Shukra Gochar 2022: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം

Venus Transit 2022: ഒക്ടോബർ 18 ന് രാത്രി 9.30 ന് ശുക്രൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് മാറി. ശുക്രന്റെ ഈ രാശിമാറ്റം മൂലം മാളവ്യയോഗം രൂപപ്പെട്ടിട്ടുണ്ട്.  അത് ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Oct 21, 2022, 07:46 AM IST
  • ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം
  • ശുക്രൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് മാറി
  • ശുക്രന്റെ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് നോക്കാം
Shukra Gochar 2022: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ 5 രാശിക്കാർക്ക് അടിപൊളി സമയം

Shukra Rashi Parivartan 2022:  ധനം, സന്തോഷം, തേജസ്സ്, ആഡംബരം എന്നിവ നൽകുന്ന ശുക്രൻ ഒക്‌ടോബർ 18 ന് രാത്രി 9.38 ന് രാശി മാറി തുലാം രാശിയിൽ പ്രവേശിച്ചു. 2022 നവംബർ 11 വരെ ശുക്രൻ തുലാം രാശിയിൽ തുടരും ശേഷം വൃശ്ചിക രാശിയിൽ പ്രവേശിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ ശുക്രൻ ഏത് ജാതകരുടെയാണോ കേന്ദ്രസ്ഥാനത്ത് കൂടി സഞ്ചരിക്കുന്നത് ആ രാശിക്കാരിൽ മാളവ്യയോഗം രൂപപ്പെടും. അതിന്റെ ശുഭഫലങ്ങൾ ഇവർക്ക് ലഭിക്കും. എന്നാൽ ശുക്രൻ അസ്തമിച്ചിരിക്കുന്ന ജാതകർക്ക് ഇതിന്റെ പൂർണ ഫലം ലഭിക്കില്ല. ശുക്രന്റെ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് നമുക്ക് നോക്കാം.

Also Read: ദീപാവലി ദിനത്തിൽ ഈ മൃഗങ്ങളെ കാണുന്നത് ഭാഗ്യ ലക്ഷണം!

ഇടവം (Taurus):  ശുക്രന്റെ രാശിമാറ്റം ഇടവ രാശിക്കാർക്ക് നല്ലതായിരിക്കും. ഏത് സാഹചര്യവും ഇവർക്ക് അനുകൂല ഫലം നൽകും. ഒരു യാത്ര പോകാണ് സാധ്യത. മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യാനുള്ള ആഗ്രഹം സഫലമാകും. ഹൃദയസംബന്ധമായ അസുഖങ്ങൾ അല്ലെങ്കിൽ ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടായേക്കാം.

കന്നി (Virgo): ശുക്രന്റെ സംക്രമണത്തിലൂടെ സാമ്പത്തികം ശക്തമാകും. ജോലി ചെയ്യുന്നവരുടെ ശമ്പളം വർധിച്ചേക്കും. വ്യാപാരികൾക്ക് ബിസിനസിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയും. നിങ്ങൾക്ക് ഒരു വീടോ കാറോ അല്ലെങ്കിൽ സൗകര്യവുമായി ബന്ധപ്പെട്ട വിലപ്പെട്ട എന്തെങ്കിലും വാങ്ങാം. നല്ല ജീവിത പങ്കാളിയെ ലഭിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. 

Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

തുലാം (Libra): തുലാം രാശിക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജോലികൾ ഈ സമയം പൂർത്തിയാകും. ഒരു പുതിയ ജോലി ലഭിക്കും. സ്ഥാനക്കയറ്റം, ബഹുമാനം, ധനം എന്നിവ ലഭിക്കും. വിവാഹം ഉറപ്പിക്കാം. ഒരു പുതിയ കരാറിൽ ഒപ്പിടാം. സ്വന്തം പദ്ധതികൾ ആരുമായും പങ്കിടാതിരിക്കാൻ ശ്രമിക്കുക.

മകരം (Capricorn): ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കും. തൊഴിൽ-വ്യാപാരരംഗത്ത് ശക്തമായ പുരോഗതി ഉണ്ടാകും. ഒരു പുതിയ ബിസിനസ് തുടങ്ങിയേക്കാം. സ്ഥാനക്കയറ്റം ലഭിക്കും. ധനഗുണമുണ്ടാകും. വരുമാനം വർദ്ധിക്കുന്നത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. വിവാഹം നടക്കും. എല്ലാ പ്രവൃത്തികളിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുന്നതിലൂടെ വൻ വിജയം കൈവരിക്കും. 

Also Read: ദീപാവലിക്ക് മുമ്പ് ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ, ഇനി രണ്ടര വർഷത്തേക്ക് ധനമഴ

കുംഭം (Aquarius): ശുക്രന്റെ രാശിമാറ്റം കുംഭ രാശിക്കാർക്ക് വളരെയധികം ഭാഗ്യം നൽകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. നിങ്ങൾക്ക് ഒരു യാത്ര പോകാൻ അവസരം ലഭിക്കും അത് ​​നിങ്ങൾക്ക് ശുഭ ഫലങ്ങൾ നൽകും. നിക്ഷേപത്തിന് നല്ല സമയമാണ്. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും, ബഹുമാനവും ആദരവും വർദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News