Raksha Bandhan 2022: ഇന്ന് രക്ഷാബന്ധൻ; രാഖി കെട്ടാനുള്ള ശുഭമുഹൂർത്തം എപ്പോൾ? അറിയാം

Raksha Bandhan 2022: ശ്രാവൺ പൂർണിമ ആഗസ്റ്റ് 11 ആയ ഇന്ന് രാവിലെ 10:38 മുതൽ ആരംഭിക്കും അത് ആഗസ്റ്റ് 12 ന് രാവിലെ 07:05 വരെ തുടരും

Written by - Ajitha Kumari | Last Updated : Aug 11, 2022, 08:24 AM IST
  • സഹോദരീ സഹോദര ബന്ധത്തിന്റെ പവിത്രത വിളിച്ചോതുന്ന ഉത്സവമാണ് രക്ഷാ ബന്ധൻ‌
  • ഈ വർഷം രക്ഷാബന്ധൻ ആഗസ്ത് പതിനൊന്നായ ഇന്നാണ്
  • ഈ ദിനത്തില്‍ പൂജകള്‍ ചെയ്യുന്നതും ക്ഷേത്ര ദര്‍ശനവും പതിവുള്ള കാര്യങ്ങളാണ്
Raksha Bandhan 2022: ഇന്ന് രക്ഷാബന്ധൻ; രാഖി കെട്ടാനുള്ള ശുഭമുഹൂർത്തം എപ്പോൾ? അറിയാം

Raksha Bandhan 2022: സഹോദരീ സഹോദര  ബന്ധത്തിന്റെ പവിത്രത വിളിച്ചോതുന്ന ഉത്സവമാണ് രക്ഷാ ബന്ധൻ‌. ഈ വർഷം രക്ഷാബന്ധൻ ആഗസ്ത് പതിനൊന്നായ ഇന്നാണ് ആഘോഷിക്കുന്നത്.  ഇത്തവണ രാഖി കെട്ടുന്നതിനുള്ള ശുഭമുഹൂർത്തത്തിൽ ആശയക്കുഴപ്പമുണ്ട്. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നത്. ഏത് ആപത്തിലും പ്രതിസന്ധിയിലും തന്റെ സഹോദരിയെ സംരക്ഷിച്ച് കൊള്ളാമെന്ന് സഹോദരന്‍ ഉറപ്പ് നല്‍കിയ ഒരു ദിനം കൂടിയാണ് ഈ ദിനം. ഈ ദിനത്തില്‍ പൂജകള്‍ ചെയ്യുന്നതും ക്ഷേത്ര ദര്‍ശനവും പതിവുള്ള കാര്യങ്ങളാണ്. ഇന്ന് നടത്തുന്ന ഗൗരി പൂജ വളരെയധികം പ്രധാനപ്പെട്ടതാണ്. ചില സ്ഥലങ്ങളില്‍ പ്രത്യേക വ്രതാനുഷ്ഠാനങ്ങളും പൂജകളും മറ്റ് ചില പ്രത്യേക ചടങ്ങുകളും നടത്തുന്നുണ്ട്.

Also Read: വരുന്ന 4 മാസം ഈ രാശിക്കാർക്ക് അടിപൊളി സമയം

 

ശ്രാവണിൽ പൗർണ്ണമി തിഥി എത്രനാൾ നീണ്ടുനിൽക്കുമെന്ന ആശങ്കയിലാണ് പലരും രാഖി കെട്ടുന്നത്. ഭദ്ര പൗർണ്ണമിയിൽ  രാഖി കെട്ടുന്നത് ശുഭമോ അശുഭമോ എന്ന ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉയരുന്നുണ്ട്. തിരുവെഴുത്തുകൾ അനുസരിച്ച് ഭദ്രകാലത്ത് ഏതെങ്കിലും തരത്തിലുള്ള മംഗളകരമായ പ്രവൃത്തികൾ ചെയ്യുന്നത് അശുഭകരമാണ്. ശ്രാവൺ പൂർണിമ ആഗസ്റ്റ് 11 ആയ ഇന്ന് രാവിലെ 10:38 മുതൽ ആരംഭിക്കും അത് ആഗസ്റ്റ് 12 ന് രാവിലെ 07:05 വരെ തുടരും. രാഖി കെട്ടുന്നതിനുള്ള ശുഭമുഹൂർത്തം ഏത് സമയമാണെന്ന് നമുക്കറിയാം. ആഗസ്റ്റ് 11 വ്യാഴാഴ്ച രാവിലെ 10:38 മുതൽ മുതൽ ആഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 07:05 വരെയാണ് ശുഭ മുഹൂർത്തം. 

Also Read: റോഡിൽ വച്ച് കാമുകനും കാമുകിയും ചെയ്തത്..! വീഡിയോ വൈറൽ 

സഹോദരന്റെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടിയാണ് സഹോദരി രാഖി കെട്ടുന്നത്. അതുകൊണ്ടുതന്നെ രാഖി കെട്ടുമ്പോൾ ചില പ്രത്യേക സാധനങ്ങൾ പ്ലേറ്റിൽ ഉണ്ടായിരിക്കണം. അത് എന്തൊക്കെയാണെന്ന് നോക്കാം. രാഖി കെട്ടുമ്പോൾ ആദ്യം പ്ലേറ്റിൽ ഉണ്ടായിരിക്കേണ്ടത് അക്ഷത് അതായത് അരിയാണ്. ഹിന്ദു വിശ്വാസമനുസരിച്ച്, അക്ഷത് പൂർണതയുടെ പ്രതീകമാണ്, സഹോദരന്റെ ദീർഘായുസ്സിനായി നെറ്റിയിൽ തിലകം തൊട്ടു കൊടുക്കുമ്പോൾ അരി മണികൾ സഹോദരന്റെ തലയ്ക്ക് മീതെ ഇടാറുണ്ട്.  രണ്ടാമത്തെ പ്രധാന ഐറ്റം വിളക്കാണ്. വിളക്ക് തെളിയിക്കുന്നതിലൂടെ നെഗറ്റീവ് എനർജി ഇല്ലാതാകും എന്നാണ് വിശ്വാസം. രാഖി കെട്ടിയ ശേഷം സഹോദരന് ആരതി ഉഴിയുന്നത് അവന്റെ ചുറ്റുമുള്ള നെഗറ്റീവ് എനർജി മാറാൻ സഹായിക്കും.  ഏറ്റവും പ്രധാനപ്പെട്ടതും മൂന്നാമത്തെ ഇനവുമായ കുങ്കുമമാണ് പ്ലേറ്റിൽ ഉണ്ടാകേണ്ടത്. കുങ്കുമത്തെ ലക്ഷ്മീദേവിയുടെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. രാഖി കെട്ടിയ ശേഷം  സഹോദരന്ററെ നെറ്റിൽ കുങ്കുമം ചാർത്തിയത് പിന്നെ  ലക്ഷ്മി ദേവിയുടെ അനുഗ്രഹം അവനിൽ എപ്പോഴും നിലനിൽക്കും.  പ്ലേറ്റിൽ ഉണ്ടാകേണ്ട നാലാമത്തെ ഐറ്റം ചന്ദനമാണ്.  ചന്ദനം തൊട്ടാൽ മഹാവിഷ്ണുവിന്റെയും ശ്രീ ഗണപതിയുടെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. ഇതുകൂടാതെ മനസ്സമാധാനവും ലഭിക്കും.

Also Read: ചൊവ്വയുടെ രാശി മാറ്റം: ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയാൻ ഇനി മണിക്കൂറുകൾ മാത്രം!

രക്ഷാബന്ധന്‍ ദിനത്തില്‍ വളരെയധികം ശ്രദ്ധിച്ചു വേണം ഓരോ കാര്യവും ചെയ്യുന്നത്. ഈ ദിനം ഒരു പുണ്യ ദിനമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മനശുദ്ധിയും ശരീരശുദ്ധിയും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് മനശുദ്ധിയോടെയും ശരീര ശുദ്ധിയോടെയും വേണം ഈ ദിനം പൂജകള്‍ നടത്താൻ.  രാഖി കെട്ടുന്ന സമയത്തിലും വളരെയധികം പ്രധാന്യമുണ്ട്. രാഹുകാലത്തിലും ഭദ്രകാലത്തിലും രാഖി കെട്ടരുത് എന്നാണ് പറയുന്നത്. ഇത് മോശം സമയമായാണ് കണക്കാക്കുന്നത്അതുകൊണ്ടുതന്നെ പല അശുഭകരമായ കാര്യങ്ങള്‍ ഉണ്ടായേക്കും.  അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രാഖി കെട്ടുന്ന സമയം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ രാഖി കെട്ടുമ്പോള്‍ സഹോദരന്‍ കിഴക്കോ അല്ലെങ്കില്‍ വടക്കോ ദിശയിൽ നിൽക്കണം. ഒരിക്കലും തെക്ക് ഭാഗത്ത് നിന്നുകൊണ്ട് രാഖി കെട്ടരുത്,  ഇത് ശുഭമല്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News