫിനെ പിടിക്കാൻ 25 ഓളം സിംഹങ്ങൾ പാഞ്ഞടുത്തു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ധനു (Sagittarius): ശനിയുടെ പാതമാറ്റം കഴിഞ്ഞാൽ ഈ രാശിക്കാർ അൽപം ശ്രദ്ധയോടെ നടക്കേണ്ടതുണ്ട്. അനാവശ്യ ചെലവുകൾ വർധിച്ചേക്കാം. വരുമാനവും സമ്പാദ്യവും വർദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെയും ഒപ്പം നിങ്ങളുടെ അമ്മയുടെയും ആരോഗ്യത്തെ കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക. കള്ളം പറയരുത്.

മകരം (Capricorn): ഈ കാലയളവിൽ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് എന്തെങ്കിലും പ്രശ്‌നത്തിൽ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ഇനി അതിൽ നിന്നും ആശ്വാസം ലഭിക്കും. തർക്കം പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. കഠിനാധ്വാനത്തിൽ ഒരു കുറവും ഉണ്ടാകരുത്. അലസത ഒഴിവാക്കുക. മുതിർന്ന ആളുകളുമായി നല്ല ബന്ധം നിലനിർത്തുക.

കുംഭം (Aquarius):  ഈ രാശിക്കാർക്ക് ഈ സമയം ഓട്ടം നിറഞ്ഞതായിരിക്കും. ചെലവുകളും വർദ്ധിക്കും. ആരോഗ്യവും മോശമായേക്കാം. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. എന്നാൽ യാത്ര വലിയ ചിലവ് വരും.

മീനം (Pisces):  മീന രാശിക്കാർക്ക് ഈ സമയം അനുകൂലമാണ്. ഈ സമയത്ത് കഠിനാധ്വാനത്തിന്റെ മുഴുവൻ ഫലവും ലഭിക്കും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. പ്രണയത്തിൽ സ്ഥിരതയുണ്ടാകും. കുടുംബത്തിൽ മുന്നേറ്റമുണ്ടാകും. മത്സര പരീക്ഷകളിൽ നല്ല  ഫലങ്ങൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News