Shani Gochar 2022: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം, ശനിയുടെ കൃപ ഇവരുടെ ഭാഗ്യം തെളിയിക്കും!

Shani Margi 2022: ഈ സമയത്ത് ശനി വക്ര ഗതിയിൾ മകരം രാശിയിലൂടെ  സഞ്ചരിക്കുകയാണ്. വരുന്ന ഒക്ടോബർ 23 ന് ശനി രാശി മാറും.  അത് ഈ 3 രാശിക്കാർക്ക് അത്യധികമായ നേട്ടങ്ങൾ നൽകുകയും ചെയ്യും.  

Written by - Ajitha Kumari | Last Updated : Aug 23, 2022, 12:20 PM IST
  • ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം
  • ശനിയുടെ കൃപ ഇവരുടെ ഭാഗ്യം തെളിയിക്കും
  • ജൂലൈ 3 ന് ശനി വക്രഗതിയിൽ മകരം രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുകയാണ്
Shani Gochar 2022: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം, ശനിയുടെ കൃപ  ഇവരുടെ ഭാഗ്യം തെളിയിക്കും!

Saturn Transit 2022: ജൂലൈ 3 ന് ശനി വക്രഗതിയിൽ മകരം രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുകയാണ്. 2023 ജനുവരി വരെ ഈ രാശിയിൽ തുടരും. ഇതിനിടയിൽ 2022 ഒക്ടോബർ 23 ന്, ശനി പാത മാറുകയും ജനുവരി 17 വരെ ആ പാതയിൽ തുടരുകയും ചെയ്യും. ശനിയുടെ ഈ രാശിമാറ്റം 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ കൊണ്ടുവരും. ശനിദേവന്റെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഭാഗ്യവും പുരോഗതിയും കൈവരും. ഏതൊക്കെ രാശികളിലാണ് മാർഗി ശനി ശുഭഫലങ്ങൾ നൽകാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

Also Read: Aja Ekadashi 2022: പാപ മോചനത്തിനും പുണ്യ ഫലങ്ങൾക്കുമായി ഈ വ്രതം അനുഷ്ടിക്കൂ..

മകരം (Capricorn): ശനി ഇപ്പോൾ മകരം രാശിയിൽ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്.  ഈ രതിയിൽ തന്നെ ശനി നേരെ സഞ്ചരിക്കുകയും ചെയ്യും. ഈ സമയം മഹാപുരുഷ യോഗങ്ങൾ സൃഷ്ടിക്കപ്പെടും.  അത് ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ജോലിയിൽ വിജയം കൈവരിക്കും. നേതൃത്വപരമായ കഴിവ് വർദ്ധിക്കും. ധന ഗുണമുണ്ടാകും. ആരോഗ്യവും നന്നായിരിക്കും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാകും.

കുംഭം (Aquarius): ശനിയുടെ പാത മാറ്റം കുംഭ രാശിക്കാർക്കും പല നേട്ടങ്ങളും ലഭിക്കും. ഒരു യാത്ര പോകാണ് സാധ്യതയുണ്ട്. തൊഴിൽ-വ്യാപാര രംഗത്ത് പുരോഗതിയുണ്ടാകും. സ്ഥലമാറ്റം ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. വിദേശ ജോലി എന്ന സ്വപ്നം സഫലമാകും. പണമുണ്ടാകുമെങ്കിലും ചെലവുകളും വർദ്ധിക്കും. എങ്കിലും വരുമാനം വർദ്ധിക്കുന്നതിനാൽ നിങ്ങൾക്ക് കടത്തിൽ നിന്നും മുക്തി നേടാനാകും. കഠിനാധ്വാനം ഫലം ചെയ്യും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയിക്കും.

Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 

മീനം (Pisces): മീനം രാശിക്കാർക്ക് പണം ലഭിക്കുമെങ്കിലും ചെലവുകളും വർദ്ധിക്കും. കരിയറിൽ എന്തെങ്കിലും ഓഫർ പ്രതീക്ഷിച്ചിരുന്നെങ്കിൽ ഈ സമയത്ത് അത് ലഭിക്കും. കഠിനാധ്വാനം ചെയ്യേണ്ടി വരും എങ്കിലും വിജയം ഉറപ്പാണ്. പോസിറ്റീവ് ചിന്താഗതിയോടെ മുന്നോട്ട് പോയാൽ കാര്യങ്ങൾ എല്ലാം ശരിയാകും. കറുത്ത ഉറുമ്പുകൾക്ക് മാവും പഞ്ചസാരയും നൽകുന്നത് വളരെ നല്ലത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News