നവരാത്രി ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ ഭക്തർ ആരംഭിച്ചു. ഹിന്ദുക്കളുടെ വിശുദ്ധ മാസമായ അശ്വിൻ മാസത്തിൽ നടക്കുന്ന നവരാത്രി ദുർഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്ന സമയമാണ്. ദുർഗാദേവിയുടെ ഒമ്പത് രൂപങ്ങൾ നവ-ദുർഗ എന്നറിയപ്പെടുന്നു. നവരാത്രി ദിനങ്ങളിൽ ഭക്തർ പ്രത്യേക ഭക്ഷണ നിയന്ത്രണങ്ങൾ പാലിക്കുകയും ഒമ്പത് ദിവസം ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു.
ഈ ഒമ്പത് ദിവസങ്ങളിൽ ദുർഗാദേവി തന്റെ ഭക്തരെ ശക്തിയും ഐശ്വര്യവും നൽകി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ഭക്തർ ലൗകിക സുഖങ്ങൾ ത്യജിച്ച് വ്രതാനുഷ്ഠാനത്തിൽ പങ്കുചേരുകയും ശുദ്ധവും ലളിതവുമായ ജീവിതരീതി സ്വീകരിക്കുകയും ചെയ്യുന്ന സമയമാണ് നവരാത്രി. ഈ വ്രതാനുഷ്ഠാന ദിനങ്ങളിൽ ഉള്ളിയും വെളുത്തുള്ളി സവാള എന്നിവ കഴിക്കുന്നത് ഒഴിവാക്കുന്നത് പതിവാണ്.
ALSO READ: Horoscope: ഇന്നത്തെ ഭാഗ്യരാശികൾ ഇവരാണ്; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
നവരാത്രി വ്രതത്തിൽ ഉള്ളി, വെളുത്തുള്ളി, സവാള തുടങ്ങിയവ ഒഴിവാക്കുന്നതിന് കൃത്യമായ കാരണങ്ങൾ ഉണ്ട്. ആയുർവേദം അനുസരിച്ച്, വ്രതകാലത്ത് സാത്വിക ഭക്ഷണങ്ങൾ മാത്രമേ കഴിക്കാവൂ. കാരണം അത് എളുപ്പത്തിൽ ദഹിക്കുന്നു. സാത്വിക ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ ശരീരം ദഹനത്തിന് കുറച്ച് സമയവും വിഷാംശം ഇല്ലാതാക്കുന്നതിന് കൂടുതൽ സമയവും ചിലവഴിക്കുന്നു. സാത്വിക ഭക്ഷണം മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുന്നു, പ്രതിരോധശേഷി വർധിപ്പിക്കുന്നു, മാനസിക ക്ഷേമത്തെ പിന്തുണയ്ക്കുന്നു എന്നീ ഗുണങ്ങളും നൽകുന്നു.
ആയുർവേദത്തിൽ ഉള്ളി, വെളുത്തുള്ളി എന്നിവയെ തമസിക് സ്വഭാവമുള്ളവയായാണ് കണക്കാക്കുന്നത്. ശരീരത്തിനുള്ളിലെ ജഡിക ഊർജ്ജവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഉള്ളി ശരീരത്തിൽ ചൂട് വർധിപ്പിക്കുന്നു. നവരാത്രി സമയത്ത് അവ കഴിക്കാൻ അനുയോജ്യമല്ല. വെളുത്തുള്ളിയെ രജോഗിനിയായി കണക്കാക്കുന്നു, കാരണം അത് ഒരാളുടെ പ്രേരണകളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തും. നവരാത്രി വ്രതാനുഷ്ഠാനങ്ങളിൽ ആസ്വദിക്കാവുന്ന ചില ഭക്ഷണങ്ങളിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...