Mercury Transit in Taurus 2022: സമ്പത്ത്, ബുദ്ധി, ജ്ഞാനം, വ്യാപാരം എന്നിവയെ പ്രതിനിധീകരിക്കുന്ന ബുധൻ 2022 ഏപ്രിൽ 25 ന് ഇടവം രാശിയിലേക്ക് മാറും. ബുധന്റെ ഈ രാശിമാറ്റം പല രാശിക്കാർക്കും വളരെ അനുകൂലമായ ഫലങ്ങളാണ് കൊണ്ടുവരുന്നത്. സാമ്പത്തികമായും തൊഴിൽപരമായും ഏറെ നാളായി പ്രശ്നങ്ങൾ നേരിട്ടിരുന്നവർക്ക് ആശ്വാസം ലഭിക്കും. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമാകാൻ പോകുന്നതെന്ന് നമുക്ക് നോക്കാം...
മേടം (Aries): മേടരാശിക്കാർക്ക് ബുധന്റെ സംക്രമം ശുഭ ഫലങ്ങൾ നൽകും. ധനലാഭമുണ്ടാകും. വരുമാനം അപ്രതീക്ഷിതമായിരിക്കും. അഭിഭാഷകർ, മാധ്യമങ്ങൾ, മാർക്കറ്റിംഗ്, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം മികച്ചത്. ശത്രുക്കളുടെ മേൽ വിജയവരിക്കും. പ്രണയിതാക്കൾക്കും മികച്ച സമയം.
ഇടവം (Taurus): ജോലി ചെയ്യുന്നവർക്ക് പുതിയ തൊഴിൽ അവസരം ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. പുതിയ ജോലി ലഭിക്കാനുള്ള കടുത്ത സാധ്യത. വ്യവസായികൾക്ക് ലാഭം ലഭിക്കും. നിങ്ങൾ ഒരു പുതിയ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ വീട് പുതുക്കിപ്പണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം ഉത്തമം. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും.
കർക്കടകം (Cancer): ബുധന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് ശുഭമായിരിക്കും. ആഗ്രഹങ്ങൾ സഫലമാകും. പ്രമോഷൻ ലഭിക്കും. ശമ്പളം വർധിക്കും. നിക്ഷേപത്തിന് നല്ല സമയം. ബിസിനസുകാർക്ക് വലിയ നേട്ടമുണ്ടാകും. പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ നല്ല സമയം.
Also Read: Zodiac Nature: ഈ രാശിയിലെ പെൺകുട്ടികൾ അച്ഛന്റെ ഭാഗ്യം മിന്നിക്കും!
ചിങ്ങം (Leo): ബുധന്റെരാശി മാറ്റം ചിങ്ങം രാശിക്കാർക്ക് തൊഴിൽ ബിസിനസുകളിൽ സുവർണാവസരം നൽകും. നിങ്ങൾക്ക് ഒരു പുതിയ ജോലിയുടെ ഓഫർ ലഭിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാൻ സാധ്യത. വ്യാപാരം വ്യാപിക്കും. വലിയ ഓർഡറുകൾ ലഭിക്കും. കിട്ടില്ലെന്ന് പ്രതീക്ഷിക്കുന്ന പണം തിരികെ ലഭിക്കും. മൊത്തത്തിൽ ഇവർക്ക് നല്ല സമയമാണ്.
കന്നി (Virgo): കന്നി രാശിക്കാർക്ക് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ ലഭിക്കും. ചെലവുകൾ കൂടുന്നതിനോടൊപ്പം വരുമാനവും വർദ്ധിക്കും. കരിയറിൽ പുതിയ അവസരങ്ങളും ലഭിക്കും. കുടുംബാംഗങ്ങൾക്ക് സ്നേഹവും ആദരവും നൽകുക. ജീവിതം സന്തോഷം കൊണ്ട് നിറയും. കോപം നിയന്ത്രിക്കുക.
Also Read: Shukra Gochar: ഏപ്രിൽ 27 മുതൽ ഈ രാശിക്കാരുടെ ജീവിതം അടിപൊളിയാകും
ധനു (Sagittarius): ധനു രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നേട്ടം. വിജയം നേടും വരുമാനവും വർദ്ധിക്കും. വലിയ സ്ഥാനം നേടാൻ കഴിയും. വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യണം. പുതിയ ജോലി ആരംഭിക്കാൻ നല്ല സമയം. എങ്കിലും നന്നായി ആലോചിച്ച ശേഷം മാത്രം തുടങ്ങുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക