Sabarimala: മഴ മാറിയതോടെ സന്നിധാനത്ത് ഭക്തജന തിരക്ക് തുടങ്ങി

Sabarimala Updates നാളെ മുതൽ വാരാന്ത്യമായതിനാൽ സന്നിധാനത്തേക്ക് കൂടുതൽ ഭക്തരെത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 07:11 PM IST
  • മഴയെ അവഗണിച്ച് ആയിരങ്ങളാണ് ഇന്ന് ശബരിമലയിൽ ദർശനത്തിനായി എത്തിയത്.
  • ചലച്ചിത്രതാരം ദിലീപ് ഉള്‍പ്പെടെ പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനെത്തിയിരുന്നു
  • ദര്‍ശന സമയം വര്‍ധിപ്പിച്ചത് നീണ്ട ക്യൂ കുറയുന്നതിനും കാരണമായിട്ടുണ്ട്.
  • പുലര്‍ച്ചെ മൂന്ന് മുതലാണ് ഇപ്പോള്‍ ദര്‍ശനമുള്ളത്
Sabarimala: മഴ മാറിയതോടെ സന്നിധാനത്ത് ഭക്തജന തിരക്ക് തുടങ്ങി

പത്തനംതിട്ട : രണ്ടു ദിവസമായി അയ്യപ്പഭക്തരെ ആശങ്കയിലാഴ്ത്തിയ മഴ കുറഞ്ഞതോടെ സന്നിധാനത്ത് വീണ്ടും തിരക്ക് വര്‍ധിച്ചു. ആഴ്ച അവസാനമായതിനാല്‍ നാളെ നവംബർ 19നും നാളെ കഴിഞ്ഞും കുടുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി സന്നിധാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. 16-ാം തീയതി വൈകിട്ടോടെയാണ് കനത്തമഴ സന്നിധാനത്ത് പെയ്തത്. ഇന്നലെ പകല്‍ വെയില്‍ വന്നെങ്കിലും വൈകിട്ടോടെ വീണ്ടും മഴ ആരംഭിക്കുകയായിരുന്നു. ശക്തി കുറവായിരുന്നെങ്കിലും വലിയ ഇടവേളകളില്ലാത്ത മഴ ഇന്ന് രാവിലെ വരെ നീണ്ടുനിന്നു. ഇത് മല കയറുന്നവരുടെ എണ്ണത്തേയും ബാധിച്ചു.

അതേസമയം മഴയെ അവഗണിച്ച് ആയിരങ്ങളാണ് ഇന്ന് ശബരിമലയിൽ ദർശനത്തിനായി എത്തിയത്. ചലച്ചിത്രതാരം ദിലീപ് ഉള്‍പ്പെടെ പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനെത്തിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിയേയും തന്ത്രിയേയും സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്തു.

ALSO READ : ശബരിമലയിലെ സൗകര്യങ്ങളിൽ അപര്യാപ്തത ഉണ്ടോ? എങ്കിൽ ദേവസ്വം വകുപ്പിനെ നേരിട്ട് ഇ-മെയിൽ വഴി അറിയിക്കാം

ദര്‍ശന സമയം വര്‍ധിപ്പിച്ചത് നീണ്ട ക്യൂ കുറയുന്നതിനും കാരണമായിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മുതലാണ് ഇപ്പോള്‍ ദര്‍ശനമുള്ളത്. മുൻ വർഷങ്ങളിൽ അഞ്ചുമണി മുതലായിരുന്നു ദർശനം അനുവദിച്ചിരുന്നത്. പുലര്‍ച്ചെ തന്നെ ദര്‍ശനം നടത്താനാവുമെന്നതിനാല്‍ ഭക്തര്‍ക്ക് അത്രയും സമയം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന സാഹചര്യവും ഇതിലൂടെ ഒഴിവായി.

 ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ശബരിമലയിൽ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകളോ സൗകര്യങ്ങളിൽ അപര്യാപ്തതയോ ഉണ്ടെങ്കിൽ അവ വകുപ്പിന് നേരിട്ട അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തി ദേവസ്വം വകുപ്പ്. അഭിപ്രായങ്ങള്‍ saranam2022.23@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് നല്‍കാവുന്നതാണെന്ന് മന്ത്രി രാധകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിലുടെ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News