Horoscope 05 May 2022: ഇന്ന് ചില രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞ ദിനം; ചിങ്ങം രാശിക്കാർ സ്വഭാവം മെച്ചപ്പെടുത്തുക

Horoscope 05 May 2022: മകരം രാശിയിലെ (Capricorn) യുവാക്കൾ ഭാവി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മീന (Pisces) രാശി യിലെ വ്യാപാരികൾക്ക് അവരുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ സുതാര്യത വർദ്ധിപ്പിക്കണം. വൃശ്ചികം (Scorpio) രാശിക്കാർക്ക് പുതിയ വെല്ലുവിളികൾ നേരിടേണ്ടിവരും.

Written by - Zee Malayalam News Desk | Last Updated : May 5, 2022, 06:28 AM IST
  • ചിങ്ങം രാശിക്കാർ സ്വഭാവം മെച്ചപ്പെടുത്തുക
  • മകരം രാശിക്കാർക്ക് അഭിനന്ദനം ലഭിക്കും
  • ധനു രാശിക്കാർക്ക് ജോലിയിൽ പ്രതികൂലമായ അന്തരീക്ഷം ഉണ്ടാകും
Horoscope 05 May 2022: ഇന്ന് ചില രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞ ദിനം; ചിങ്ങം രാശിക്കാർ സ്വഭാവം മെച്ചപ്പെടുത്തുക

Rashifal/Horoscope 05 May 2022: ഇന്ന് (Horoscope 05 May 2022) ചില രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞ ദിനം. ചിങ്ങം (Leo)  രാശിക്കാർ അവരുടെ സ്വഭാവം മെച്ചപ്പെടുത്തണം. തുലാം (Libra) രാശിയിലുള്ളവർ അവരുടെ ദഹനവ്യവസ്ഥ ശക്തിപ്പെടുത്തണം. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം..

മേടം (Aries): എവിടെ ജോലി ചെയ്താലും നിങ്ങളുടെ ഉത്തരവാദിത്തങ്ങൾക്കൊപ്പം സ്ഥാനവും വർധിക്കും. നിങ്ങൾക്ക് ടീമിനെ നയിക്കേണ്ടി വരും. ടീം ലീഡറാകാൻ സ്വയം തയ്യാറാകുക. വ്യാപാരികൾ പുതിയ ജോലികൾ ആരംഭിക്കരുത്.  ചെയ്യുന്ന ജോലികൾ ശ്രദ്ധയോടെ ചെയ്യുക അല്ലെങ്കിൽ നഷ്ടം സംഭവിക്കാം. യുവാക്കൾ വിജയം നേടുന്നതിന് മുമ്പ് കഠിനാധ്വാനം ചെയ്യുക.  അലസത ഉപേക്ഷിച്ച് ലക്ഷ്യം നേടുന്നതിൽ ഉറച്ചുനിൽക്കുക. കുടുംബത്തിൽ എന്തെങ്കിലും തർക്കമോ ആശയക്കുഴപ്പമോ ഉണ്ടായാൽ അതിനെ പരിഹരിക്കാൻ നിങ്ങൾ മുൻകൈയെടുക്കണം. ജോലി കൂടുതൽ ആണെന്നു വച്ച് പട്ടിണി ഇരിക്കാതെ സമയമെടുത്ത് എന്തെങ്കിലും കഴിക്കുക. പഴയ രോഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം.

Also Read: Budh Gochar 2022: ബുധന്റെ കൃപ: ഈ രാശിക്കാർക്ക് ഇന്നുമുതൽ 68 ദിവസത്തേക്ക് സന്തോഷത്തിന്റെ ദിനം!

ഇടവം (Taurus): ഈ രാശിക്കാർ അവരുടെ ജോലിസ്ഥലത്തുള്ള അഭ്യുദയകാംക്ഷികളുടെ അഭിപ്രായം ശ്രദ്ധയോടെ കേട്ടശേഷം സ്വന്തം ജ്ഞാനത്തിനും വിവേചനാധികാരത്തിനും അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കണം. വീടായാലും ശരി ബിസിനസായാലും ശരി രനിങ്ങൾക്ക് മുതിർന്നവരുടെ പിന്തുണയും സഹായവും ലഭിക്കും. യുവാക്കൾ അവരുടെ സോഷ്യൽ നെറ്റ്‌വർക്കിംഗ് വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഇത് ഭാവിയിൽ ഉപയോഗപ്രദമാകും. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങൾ മാറും. ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടായാലും സ്ഥിതി വഷളാകാതിരിക്കാൻ ശാന്തത പാലിക്കണം. പേശികളിൽ വേദന ഉണ്ടാകാം.

മിഥുനം (Gemini): മിഥുനം രാശിക്കാർ നെഗറ്റിവിറ്റിയിൽ നിന്നും മാറി  പോസിറ്റീവ് എനർജി നിറഞ്ഞവരാകും. ഇവർക്ക് വിജയം ഉറപ്പാണ്. അതിനാൽ ഏത് ജോലി വന്നാലും അത് മുഴുവൻ കഠിനാധ്വാനത്തോടെ പൂർത്തിയാക്കുക. വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടം നേരിടുന്നുണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. ഇതിനെ മറികടക്കാൻ ഒരു വഴി കണ്ടെത്തും. പഠിത്തം കഴിഞ്ഞു ജോലി അന്വേഷിക്കുന്ന യുവാക്കൾ പൂർണ്ണ ശക്തിയോടെ മത്സരത്തിന് തയ്യാറാകുകയും അതിനായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യാനുള്ള സാഹചര്യമുണ്ടാകും. ആരോഗ്യ കാര്യത്തിൽ അലർജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന്റെ വിദ്യാഭ്യാസത്തിനായി നിങ്ങൾ നിക്ഷേപിക്കേണ്ടി വന്നേക്കാം. 

കർക്കടകം (Cancer): ഈ രാശിക്കാരുടെ മനസ്സും ബുദ്ധിയും ഒരുപോലെ ജോലിയിൽ ശ്രദ്ധിക്കണം. മനസിനെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കരുത്. തിടുക്കത്തിൽ തീരുമാനം എടുക്കരുത്, സമ്മർദ്ദത്തിൽ നിന്ന് വിട്ടുനിൽക്കുക. സമ്പാദിക്കാൻ സാധ്യതയുള്ള ജോലികൾ ആദ്യം ചെയ്യുക. ജോലി അന്വേഷിക്കുകയും പഠനം തുടരുകയും ചെയ്യുന്ന ഇത്തരം യുവാക്കൾക്ക് ഒരു സന്തോഷവാർത്ത വരും. കുടുംബത്തിലെ മുതിർന്ന അംഗത്തിന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കുടുംബത്തിന്റെ അന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഒരു ദരിദ്രൻ സഹായം അഭ്യർത്ഥിച്ച് നിങ്ങളുടെ അടുക്കൽ വന്നാൽ നിരസിക്കരുത്. 

ചിങ്ങം (Leo): ചിങ്ങം രാശിക്കാർ അവരുടെ സ്വഭാവം മെച്ചപ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ സഹപ്രവർത്തകരോടും കീഴ് ജീവനക്കാരോടും നല്ല രീതിയിൽ പെരുമാറുക അനാവശ്യ തർക്കങ്ങൾ നിങ്ങൾക്ക് നാണക്കേടുണ്ടാക്കും. ഈ സമയം പഴയ സ്റ്റോക്ക് നീക്കം ചെയ്യുന്നതിൽ വ്യാപാരികൾ ശ്രദ്ധിക്കുക. യുവാക്കൾ അവരുടെ കരിയറിൽ ശ്രദ്ധിക്കുക. പ്രണയബന്ധങ്ങളിൽ  പെടാതിരിക്കാൻ നോക്കുക. പ്രമേഹ രോഗികൾ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവർ മരുന്നിനൊപ്പം രാവിലെയും വൈകുന്നേരവും നടത്തം നിർബന്ധമാക്കുക. 

Also Read: Zodiac Nature: ഈ രാശിയിലെ പെൺമക്കൾ അച്ഛന്റെ ഭാഗ്യം! ജനനത്തോടെ ഭാഗ്യം തിളങ്ങും

കന്നി (Virgo): ഈ രാശിക്കാർ അവരുടെ ജോലി കൃത്യസമയത്ത് പൂർത്തിയാക്കുക.  അല്ലെങ്കിൽ നിങ്ങൾ സമ്മർദ്ദത്തിലായേക്കാം. ജോലി കൂടുതൽ ആണെങ്കിൽ സ്പീഡിൽ ചെയ്യുക.  ചില്ലറ വ്യാപാരികൾക്ക് ലാഭം നേടാനാകും.  വിൽപ്പനയും മികച്ചതാകും. യുവാക്കൾ അവരുടെ പെരുമാറ്റത്തിൽ ലാളിത്യവും വിനയവും കൊണ്ടുവരേണ്ടതുണ്ട്. ഈ ഗുണങ്ങളുടെ അഭാവം നിങ്ങൾക്ക് ദോഷം ഉണ്ടാക്കും.  ജന്മദിനം ആഘോഷിക്കുന്നവർക്ക് കുടുംബാംഗങ്ങളിൽ നിന്ന് പ്രത്യേക സമ്മാനങ്ങൾ ലഭിക്കും.  ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിക്കും. 

തുലാം (Libra): തുലാം രാശിക്കാർ അവരുടെ ഓഫീസ് നിയമങ്ങൾ പാലിക്കുക.  കൃത്യസമയത്ത് എത്താത്തതിന്റെയോ ജോലി ചെയ്യാത്തതിന്റെയോ പേരിൽ ഉദ്യോഗസ്ഥരുടെ അപ്രീതി നേരിടേണ്ടിവരും. ബിസിനസുകാർ തങ്ങളുടെ ഉപഭോക്താക്കളോടും ജീവനക്കാരോടും സ്നേഹത്തോടെ സംസാരിക്കണം.  ഇന്നത്തെ കാലത്ത് പുരോഗതിക്ക് അത് ആവശ്യമാണ്. ദഹനപ്രശ്നങ്ങൾ ഉണ്ടാകാം. ഭക്ഷണക്രമം ശ്രദ്ധിക്കുകയും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുക. 

വൃശ്ചികം (Scorpio): ഈ രാശിക്കാർ പുതിയ വെല്ലുവിളികൾ നേരിടും. അതിനെ ഭയക്കാതെ അഭിമുഖീകരിക്കുക. ഓൺലൈൻ പേയ്‌മെന്റുകൾ എടുക്കുന്നതോ നടത്തുന്നതോ ആയ വ്യാപാരികൾ എല്ലാ ഇടപാടുകളും ശ്രദ്ധാപൂർവ്വം ചെയ്യണം. അങ്ങനെ ഒരു തരത്തിലുമുള്ള നഷ്ടവും ഉണ്ടാകില്ല. മത്സര പരീക്ഷകൾക്ക് യുവാക്കൾ ഉത്സാഹത്തോടെ തയ്യാറാകണം. അവരെ മറന്നു എന്ന പരാതിയുണ്ടെങ്കിൽ രേഖാമൂലം ഓർമ്മിക്കുക. കുടുംബത്തിൽ നിന്നും ചില നല്ല വാർത്തകൾ കേൾക്കാം.  അത് മനസ്സിന് സന്തോഷം നൽകും. ആരോഗ്യം നല്ലതായിരിക്കും. ഭക്ഷണത്തോടുള്ള ആഗ്രഹം ഉണ്ടാകും.  രുചി വർധിക്കും. മനസ്സ് സന്തോഷിക്കും. 

ധനു (Sagittarius): ധനു രാശിക്കാർക്ക് ജോലിയിൽ പ്രതികൂലമായ അന്തരീക്ഷം ലഭിച്ചേക്കാം. അതിൽ പ്രതികരിക്കേണ്ടതില്ല. ക്ഷമയോടെ പ്രവർത്തിച്ചാൽ എല്ലാം ശരിയാകും. വ്യാപാരികളുടെ പ്രവർത്തനം സാധാരണ നിലയിലാകും.  അതായത് മാന്ദ്യമോ കുതിച്ചുചാട്ടമോയില്ല. ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാർ വീട്ടിൽ ഇരിക്കുന്നതിനുപകരം ജോലി അന്വേഷിച്ചിറങ്ങുക.  ഒരു പഴയ പരിചയക്കാരൻ നിങ്ങളുടെ വീട്ടിൽ എത്തുന്നതിലൂടെ നിങ്ങളുടെ സന്തോഷം ഇരട്ടിയാകും. ആരോഗ്യം നിലനിർത്തും.  യോഗയും ധ്യാനവും ദിനചര്യയുടെ ഭാഗമാക്കുക. ശരീരവും മനസ്സും ആരോഗ്യത്തോടെ നിലനിൽക്കും. നിങ്ങളുടെ ചിന്ത പോസിറ്റീവായി നിലനിർത്തുക. 

മകരം (Capricorn): ഈ രാശിക്കാർക്ക് അവരുടെ ജോലിസ്ഥലത്ത് നല്ല ജോലി ചെയ്തതിന് മേലധികാരിയിൽ നിന്ന് അഭിനന്ദനം ലഭിക്കും. വ്യാപാരികൾക്ക് നല്ല ലാഭം നേടാൻ കഴിയും. ആവശ്യാനുസരണം വിതരണം ചെയ്യാൻ കഴിയുന്ന തരത്തിൽ സ്റ്റോക്ക് ഉണ്ടാക്കുക. യുവാക്കൾ അവരുടെ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബാംഗങ്ങളുമായി യോജിപ്പിൽ നിൽക്കുക, അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കുക. പല്ലുവേദന തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. പകൽ സമയത്തെ ജോലിഭാരം നിങ്ങളെ അലട്ടിയേക്കാം. 

കുംഭം (Aquarius): കുംഭം രാശിക്കാർ അവരുടെ ജോലിസ്ഥലത്ത് എല്ലാ ആളുകളുമായും സാധാരണ ബന്ധം പുലർത്തുക. മുതലാളി എന്തെങ്കിലും കാര്യത്തിൽ കുത്തി സംസാരിച്ചാൽ തർക്കിക്കേണ്ട. കൂടുതൽ ലാഭം നേടാനുള്ള ശ്രമത്തിൽ ഒരു നഷ്ടവും സംഭവിക്കാതിരിക്കാൻ ബിസിനസുകാർ ചിന്താപൂർവ്വം ഇടപാടുകൾ നടത്തണം. ചെറുപ്പക്കാർ വിജയം കൈവരിക്കും.  പക്ഷേ അവർ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുടുംബാംഗങ്ങളോടൊപ്പം കുറച്ച് സമയം ചെലവഴിക്കുക. ശ്വാസകോശ സംബന്ധമായ രോഗികൾ അതീവ ജാഗ്രത പുലർത്തുക. 

മീനം (Aquarius): മീനം രാശിക്കാർ ഓഫീസിലെ അന്തരീക്ഷം വളരെ നല്ല രീതിയിൽ നിലനിർത്തുക. ഒരുമിച്ച് ഉത്സാഹത്തോടെ  പ്രവർത്തിക്കുക. വ്യാപാരികൾ തങ്ങളുടെ പങ്കാളികളുമായുള്ള ബന്ധത്തിൽ സുതാര്യത വർദ്ധിപ്പിക്കണം, അതുവഴി വിശ്വാസം നിലനിൽക്കും. ചെറുപ്പക്കാർ അവരുടെ കരിയറിനായി കഠിനാധ്വാനം ചെയ്യണം. കഠിനാധ്വാനം വെറുതെയാകില്ല.  ആരോഗ്യ കാര്യത്തിൽ ജാഗ്രത വേണം. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News