‌Numerology Prediction October 17: കരിയറിൽ വിജയം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; സംഖ്യാശാസ്ത്ര പ്രകാരം നിങ്ങൾക്കെങ്ങനെ?

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 05:36 AM IST
  • റാഡിക്സ് നമ്പർ 6 ആയിട്ടുള്ളവർ ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ അവരുടെ വ്യക്തിജീവിതത്തെ ബാധിക്കാതെ ശ്രദ്ധിക്കണം.
  • പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ അവഗണിക്കുക.
  • മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്ത് നിങ്ങൾ ജീവിക്കും.
‌Numerology Prediction October 17: കരിയറിൽ വിജയം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും; സംഖ്യാശാസ്ത്ര പ്രകാരം നിങ്ങൾക്കെങ്ങനെ?

Numerology Horoscope 17 October 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ് 1- സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും പിന്തുണ ലഭിക്കും. മുതിർന്നവരുടെ ഉപദേശം കൊണ്ട് വിജയം കൈവരിക്കും. പുതിയ വിഷയങ്ങളിൽ പ്രവർത്തിക്കും. നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയിൽ ശ്രദ്ധ നിലനിർത്തുക. ഇടപാടുകളുടെ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

റാഡിക്സ് 2- ഇന്ന് അനുകൂലമായ ദിവസമാണ് നിങ്ങൾക്ക. തൊഴിൽപരമായ കാര്യങ്ങളിൽ നിങ്ങൾ വിജയം കൈവരിക്കും. വ്യവസായികൾക്ക് പുരോഗതിക്കുള്ള അവസരം ലഭിക്കും. കുടുംബത്തെ പരിപാലിക്കുക. നിങ്ങൾക്ക് വിലപ്പെട്ട ഒരു സമ്മാനം ലഭിച്ചേക്കാം. മുതിർന്നവരുടെ നിർദ്ദേശങ്ങൾ പാലിക്കുക.

റാഡിക്സ് 3- സാധാരണ പോലൊരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. പ്രിയപ്പെട്ടവരെ കണ്ടുമുട്ടാൻ അവസരമുണ്ടാകും. നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ദേഷ്യം നിയന്ത്രിക്കുക.

Also Read: Durga Puja 2023: ആർത്തവവും ദുർ​ഗാ പൂജയും തമ്മിൽ ബന്ധമുണ്ടോ..? വ്യത്യസ്ഥ ആഘോഷങ്ങളുമായി ഒരു ന​ഗരം

റാഡിക്‌സ് 4- ഉദ്യോഗസ്ഥരുടെ വിശ്വാസം നേടാൻ സാധിക്കും. നിങ്ങളുടെ പ്രയത്നത്തിലൂടെ നിങ്ങൾ എല്ലാവരെയും അത്ഭുതപ്പെടുത്തും. വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം നിലനിൽക്കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്തുഷ്ടരായിരിക്കും. നിങ്ങൾക്ക് ആത്മവിശ്വാസം നിറയും. സമയ മാനേജ്മെന്റിൽ ശ്രദ്ധ വർധിപ്പിക്കുക.

റാഡിക്സ് 5- എല്ലാ മേഖലകളിലും മികച്ച ഫലങ്ങൾ ലഭിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ ജാഗ്രത പാലിക്കും. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. ജോലിയിൽ കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക.

റാഡിക്‌സ് 6- റാഡിക്സ് നമ്പർ 6 ആയിട്ടുള്ളവർ ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ അവരുടെ വ്യക്തിജീവിതത്തെ ബാധിക്കാതെ ശ്രദ്ധിക്കണം. പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ അവഗണിക്കുക. മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്ത് നിങ്ങൾ ജീവിക്കും. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.

റാഡിക്സ് 7- ഇന്ന് നിങ്ങൾക്ക് ശുഭകരമായ ദിവസമാണ്. സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. മുതിർന്നവർ നിങ്ങളുടെ ബുദ്ധിശക്തിയിൽ മതിപ്പുളവാക്കും. മുതിർന്നവരുടെ ഉപദേശം ഗൗരവമായി കേൾക്കുക, അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടം സംഭവിക്കാം. ബിസിനസ്സുകാർക്ക് മുന്നോട്ട് പോകാനുള്ള അവസരങ്ങൾ ലഭിക്കും.

റാഡിക്‌സ് 8- കരിയറുമായി ബന്ധപ്പെട്ട് വിജയം ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

റാഡിക്‌സ് 9- ഇന്ന് അപകടകരമായ പ്രവർത്തനങ്ങളിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കണം. ഒരു തർക്കത്തിലും ഏർപ്പെടരുത്. വ്യക്തിപരമായ കാര്യങ്ങളിൽ തിടുക്കം കാണിക്കരുത്. കരിയറുമായി ബന്ധപ്പെട്ട അവസരങ്ങൾക്കായി നിങ്ങൾ അൽപ്പം കാത്തിരിക്കേണ്ടി വന്നേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News