Shani Amavasya 2022: വർഷത്തിലെ അവസാന ശനി അമാവാസിയിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും, ശനി നൽകും വൻ പുരോഗതി!

Shani Amavasya 2022: ഭാദ്രപദ മാസത്തിലെ അമാവാസി വർഷത്തിലെ അവസാന ശനി അമാവാസി കൂടിയാണ്. ഈ ദിവസം ശനിദേവന്റെ അനുഗ്രഹത്താൽ 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.

Written by - Ajitha Kumari | Last Updated : Aug 26, 2022, 01:26 PM IST
  • വർഷത്തിലെ അവസാന ശനി അമാവാസിയിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും
  • ഭാദ്രപദ മാസത്തിലെ അമാവാസി വർഷത്തിലെ അവസാന ശനി അമാവാസി കൂടിയാണ്
Shani Amavasya 2022: വർഷത്തിലെ അവസാന ശനി അമാവാസിയിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും, ശനി നൽകും വൻ പുരോഗതി!

Shani Amavasya 2022: വർഷത്തിലെ അവസാനത്തെ അമാവാസി ഭാദ്രപദ മാസത്തിലാണ് വരുന്നത്. ആഗസ്റ്റ് 27 ആയ നാളെയാണ്, ഭാദ്രപദ അമാവാസി. ശനിയാഴ്ച വരുന്ന അമാവാസിയായതിനാൽ അതിനെ ശനി അമാവാസി എന്നും പറയുന്നു.  ഈ അമാവാസി നാളിൽ ധാരാളം ശുഭയോഗങ്ങൾ ഉണ്ടാകുന്നു. അതിന്റെ ഫലം ഈ  5 രാശിക്കാർക്കും ശുഭകരമായിരിക്കും.  ഭാദ്രപദ അമസ്യ നാളിൽ ദാനധർമ്മങ്ങൾ, തർപ്പണം എന്നിവ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതും ഈ ദിനം ശനിയാഴ്ചയായതിനാൽ ഈ രാശിയിലെ ചില ആളുകൾക്ക് ശനിയുടെ പ്രത്യേക അനുഗ്രഹവും ലഭിക്കും.  ഭാദ്രപദ അമാവാസി ഈ രാശിക്കാർക്ക് വളരെയധികം ശുഭകരമാണ്

Also Read: Surya Rashi Parivartan: ഈ 4 രാശിക്കാർ സെപ്റ്റംബർ 17 വരെ ജാഗ്രത പാലിക്കുക, പ്രശ്നങ്ങൾ ഉണ്ടായേക്കാം! 

മേടം (Aries:):  ഈ സമയത്ത് മേടം  രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ശനി വൻ പുരോഗതിയും നൽകും. ഈ സമയത്തെ ഇവർക്ക് കഠിനാധ്വാനത്തിന്റെ ശുഭഫലങ്ങൾ ലഭിക്കും, ബഹുമാനം വർദ്ധിക്കും, വരുമാനം വർദ്ധിക്കും. കരിയറിൽ ഉന്നതി നേടാൻ കഴിയും. പ്രഭാവം വർദ്ധിക്കും. എല്ലാ ജോലികളും ഉത്സാഹത്തോടെ പൂർത്തിയാക്കുന്നതിലൂടെ നിങ്ങൾക്ക് പാരിതോഷികം ലഭിച്ചേക്കാം. 

മിഥുനം (Gemini):  മിഥുനം രാശിയിൽ കണ്ടക ശനി നടക്കുകയാണ് എങ്കിലും ഈ സമയം ശനി നല്ല ഫലങ്ങൾ നൽകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കരിയറിൽ നല്ല അവസരങ്ങൾ ഉണ്ടാകാം. പുതിയ ജോലി ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. നല്ല വാർത്തകൾ ലഭിച്ചേക്കും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. ആരോഗ്യം മെച്ചപ്പെടും.

Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ 

കന്നി (Virgo): കന്നിരാശിക്കാർക്ക് തൊഴിൽ-ബിസിനസിൽ നല്ല അവസരങ്ങൾ ലഭിക്കും. അതിന്റെ ഗുണഫലങ്ങൾ ഭാവിയിൽ ലഭ്യമാകും. വരുമാനം വർദ്ധിക്കും. പണം ലഭിക്കാൻ സാധ്യത. പുറത്തുപോയി പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. ഒരു പുതിയ ജോലി ആരംഭിക്കുകയും ശനിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് വിജയം ലഭിക്കുകായും ചെയ്യും. 

തുലാം (Libra):  തുലാം രാശിയിലും ശനിയുടെ ദോശ സമയം നടക്കുകയാണ് എങ്കിലും അത് ഉടൻ അവസാനിക്കും.  അതുകൊണ്ടുതന്നെ ശനി നല്ല ഫലങ്ങൾ നൽകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇനി വേഗത്തിൽ പൂർത്തിയാകും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. ബഹുമാനം വർദ്ധിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. തൊഴിലന്വേഷകർക്ക് വലിയ അവസരങ്ങൾ ലഭിക്കും.

Also Read: കളി വധുവിനോട്... ജയമാല അണിയിക്കാൻ വന്ന വധുവിനോട് തമാശ കാണിച്ച വരന് കിട്ടി എട്ടിന്റെ പണി..! 

മീനം (Pisces):  ഈ സമയത്ത് മീനരാശിക്കാർക്ക് നല്ല ദിനങ്ങളായിരിക്കും. അതായത് ശനിദേവന്റെ അനുഗ്രഹത്താൽ നല്ല നാളുകൾ ആരംഭിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. തൊഴിൽപരമായ തടസ്സങ്ങൾ നീങ്ങുകയും വൻ പുരോഗതി കൈവരിക്കുകയും ചെയ്യും. ആഗ്രഹം സഫലമാകും. ജോലി മാറാൻ നല്ല സമയമാണ്. കുടുംബത്തെ കൂടുതൽ ശ്രദ്ധിക്കുക, അവരോടൊപ്പം സമയം ചെലവഴിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News