പഞ്ചാംഗമനുസരിച്ച്, ഒരു വർഷത്തിൽ 12 ശിവരാത്രികളുണ്ട്. ഇവയിൽ രണ്ട് ശിവരാത്രികളാണ് കൂടുതൽ പ്രധാന്യമുള്ളതായി കണക്കാക്കുന്നത്. ആദ്യത്തേത് ഫാൽഗുന മാസത്തിൽ എല്ലാ ശിവഭക്തരും വലിയ ആഘോഷമായി കൊണ്ടാടുന്ന 'മഹാശിവരാത്രി' ആണ്. മറ്റൊന്ന് ശ്രാവണ മാസത്തിലെ ശിവരാത്രി. ഇതിനെ ശ്രാവണ ശിവരാത്രിയെന്നും വിളിക്കുന്നു. ഈവർഷം ജൂലൈ 26ന് ആണ് ശ്രാവണ ശിവരാത്രി. ശിവരാത്രി നാളിൽ വ്രതം അനുഷ്ഠിക്കുന്ന ഭക്തരിൽ മഹാദേവൻ പ്രസാദിക്കുന്നുവെന്നാണ് വിശ്വാസം. ശ്രാവണ മാസത്തിൽ ആത്മസമർപ്പണത്തോടെ തന്നെ ആരാധിക്കുന്നവർക്ക് ശിവഭഗവാൻ അനുഗ്രഹങ്ങളും കൃപയും നൽകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ശിവരാത്രി ദിനത്തിൽ വ്രതം ആചരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മറക്കാതെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
പൂക്കൾ, അഞ്ച് പഴങ്ങൾ, അഞ്ച് കായ്കനികൾ, രത്നക്കല്ലുകൾ, സ്വർണ്ണം, വെള്ളി, ദക്ഷിണ, തൈര്, നെയ്യ്, തേൻ, ഗംഗാജലം, പഞ്ച രസം, സുഗന്ധദ്രവ്യങ്ങൾ, മന്ദാര പുഷ്പം, പശുവിൻ പാൽ, കർപ്പൂരം, ധൂപം, ദീപം, പരുത്തി, ചന്ദനം, പാർവതി ദേവിയുടെ ആടയാഭരണങ്ങൾ തുടങ്ങിയവ പൂജയ്ക്കായുള്ള വസ്തുക്കളിൽ ഉൾപ്പെടുത്തണം. ശ്രാവണ ശിവരാത്രിയിൽ വ്രതം അനുഷ്ഠിക്കുന്നവർ പഴങ്ങളാണ് ഭക്ഷിക്കേണ്ടത്. ഉപ്പ് ചേർത്ത ഭക്ഷണങ്ങൾ കഴിക്കരുത്. ബ്രഹ്മചര്യം അനുഷ്ഠിക്കണം. വെളുത്തുള്ളി, ഉള്ളി എന്നിവ കഴിക്കരുത്. വ്രതം അനുഷ്ഠിക്കുന്ന ഭക്തർ പകൽ സമയത്ത് ഉറങ്ങരുത്. ആരുമായും തർക്കങ്ങളിലോ കലഹങ്ങളിലോ ഏർപ്പെടരുത്.
ALSO READ: Sawan Shivratri 2022: ശ്രാവണ ശിവരാത്രിയുടെ പൂജാ സമയം, ശുഭ മുഹൂർത്തം പൂജ വിധികൾ എന്നിവ അറിയാം
2022-ലെ ശ്രാവണ ശിവരാത്രിയുടെ മുഹൂർത്തം
ശ്രാവണ ശിവരാത്രി ജൂലൈ 26 ന് വൈകുന്നേരം 06:46 ന് ആരംഭിക്കുന്നു
ശ്രാവണ ശിവരാത്രി ജൂലൈ 27 രാത്രി 09.11ന് അവസാനിക്കും
ജലാഭിഷേക മുഹൂർത്തം- ജൂലൈ 26, വൈകുന്നേരം 07:24 മുതൽ 09:28 വരെ
അഭിജിത്ത് മുഹൂർത്തം- 2022 ജൂലൈ 26-ന് രാവിലെ 11:48 മുതൽ 12:41 വരെ
അമൃത കാലം- 2022 ജൂലൈ 26 ന് വൈകുന്നേരം 04:53 മുതൽ വൈകുന്നേരം 6.41 വരെ
ബ്രഹ്മ മുഹൂർത്തം- 2022 ജൂലൈ 26-ന് രാവിലെ 03:58 മുതൽ 04:46 വരെ
സർവർത്ര സിദ്ധി യോഗ - ജൂലൈ 25 ന് രാവിലെ 5:38 മുതൽ ജൂലൈ 26 ന് ഉച്ചയ്ക്ക് 1:14 വരെ
നിഷിത കാല പൂജ സമയം: ജൂലൈ 27 ന് രാവിലെ 12:07 മുതൽ 12:49 വരെ
സാവൻ ശിവരാത്രി വ്രതം- 27 ജൂലൈ 2022, രാവിലെ 05.39 മുതൽ 03.51 വരെ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...