Ramadan: റമദാൻ മുബാറക്ക്; പ്രിയപ്പെട്ടവർക്ക് കൈമാറാൻ ഇതാ 10 റമദാൻ ആശംസകൾ

Ramadan wishes: ഈ വർഷത്തെ വിശുദ്ധ റമദാൻ മാസം മാർച്ച് 22ന് ആരംഭിച്ച് ഏപ്രിൽ 21ന് അവസാനിക്കും. ഏപ്രിൽ 21ന് അല്ലെങ്കിൽ ഏപ്രിൽ 22ന് ഈദുൽ ഫിത്തർ ആഘോഷിക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 11:17 AM IST
  • പ്രഭാതത്തിന് മുമ്പ് കഴിക്കുന്ന സെഹ്രി ഭക്ഷണത്തോടെയാണ് വിശ്വാസികൾ ഉപവാസം ആരംഭിക്കുക.
  • വൈകുന്നേരത്തെ ഭക്ഷണം (ഇഫ്താർ) കഴിച്ചാണ് വിശ്വാസികൾ നോമ്പ് മുറിക്കുന്നത്.
  • സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ നീണ്ടുനിൽക്കുന്ന ഒരു മാസത്തെ വ്രതാനുഷ്ഠാനമാണിത്.
Ramadan: റമദാൻ മുബാറക്ക്; പ്രിയപ്പെട്ടവർക്ക് കൈമാറാൻ ഇതാ 10 റമദാൻ ആശംസകൾ

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ റമദാൻ ആചരിക്കുകയാണ്. റമദാൻ മാസം എല്ലാം ഇസ്ലാം മതവിശ്വാസികൾക്കും പവിത്രമാണ്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനമാണിത്. ഈ സമയം മുസ്ലീങ്ങൾ സ്വയം  ശുദ്ധീകരണത്തിൻറെ ഭാഗമായി ഭക്ഷണപാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും അവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

ഈ വർഷത്തെ വിശുദ്ധ മാസം മാർച്ച് 22ന് ആരംഭിച്ച് ഏപ്രിൽ 21നാണ് അവസാനിക്കുക. ഈദുൽ ഫിത്തർ ഏപ്രിൽ 21ന് അല്ലെങ്കിൽ ഏപ്രിൽ 22 ന് ആഘോഷിക്കും. റോസ ആചരിക്കുന്ന എല്ലാ മുസ്ലീങ്ങളും പ്രഭാതത്തിന് മുമ്പ് കഴിക്കുന്ന സെഹ്രി ഭക്ഷണത്തോടെയാണ് ഉപവാസം ആരംഭിക്കുക. വൈകുന്നേരത്തെ ഭക്ഷണം അഥവാ ഇഫ്താർ കഴിച്ചാണ് വിശ്വാസികൾ നോമ്പ് മുറിക്കുന്നത്. സൂര്യാസ്തമയത്തിന് ശേഷമാണ് അത്താഴം കഴിക്കുക.

ALSO READ: വ്രതശുദ്ധിയുടെ പുണ്യംതേടി വിശ്വാസികൾ; ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലെ സെഹ്റി, ഇഫ്താർ സമയങ്ങൾ അറിയാം

വിശുദ്ധ റമദാൻ മാസം അടുക്കുന്നതോടെ മുസ്ലീങ്ങൾ അവരുടെ  ആത്മീയ യാത്രയ്ക്കായി സ്വയം തയ്യാറെടുക്കാൻ തുടങ്ങുന്നു. റമദാൻ മുബാറക്കിനുള്ള ചില ആശംസാ സന്ദേശങ്ങൾ ഇതാ: 

1. "റമദാൻ മുബാറക്ക്! ഈ വിശുദ്ധ മാസം നിങ്ങൾക്ക് സമാധാനവും ഐശ്വര്യവും അനുഗ്രഹവും നൽകട്ടെ."

2. "ഈ പുണ്യമാസത്തിൽ നോമ്പെടുക്കുമ്പോൾ, ഭാഗ്യം കുറഞ്ഞവരെ  ഓർത്ത് അവരുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കാം. റമദാൻ മുബാറക്ക്."

3. "ഈ വിശുദ്ധ റമദാൻ മാസത്തിൽ അല്ലാഹു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ."

4. "റമദാൻ എന്നത് ഭക്ഷണപാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കുക മാത്രമല്ല, അത് നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. റമദാൻ മുബാറക്ക്."

5. "റമദാന്റെ ചൈതന്യം നിങ്ങളുടെ ഹൃദയത്തിൽ സ്നേഹവും സമാധാനവും കാരുണ്യവും നിറയ്ക്കട്ടെ. റമദാൻ മുബാറക്ക്."

6. "റമദാന്റെ അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷവും വിജയവും നൽകട്ടെ. റമദാൻ മുബാറക്ക്."

7. "റമദാനിലെ വ്രതം നമ്മുടെ മരണത്തെക്കുറിച്ചും ലക്ഷ്യബോധത്തോടെ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു. റമദാൻ മുബാറക്ക്."

8. "റമദാൻ പാപമോചനത്തിന്റെ മാസമാണ്. അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്ത് നേരായ പാതയിലേക്ക് നയിക്കട്ടെ. റമദാൻ മുബാറക്ക്."

9. "റമദാന്റെ വെളിച്ചം നിങ്ങളുടെ ആത്മാവിനെ പ്രകാശിപ്പിക്കുകയും നീതിയിലേക്ക് നയിക്കുകയും ചെയ്യട്ടെ. റമദാൻ മുബാറക്ക്."

10. "അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്താനും അനുഗ്രഹങ്ങൾ തേടാനുമുള്ള സമയമാണ് റമദാൻ. ഈ റമദാൻ നിങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കട്ടെ. റമദാൻ മുബാറക്ക്."

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News