Numerology Prediction September 22: ഇന്ന് ഈ റാഡിക്സ് നമ്പരിലുള്ള ആളുകൾക്ക് നല്ല വാർത്തകൾ ലഭിക്കും, കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണയുണ്ടാകും

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 10:57 AM IST
  • റാഡിക്‌സ് 6-ന് അനുകൂലമായ ഫലങ്ങൾ ലഭിച്ചേക്കാം.
  • നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.
  • പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.
Numerology Prediction September 22: ഇന്ന് ഈ റാഡിക്സ് നമ്പരിലുള്ള ആളുകൾക്ക് നല്ല വാർത്തകൾ ലഭിക്കും, കുടുംബാംഗങ്ങളിൽ നിന്ന് പിന്തുണയുണ്ടാകും

Numerology Horoscope 22 September 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ് 1- ഇന്ന് നിങ്ങൾക്ക് എല്ലാ മേഖലകളിലും ശുഭകരമായ ഫലം ലഭിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ വിജയം കൈവരിക്കും. ബിസിനസ് കാര്യങ്ങളിൽ കൂടുതൽ പരിശ്രമിക്കേണ്ടിവരും. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക, കോപം ഒഴിവാക്കുക. സാമ്പത്തിക കാര്യങ്ങളിൽ സമ്മിശ്ര നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ ജോലി നിങ്ങൾ ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കും.

റാഡിക്സ് 2- റാഡിക്സ് 2-ന് ഇന്ന് ഭാഗ്യ ദിനമായിരിക്കും. എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കും. നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം പോസിറ്റീവ് ആയിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്തും ബിസിനസ്സിലും നിങ്ങൾ വിജയം കൈവരിക്കും. നിങ്ങൾക്ക് ആകർഷകമായ തൊഴിൽ അവസരങ്ങൾ ലഭിക്കും. ജോലിയിൽ അശ്രദ്ധ ഒഴിവാക്കുക. ‌

റാഡിക്സ് 3- പ്രൊഫഷണൽ കാര്യങ്ങളിൽ നിങ്ങൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലിയിൽ നിങ്ങൾ ക്രമേണ വിജയം കൈവരിക്കും. യാത്രകളിൽ ശ്രദ്ധിക്കുക. ചില പ്രധാന വ്യക്തികളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ് പുരോഗമിക്കും.

Also Read: Mangal Ketu Yuti: ചൊവ്വ-കേതു സംഗമം ഈ രാശിക്കാർ കീഴടക്കും ഉയർച്ചയുടെ പടവുകൾ!

റാഡിക്സ് 4- ഇന്ന് റാഡിക്സ് 4-ന് അനുകൂലമായ ഫലങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ജീവിതനിലവാരം മെച്ചപ്പെടും. നിങ്ങളുടെ ഉദ്യമങ്ങളിൽ വിജയം കൈവരിക്കും. ഉത്തരവാദിത്തപ്പെട്ട വ്യക്തികളുമായി നിങ്ങൾ ബന്ധപ്പെടും. ജോലിയിലും ബിസിനസ് കാര്യങ്ങളിലും ആത്മവിശ്വാസത്തോടെ മുന്നേറും.

റാഡിക്സ് 5- റാഡിക്സ് 5 ഉള്ള ആളുകൾക്ക് ഇന്ന് ഭാഗ്യ ദിവസമാണ്. സാമ്പത്തിക, ബിസിനസ് കാര്യങ്ങളിൽ വിജയം ഉണ്ടാകും. നിങ്ങൾക്ക് പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങൾ ആളുകളുമായി നല്ല ബന്ധം നിലനിർത്തും. സന്തോഷകരമായ ജീവിതം നയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

റാഡിക്‌സ് 6- റാഡിക്‌സ് 6-ന് അനുകൂലമായ ഫലങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പരിചയസമ്പന്നരായ ആളുകളുടെ മാർഗനിർദേശവും ഉപദേശവും സ്വീകരിച്ച് നിങ്ങൾ മുന്നോട്ട് പോകും. നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. ജോലിയിൽ വേഗത ഉണ്ടാകും.

റാഡിക്സ് 7- സാമ്പത്തിക, ബിസിനസ്സ് പ്രവർത്തനങ്ങളിൽ നിങ്ങൾ പോസിറ്റിവിറ്റി നിലനിർത്തും. ബിസിനസ്സ് പ്രകടനം മികച്ചതായിരിക്കും. പ്രധാന വ്യക്തികളെ കണ്ടുമുട്ടും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ ജാഗ്രത പുലർത്തും. മത്സര പരീക്ഷകളിൽ വിജയിക്കും.

റാഡിക്സ് 8- സമ്മിശ്ര ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക് ലഭിക്കുക. ജ്ഞാനത്തോടും സമനിലയോടും കൂടി മുന്നോട്ടുപോകുക. സാമ്പത്തിക, ബിസിനസ് കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളിലും സഹപ്രവർത്തകരിലുമുള്ള വിശ്വാസം വർദ്ധിക്കും. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.

റാഡിക്സ് 9- റാഡിക്സ് നമ്പർ 9 ഉള്ള ആളുകൾക്ക് ഇന്ന് സന്തോഷകരമായ ഫലങ്ങൾ നൽകും. ബിസിനസിൽ ഇന്ന് തിരക്കുള്ള ദിവസമായിരിക്കും. നിങ്ങളുടെ കരിയറിലും ബിസിനസ്സിലും മാറ്റങ്ങൾ ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News