Numerology Prediction September 26: ഈ ആളുകൾക്ക് ഇന്നത്തെ ദിവസം ഒരു അനുഗ്രഹമായിരിക്കും, വ്യക്തിപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 05:30 AM IST
  • റാഡിക്സ് നമ്പർ 8 ഉള്ള ആളുകളുടെ ജീവിതത്തിൽ ഇന്ന് സന്തോഷമുണ്ടാകും.
  • നിങ്ങൾ വ്യക്തിബന്ധങ്ങൾ വളർത്തിയെടുക്കും.
  • തൊഴിൽ, ബിസിനസ് കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.
Numerology Prediction September 26: ഈ ആളുകൾക്ക് ഇന്നത്തെ ദിവസം ഒരു അനുഗ്രഹമായിരിക്കും, വ്യക്തിപരമായ കാര്യങ്ങളിൽ വിജയമുണ്ടാകും

Numerology Horoscope 26 September 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ് 1- ഇന്ന് നിങ്ങൾക്ക് വിജയം ഉണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും.

റാഡിക്സ് 2- ഇന്ന് അനുകൂലമായ ദിവസമാണ്. പുതിയ അവസരങ്ങൾ ഉടലെടുക്കും. നിങ്ങളുടെ പ്രൊഫഷണൽ പ്രവർത്തനങ്ങളിൽ സാധ്യമായ എല്ലാ ശ്രമങ്ങളും നിങ്ങൾ ചെയ്യും. വ്യക്തിപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. നിങ്ങളെ വിശ്വസിക്കുന്നവരുടെ പ്രതീക്ഷയ്‌ക്കൊത്ത് നിങ്ങൾ ജീവിക്കും.

റാഡിക്സ് 3- ഇന്ന് ശുഭകരമായ ദിവസമായിരിക്കും. വ്യക്തിപരമായ കാര്യങ്ങൾ പരിഹരിക്കുന്നതിന് നിങ്ങൾക്ക് സഹായം ലഭിക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. നിങ്ങൾക്ക് അടുത്ത സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും. പല പ്രവർത്തനങ്ങളിലും നിങ്ങൾ താൽപ്പര്യം കാണിക്കും. ബിസിനസ് കാര്യങ്ങളിൽ വിജയം ഉണ്ടാകും.

റാഡിക്സ് 4- വിജയം കൈവരിക്കുന്നതിനുള്ള ദിവസമാണിന്ന്. നിങ്ങളുടെ പദ്ധതികളിൽ നിങ്ങൾ വിജയിക്കും. ജോലിയിൽ ശ്രദ്ധയുണ്ടാകും. നിങ്ങൾ കാര്യമായ വിജയം കൈവരിക്കും. പണം വന്നുചേരും.

റാഡിക്സ് 5- ഇന്ന് നല്ല ദിവസമാണ് നിങ്ങൾക്ക്. നിങ്ങളുടെ പ്രവർത്തന ശൈലി കൊണ്ട് ആളുകളെ ആകർഷിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ വിജയം കൈവരിക്കും.

റാഡിക്സ് 6- നേട്ടങ്ങൾ നിറഞ്ഞ ദിവസമാണിന്ന്. വ്യാപാര പ്രവർത്തനങ്ങളിൽ ഉണർവ് ഉണ്ടാകും. അനുകൂല ഫലങ്ങൾ ലഭിക്കും. മറ്റുള്ളവരുടെ വികാരങ്ങളെ നിങ്ങൾ ബഹുമാനിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ സ്വാധീനം ചെലുത്തും. സുഹൃത്തുക്കളുടെ പിന്തുണയും സഹകരണവും ശക്തമാകും.

റാഡിക്സ് 7- ഇന്ന് റാഡിക്സ് നമ്പർ 7 ഉള്ള ആളുകൾക്ക് അവരുടെ ജോലിയിൽ വിജയം നേടാൻ കഴിയും. പ്രധാനപ്പെട്ട മേഖലകളിൽ നിങ്ങൾ നേട്ടങ്ങൾ കൈവരിക്കും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. പല കാര്യങ്ങളിലും വിജയം കൈവരിക്കാൻ കഴിയും. നിങ്ങളുടെ വിജയങ്ങളിൽ നിങ്ങൾ ആവേശഭരിതരാകും.

റാഡിക്സ് 8- റാഡിക്സ് നമ്പർ 8 ഉള്ള ആളുകളുടെ ജീവിതത്തിൽ ഇന്ന് സന്തോഷമുണ്ടാകും. നിങ്ങൾ വ്യക്തിബന്ധങ്ങൾ വളർത്തിയെടുക്കും. തൊഴിൽ, ബിസിനസ് കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ബിസിനസ് കാര്യങ്ങളിൽ നിങ്ങൾ വേഗത്തിൽ പുരോഗമിക്കും. ആലോചിച്ച് തീരുമാനങ്ങൾ എടുക്കുക.

റാഡിക്സ് 9- കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ നിങ്ങൾ നന്നായി നിർവഹിക്കും. ജോലി കാര്യങ്ങളിൽ നിങ്ങളുടെ ഉത്സാഹം നിലനിൽക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News