Raksha Bandhan 2023: രക്ഷാബന്ധൻ ദിനം സഹോദരങ്ങളുമൊത്ത് ആഘോഷിക്കാം; ഓരോ രാശിക്കാരും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

Zodiac Signs: ഓരോ രാശിചിഹ്നങ്ങളും രക്ഷാബന്ധനെ എങ്ങനെ സമീപിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ജ്യോതിഷപരമായ ഉൾക്കാഴ്ചകളോടെ ആഘോഷത്തെ വരവേൽക്കുന്നതിലൂടെ നിങ്ങളുടെ സഹോദരങ്ങൾക്ക് ഈ രക്ഷാബന്ധൻ കൂടുതൽ സവിശേഷമാകും.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 08:35 AM IST
  • നിങ്ങളുടെ സഹോദരങ്ങളോട് ഹൃദ്യമായ ഒരു സന്ദേശത്തിലൂടെ നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക
  • രക്ഷാബന്ധൻ ആഘോഷകരമാക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാം
Raksha Bandhan 2023: രക്ഷാബന്ധൻ ദിനം സഹോദരങ്ങളുമൊത്ത് ആഘോഷിക്കാം; ഓരോ രാശിക്കാരും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

രക്ഷാ ബന്ധൻ, സഹോദരങ്ങൾ തമ്മിലുള്ള മനോഹരമായ ബന്ധം ആഘോഷിക്കുന്ന അവസരമാണ്. ഈ ശുഭദിനത്തിൽ ഓരോ രാശിചിഹ്നങ്ങളും രക്ഷാബന്ധനെ എങ്ങനെ സമീപിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ജ്യോതിഷപരമായ ഉൾക്കാഴ്ചകളോടെ ആഘോഷത്തെ വരവേൽക്കുന്നതിലൂടെ നിങ്ങളുടെ സഹോദരങ്ങൾക്ക് ഈ രക്ഷാബന്ധൻ കൂടുതൽ സവിശേഷമാകും. ഈ വർഷം ഓ​ഗസ്റ്റ് 30ന് ആണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. ഓരോ രാശിയും അനുസരിച്ച് രക്ഷാബന്ധന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അറിഞ്ഞിരിക്കാം.

മേടം (മാർച്ച് 21 - ഏപ്രിൽ 19)
ചെയ്യേണ്ടത്: നിങ്ങളുടെ സഹോദരങ്ങളോട് ഹൃദ്യമായ ഒരു സന്ദേശത്തിലൂടെ നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക. രക്ഷാബന്ധൻ ആഘോഷകരമാക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാം.
ചെയ്യരുതാത്തത്: ഈ രക്ഷാബന്ധൻ ദിനത്തിൽ വളരെയധികം മത്സരബുദ്ധിയോ വാശിയോ ഒഴിവാക്കുക.

ഇടവം (ഏപ്രിൽ 20 - മെയ് 20)
ചെയ്യേണ്ടത്: ഇടവം രാശിക്കാർക്ക് അവരുടെ സഹോദരങ്ങൾക്ക് പ്രായോഗികവും പ്രയോജനകരവുമായ എന്തെങ്കിലും സമ്മാനിക്കുന്നത് പരിഗണിക്കാം. നിങ്ങളുടെ സഹോദരനോടൊപ്പം ആഘോഷിക്കുന്ന ഒരു ദിവസം ആസൂത്രണം ചെയ്യുക.
ചെയ്യരുതാത്തത്: ഒരു കാര്യത്തിലും തിരക്ക് കൂട്ടരുത്. അമിതമായ മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

മിഥുനം (മെയ് 21 - ജൂൺ 20)
ചെയ്യേണ്ടത്: ഈ രക്ഷാബന്ധൻ വേളയിൽ സജീവമായ സംഭാഷണങ്ങളിൽ ഏർപ്പെടുക. നിങ്ങളുടെ സഹോദരങ്ങളുമായി രസകരമായ സംഭവങ്ങൾ പങ്കുവയ്ക്കുക. അവരുടെ സന്തോഷത്തിനായി സമ്മാനങ്ങൾ നൽകുക.
ചെയ്യരുതാത്തത്: തർക്കങ്ങളും പൊരുത്തക്കേടുകളും ഒഴിവാക്കാൻ ശ്രമിക്കുക. അനാവശ്യ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ജാ​ഗ്രത പുലർത്തണം.

ALSO READ: Horoscope: മിഥുനം രാശിക്കാർക്ക് ഇന്ന് ബിസിനസിൽ ലാഭം വർധിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

കർക്കടകം (ജൂൺ 21 - ജൂലൈ 22)
ചെയ്യേണ്ടത്: നിങ്ങളുടെ സഹോദരങ്ങളോട് നന്ദി പ്രകടിപ്പിക്കുക‌. ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുക അല്ലെങ്കിൽ വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങൾ പങ്കുവയ്ക്കുക. അത് നിങ്ങൾക്കിടയിൽ മികച്ച ബന്ധം വളർത്തും.
ചെയ്യരുതാത്തത്: നിങ്ങളുടെയോ നിങ്ങളുടെ സഹോദരങ്ങളുടെയോ മാനസികാവസ്ഥയെ നശിപ്പിക്കുന്ന മുൻകാല അഭിപ്രായവ്യത്യാസങ്ങൾ ഓർമ്മിപ്പിക്കരുത്. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചെയ്യേണ്ടത്: മഹത്തായ പ്രവൃത്തികളിലൂടെ നിങ്ങളുടെ സഹോദരങ്ങളെ സന്തോഷിപ്പിക്കുക. ഒരുമിച്ച് സന്തോഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള നിമിഷങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഒരു ചെറിയ ഒത്തുചേരൽ സംഘടിപ്പിക്കുക.
ചെയ്യരുതാത്തത്: സംവാദങ്ങളിലേക്ക് നയിച്ചേക്കാവുന്ന അമിതമായ ആധിപത്യം അല്ലെങ്കിൽ ശ്രദ്ധ തേടുന്നത് ഒഴിവാക്കുക. കൃത്യമായി ചിന്തിച്ച് സമ്മാനങ്ങൾ തിരഞ്ഞെടുക്കുക.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബർ 22):
ചെയ്യേണ്ടത്: ഈ രക്ഷാബന്ധൻ ദിനത്തിൽ നിങ്ങളുടെ സഹോദരങ്ങളെ സന്തോഷിപ്പിക്കാൻ ശ്രമിക്കണം. അവരുടെ ജീവിതത്തിൽ എന്തെങ്കിലും സന്തോഷം കൊണ്ടുവരാൻ ശ്രമിക്കുക. അവരുടെ സ്വപ്നങ്ങൾക്ക് അർത്ഥം നൽകുക.
ചെയ്യരുതാത്തത്: നിങ്ങളുടെ സഹോദരങ്ങളുടെ മാനസികാവസ്ഥയെ ശല്യപ്പെടുത്തുന്ന തരത്തിൽ വിമർശിക്കുന്നതോ നിസാരവത്ക്കരിക്കുന്നതോ ഒഴിവാക്കുക. അവരെ താഴ്ത്തി സംസാരിക്കരുത്, അത് വിഷമകരമായ നിമിഷങ്ങളിലേക്ക് നയിച്ചേക്കാം.

തുലാം (സെപ്റ്റംബർ 23 - ഒക്ടോബർ 22):
ചെയ്യേണ്ടത്: നിങ്ങളുടെ സഹോദരങ്ങളുമായുള്ള ആഘോഷത്തിന് യോജിച്ച അന്തരീക്ഷം സൃഷ്ടിക്കുക. നിങ്ങളുടെ സഹോദരങ്ങളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട കലാപരമോ മനോഹരമോ ആയ എന്തെങ്കിലും അവർക്ക് സമ്മാനമായി നൽകുക.
ചെയ്യരുതാത്തത്: തർക്കങ്ങളിലോ സംഘർഷങ്ങളിലോ ഏർപ്പെടരുത്, കാരണം ഇത് നിങ്ങളുടെയോ നിങ്ങളുടെ സഹോദരന്റെയോ മാനസികാവസ്ഥയെ നശിപ്പിക്കും.

വൃശ്ചികം (ഒക്ടോബർ 23 - നവംബർ 21):
ചെയ്യേണ്ടത്: സന്തോഷകരമായ നിമിഷങ്ങൾ ഒന്നിച്ച് ആഘോഷിക്കാൻ സഹോദരങ്ങളുമായി നിങ്ങളുട ചിന്തകൾ പങ്കുവയ്ക്കുക. നിങ്ങളുടെ സഹോദരങ്ങളുടെ മുൻഗണന അനുസരിച്ച് ഒരു ആഘോഷം ആസൂത്രണം ചെയ്യുക.
ചെയ്യരുതാത്തത്: രക്ഷാബന്ധൻ ദിനത്തിൽ നിങ്ങളുടെ സഹോദരങ്ങളോട് വഴക്കുകൂടരുത്. തെറ്റിദ്ധാരണകളും വാക്കുതർക്കങ്ങളും നിങ്ങളുടെ ബന്ധത്തെ ബാധിക്കും.

ധനു രാശി (നവംബർ 22 - ഡിസംബർ 21):
ചെയ്യേണ്ടത്: അവിശ്വസനീയമായ ഒരു നിമിഷത്തിനായി ഒരു ആഘോഷം ആസൂത്രണം ചെയ്യുക. പ്രചോദനാത്മകമായ സംഭാഷണങ്ങളിൽ ഏർപ്പെടുകയും നിങ്ങളുടെ ഭാവി പദ്ധതികൾ പങ്കുവയ്ക്കുകയും ചെയ്യുക. അത് നിങ്ങൾക്ക് സന്തോഷം നൽകും.
ചെയ്യരുതാത്തത്: നിങ്ങളുടെ സഹോദരങ്ങളുടെ മുമ്പിൽ ദേഷ്യത്തോടെ ഇരിക്കരുത്. നിങ്ങളുടെ സഹോദരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നതിനാൽ അവരുടെ സ്വാതന്ത്ര്യങ്ങളിൽ ഇടപെടരുത്.

മകരം (ഡിസംബർ 22 - ജനുവരി 19):
ചെയ്യേണ്ടത്: സഹോദരങ്ങളോട് നിങ്ങളുടെ വിശ്വാസ്യതയും പ്രതിബദ്ധതയും കാണിക്കുക, അത് നിങ്ങളുടെ സഹോദരങ്ങൾ വിലമതിക്കും. ഭാവിയിൽ ഓർക്കുന്ന ഒരു ഗൃഹാതുരയുണർത്തുന്ന, നിങ്ങളുടെ ബന്ധത്തെ പ്രതീകപ്പെടുത്തുന്ന എന്തെങ്കിലും അവർക്ക് സമ്മാനിക്കുക.
ചെയ്യരുതാത്തത്: രക്ഷാബന്ധൻ ദിവസം ജോലിയിലോ ഉത്തരവാദിത്തങ്ങളിലോ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് നിങ്ങളുടെ സഹോദരങ്ങളുടെ സമയത്തെയും വികാരങ്ങളെയും ബാധിക്കും. ഒരു കാരണവശാലും അവരുടെ സന്തോഷങ്ങളെ തകർക്കരുത്.

കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
ചെയ്യേണ്ടത്: ചിന്തോദ്ദീപകമായ ചർച്ചകളിൽ ഏർപ്പെടുക, അത് നിങ്ങളുടെ സഹോദരങ്ങൾ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യും. അവരുടെ നിലവിലുള്ളതോ മുൻകാലമോ ആയ ഓർമ്മകൾക്ക് എന്തെങ്കിലും അർത്ഥം നൽകാൻ കഴിയുന്ന അതുല്യമായ ഒരു സമ്മാനം തിരഞ്ഞെടുക്കുക.
ചെയ്യരുതാത്തത്: വൈകാരികമായി വേർപിരിയരുത് അല്ലെങ്കിൽ നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് അകന്നുപോകരുത്. കാരണം ഇത് സാഹചര്യത്തെ മോശമാക്കും.

മീനം (ഫെബ്രുവരി 19 - മാർച്ച് 20):
ചെയ്യേണ്ടത്: നിങ്ങളുടെ വികാരങ്ങൾ പങ്കുവെക്കുന്നതിനും നിങ്ങളുടെ സഹോദരങ്ങളെ വിലമതിക്കുന്നതിനും മടിക്കരുത്. ക്രിയാത്മകവും ഭാവനാത്മകവുമായ ഒരു ആഘോഷം ആസൂത്രണം ചെയ്യുക.
ചെയ്യരുതാത്തത്: നിങ്ങളുടെ സഹോദരങ്ങളോട് വളരെ നിഷ്ക്രിയമായി പെരുമാറുന്നത് ഒഴിവാക്കുക. അത് മോശമായ മാനസികാവസ്ഥയിലേക്ക് നയിക്കും.

രക്ഷാബന്ധന് ഒരുങ്ങുമ്പോൾ, നിങ്ങളുടെ സഹോദരന്റെ രാശിയെക്കുറിച്ച് മനസ്സിലാക്കുക. നിങ്ങളുടെ ആഘോഷങ്ങളും സമ്മാനങ്ങളും രാശികളുടെ സ്വഭാവസവിശേഷതകളെ അടിസ്ഥാനമാക്കി ക്രമീകരിക്കുന്നത് നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കുകയും സവിശേഷമാക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News