Prosperity and Money: സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി, ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാം

Prosperity and Money:  ജീവിതത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണെങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച്  അനുഗ്രഹം നേടാം. 

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 10:37 AM IST
  • ലക്ഷ്മിദേവിയുടെ വാസമുള്ള വീട്ടിൽ എപ്പോഴും സമ്പത്തും ഐശ്വര്യവും സന്തോഷവും വർഷിക്കപ്പെടും എന്നാണ് വിശ്വാസം.
Prosperity and Money: സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി, ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാം

Prosperity and Money: ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്‍റെ ദേവിയായാണ് ലക്ഷ്മിദേവിയെ പൂജിക്കുന്നത്. അതിനാല്‍തന്നെ എല്ലാ ആരാധനകളിലും പൂജകളിലും ലക്ഷ്മി ദേവിയെ പ്രത്യേകം സ്മരിക്കുന്നു. ലക്ഷ്മിദേവി കടാക്ഷിച്ചാല്‍ ജീവിതത്തിൽ സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.

Also Read:   Donation after Sunset: സൂര്യാസ്തമയത്തിനു ശേഷം ഈ സാധനങ്ങള്‍ ദാനമായി നല്‍കരുത്, ദാരിദ്ര്യം ഫലം 

ഹൈന്ദവ വിശ്വാസമനുസരിച്ച്  ഓരോ ദിവസവും ഓരോ ദേവീ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു എന്ന് നമുക്കറിയാം. അതനുസരിച്ച് വെള്ളയാഴ്ച  ദിവസം ലക്ഷ്മി ദേവിയെയാണ് പൂജിക്കുന്നത്. ലക്ഷ്മിദേവിയുടെ വാസമുള്ള വീട്ടിൽ എപ്പോഴും സമ്പത്തും ഐശ്വര്യവും സന്തോഷവും വർഷിക്കപ്പെടും എന്നാണ് വിശ്വാസം. 

Also Read:  Mars Transit 2023: അടുത്ത 3 മാസം ഈ രാശിക്കാര്‍ക്ക് തകര്‍പ്പന്‍ സമയം!! സമ്പത്ത് വര്‍ഷിക്കും 

നിങ്ങളുടെ ഭവനത്തില്‍ ലക്ഷ്മിദേവിയുടെ അനുഗ്രഹം വേണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ഇതിന് സഹായിയ്ക്കും. 

ജീവിതത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണെങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച്  അനുഗ്രഹം നേടാം. ലക്ഷ്മിദേവിയുടെ കൃപയാല്‍ നിങ്ങളുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സമ്പത്തും പുരോഗതിയും നേടുവാന്‍ സാധിക്കും.  

ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കാന്‍ ചില കാര്യങ്ങള്‍ വെള്ളിയാച്ച ദിവസങ്ങളില്‍ പ്രത്യേകമായി ചെയ്യേണ്ടതുണ്ട്. അത്  എന്താണ് എന്നറിയാം...    

1.  ലക്ഷ്മിദേവിയ്ക്ക് താമരപ്പൂവ് വളരെ പ്രിയപ്പെട്ടതാണ്. ദേവിയെ പ്രസാദിപ്പിക്കാന്‍ വെള്ളിയാഴ്ച  ദേവിയെ ആരാധിക്കുന്ന സമയത്ത് താമരപ്പൂവ് സമര്‍പ്പിക്കുക. 

2. വെള്ളിയാഴ്ച ദിവസങ്ങളില്‍ പൂജ സമയത്ത് ലക്ഷ്മിയുടെ വിഗ്രഹത്തിന് മുന്നിൽനിന്ന് ശ്രീ സൂക്തം വായിക്കുക

3. വെള്ളിയാഴ്ച പിങ്ക് അല്ലെങ്കില്‍ വെള്ള വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. 

4. വെള്ളിയാഴ്ച അവിവാഹിതരായ 3 പെൺകുട്ടികള്‍ക്ക് പായസവും ദക്ഷിണയും മഞ്ഞ വസ്ത്രവും നൽകുക. ഇത് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കും.   
 
5. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുകയാണ് എങ്കില്‍  വെള്ളിയാഴ്‌ച കറുത്ത ഉറുമ്പിന് പഞ്ചസാര നല്‍കുന്നത്  ഉചിതമാണ്.  

6.  വെള്ളിയാഴ്ച ദിവസം ലക്ഷ്മിദേവിക്ക് പാലും പാലുപയോഗിച്ചുള്ള വെളുത്ത മധുരപലഹാരങ്ങളും സമർപ്പിക്കണം. അങ്ങനെ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ദേവിയെ പ്രസാദിപ്പിക്കുകയും ഭക്തരുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു.  

5.  സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ വെള്ളിയാഴ്ച വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മധുരമുള്ള തൈര് കഴിച്ച് പുറത്തിറങ്ങുക. ഇത് നിങ്ങളുടെ ജോലിയിലെ തടസ്സങ്ങൾ ഇല്ലാതാക്കും.  

6. സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ വെള്ളിയാഴ്ച രാത്രി സമയത്ത്  അഷ്ടലക്ഷ്മിയെ ആരാധിക്കാം. 

നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News