Tulsi Puja Rules: തുളസിയ്ക്ക് വെള്ളം ഒഴിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, ലക്ഷ്മി ദേവിയുടെ കൃപ എന്നുമുണ്ടാകും

Tulsi Puja Rules:  ഹൈന്ദവ വിശ്വാസമനുസരിച്ച് തുളസി മഹാവിഷ്ണുവിന്‍റെയും ലക്ഷ്മിദേവിയുടെയും വാസസ്ഥലമാണ്. വീട്ടിൽ സന്തോഷത്തിനും ഐശ്വര്യത്തിനും അനുഗ്രഹത്തിനും വേണ്ടി, ആളുകൾ തുളസിച്ചെടി നടുകയും അതിനെ ശ്രദ്ധയോടെ  പരിപാലിയ്ക്കുകയും പൂജിയ്ക്കുകയും ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 04:26 PM IST
  • തുളസിയെ ആരാധിച്ച് ദിവസവും ജലം അർപ്പിക്കുന്നത് മഹത്തായ നേട്ടങ്ങൾ നൽകുന്നു എന്നാണ് വിശ്വാസം. തുളസിക്ക് ജലം നല്‍കുകയും പൂജ നടത്തുകയും ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Tulsi Puja Rules: തുളസിയ്ക്ക് വെള്ളം ഒഴിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം, ലക്ഷ്മി ദേവിയുടെ കൃപ എന്നുമുണ്ടാകും

Tulsi Puja Rules: ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് തുളസി. തുളസി ചെടിയെ  വളരെ ആദരണീയവും പവിത്രവും വീടിന്‍റെ ഐശ്വര്യവുമായ സസ്യമായി കണക്കാക്കുന്നു. ഹൈന്ദവ വിശ്വാസത്തിലുള്ള പ്രാധാന്യം കൂടാതെ, ഏറെ ഔഷധ ഗുണങ്ങള്‍ ഉള്ള ഒരു സസ്യം കൂടിയാണ് തുളസി. 

Also Read:   Mars Transit 2023: സൂര്യദേവന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മാറ്റും ചൊവ്വ!! ആഗസ്റ്റ്‌ 18 മുതല്‍ ഭാഗ്യോദയം

ഹൈന്ദവ വിശ്വാസമനുസരിച്ച് തുളസി മഹാവിഷ്ണുവിന്‍റെയും ലക്ഷ്മിദേവിയുടെയും വാസസ്ഥലമാണ്. വീട്ടിൽ സന്തോഷത്തിനും ഐശ്വര്യത്തിനും അനുഗ്രഹത്തിനും വേണ്ടി, ആളുകൾ തുളസിച്ചെടി നടുകയും അതിനെ ശ്രദ്ധയോടെ  പരിപാലിയ്ക്കുകയും പൂജിയ്ക്കുകയും ചെയ്യുന്നു. തുളസിച്ചെടിയ്ക്ക് ജലം അർപ്പിക്കുന്നത് മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയേയും പ്രീതിപ്പെടുത്തുകയും അവരുടെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ദിവസവും തുളസിച്ചെടി പൂജിയ്ക്കുന്നതും വെള്ളം നിവേദിയ്ക്കുന്നതും  ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കും എന്നാണ് പറയപ്പെടുന്നത്‌. 

Also Read:  Mangala Gauri Vrat 2023: മംഗള ഗൗരി വ്രതം നല്‍കും സമ്പത്തും സമൃദ്ധിയും വിജയവും!! 
 
വിശ്വാസമനുസരിച്ച് വീട്ടിൽ ഒരു തുളസി ചെടി ഉണ്ടായിരിക്കുന്നത് വളരെ ശുഭകരമാണ്. തുളസി ചെടി ശരിയായി നനച്ച് പരിപാലിച്ചാല്‍ ലക്ഷ്മി ദേവി പ്രസാദിക്കുമെന്നും അവിടെ സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല എന്നും പറയപ്പെടുന്നു. 

തുളസിയെ ആരാധിച്ച് ദിവസവും ജലം അർപ്പിക്കുന്നത് മഹത്തായ നേട്ടങ്ങൾ നൽകുന്നു എന്നാണ് വിശ്വാസം. ഇത്തരത്തില്‍ തുളസിക്ക് ജലം നല്‍കുകയും പൂജ നടത്തുകയും ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

തുളസി ചെടി നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

തുളസി ചെടിക്ക് വെള്ളം നൽകുന്ന രീതി ശരിയായിരിക്കണം. തുളസി ചെടിക്ക് വെള്ളം സമർപ്പിക്കുന്നതിന് മുമ്പ്   ഭക്ഷണം കഴിക്കരുതെന്ന് ഓർമ്മിക്കുക. തുളസിക്ക് വെള്ളം സമർപ്പിച്ചതിന് ശേഷം മാത്രമേ എപ്പോഴും എന്തെങ്കിലും കഴിയ്ക്കാവൂ. 

സൂര്യോദയം മുതൽ 2-3 മണിക്കൂർ വരെ തുളസി ചെടിക്ക് ജലം നൽകാനുള്ള സമയം. ഈ സമയത്ത് വെള്ളം നൽകുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. തുളസിക്ക് എപ്പോഴും സമീകൃതമായ അളവിൽ വെള്ളം നൽകുക. തുളസി ചെടിക്ക് ധാരാളം വെള്ളം ആവശ്യമില്ല. 

ഞായറാഴ്ചയും ഏകാദശിയ്ക്കും ഒരിക്കലും തുളസിക്ക് വെള്ളം നൽകരുത്. ഈ ദിവസം തുളസിയില്‍ തൊടുകയോ ഇലകൾ പറിക്കുകയോ ചെയ്യരുത്. 

അനാവശ്യമായി തുളസിയില പറിക്കരുത്, അങ്ങനെ ചെയ്യുന്നത് നിങ്ങളെ പാപത്തിന്‍റെ പങ്കാളിയാക്കും. 

കുളിക്കാതെയോ അശുദ്ധമായ അവസ്ഥയിലോ ഒരിക്കലും തുളസിയിൽ തൊടരുത്. 

എല്ലാ വെള്ളിയാഴ്ചയും തുളസി ചെടിക്ക് അല്പം അസംസ്കൃത പാൽ നൽകുക. ഇത് നിങ്ങളുടെ വീട്ടിൽ ധാരാളം പണം കൊണ്ടുവരും. 

കത്തി, കത്രിക, നഖം എന്നിവയുടെ സഹായത്തോടെ ഒരിക്കലും തുളസിയിലകൾ പറിയ്ക്കരുത്. നിങ്ങളുടെ വിരൽത്തുമ്പ് കൊണ്ട് തുളസി ഇലകൾ പറിയ്ക്കാന്‍ ശ്രദ്ധിക്കുക.   

തുളസിക്ക് ജലം സമർപ്പിക്കുമ്പോഴെല്ലാം തുളസീ മന്ത്രം  ജപിയ്ക്കുക. 

 തുളസിക്ക് വെള്ളം അർപ്പിക്കുമ്പോൾ തുന്നല്‍ ഇല്ലാത്ത വസ്ത്രം ധരിക്കുന്നതാണ് ഉത്തമം. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News