പഞ്ചാംഗമനുസരിച്ച്, എല്ലാ വർഷവും ശ്രാവണ ശുക്ല പക്ഷത്തിലെ അഞ്ചാം ദിവസമാണ് നാഗപഞ്ചമി ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം പാമ്പുകളെ ആരാധിക്കുന്നത് കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ , ഈ ദിവസം നാഗദൈവത്തെ ആരാധിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.
ഈ ദിവസം ആഘോഷിക്കുന്നത് ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്നും കാലസർപ്പദോഷങ്ങളിൽ നിന്ന് മുക്തി നേടുമെന്നും പറയപ്പെടുന്നു. നാഗപഞ്ചമി ദിനം വീട്ടിൽ എങ്ങനെ ശരിയായ രീതിയിൽ ആചരിക്കാം എന്ന് നമുക്ക് നോക്കാം. കാരണം ആചാരവും പൂജാവിധികളും കൃത്യമായി പാലിച്ചു ചെയ്താൽ ഇതിൽ നിന്നും വലിയ ഐശ്വര്യങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക. ഇതിനൊപ്പം നാഗപഞ്ചമിയുടെ തീയതി, ശുഭ സമയം, പ്രാധാന്യം എന്നിവയും നിങ്ങൾക്ക് അറിയാൻ സാധിക്കും.
ഈ വർഷം നാഗപഞ്ചമി ദിനം എപ്പോഴാണ്?
ഈ വർഷത്തെ നാഗപഞ്ചമി 2023 ഓഗസ്റ്റ് 21 നാണ് ആചരിക്കുന്നത്.
നാഗപഞ്ചമി 2023 ശുഭ മുഹൂർത്തം എപ്പോൾ തുടങ്ങി എപ്പോൾ അവസാനിക്കുന്നു?
നാഗപഞ്ചമി ദിനം ആരംഭിക്കുന്നത് - 2023 ഓഗസ്റ്റ് 21 ഉച്ചയ്ക്ക് 12.21 മുതൽ ആണ്.
നാഗപഞ്ചമി ദിനം അവസാനിക്കുന്നത് - 2023 ഓഗസ്റ്റ് 22 ഉച്ചയ്ക്ക് 2 മണിക്ക്
നാഗപഞ്ചമി ദിനത്തിൽ സർപ്പദൈവങ്ങളെ വീട്ടിൽ എങ്ങനെ ആരാധിക്കാം?
നാഗപഞ്ചമി നാളിൽ ചുവരിൽ കാച്ചിൽ വരച്ച് ആരാധനാലയമാക്കുക. ഇതുകൂടാതെ, നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തിൽ നാഗ ദേവതയുടെ ചിത്രവും പ്രതിഷ്ടിക്കേണ്ടതാണ്. അതിനൊപ്പം സുഗന്ധമുള്ള പുഷ്പങ്ങൾ, താമര, ചന്ദനം എന്നിവ പ്രസാദമായി നൽകി കൊണ്ട് നാഗദേവതയെ പൂജിക്കണം. ഈ ദിവസം വീട്ടിൽ ഖീർ(ഒരു തരം മധുര പലഹാരമാണ്. (നമ്മുടെ നാട്ടിൽ പായസം പോലെയാണ് ഉണ്ടാക്കുക. പ്രധാനമായും സാബൂനരി, നെയ്യ്, പഞ്ചസാര, ഏലയ്ക്ക തുടങ്ങിയവ കൊണ്ടാണ് ഈ പായസം ഉണ്ടാക്കുന്നത്.
ചിലർ അതിൽ കാരറ്റ് അതുപോലെ ഉണക്കമുന്തിരി, ബദാം, അണ്ടിപരിപ്പ് എന്നിവ ചേർക്കും. മറ്റു ചിലർ അതിൽ കുങ്കുമപ്പൂവും ചേർക്കാറുണ്ട്.) ഉണ്ടാക്കി ബ്രാഹ്മണരെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം കൊടുക്കുക. ഇതോടൊപ്പം ഈ ഭക്ഷണം നാഗ ദൈവത്തിനും സമർപ്പിക്കുക. ഈ മതപരമായ ആചാരം നടത്തിയ ശേഷം, ഈ ഖീറും പ്രസാദമായി എടുക്കുന്നു. നിങ്ങൾ ഏതെങ്കിലും പാമ്പാട്ടികളെ കാണുകയാണെങ്കിൽ അവർക്കും പാലും പണവും നൽകുക.
നാഗപഞ്ചമി നാളിൽ നാഗദൈവത്തെ നേരിട്ട് ആരാധിക്കുന്നതിനു പുറമേ, വീട്ടിലെ പൂജാമുറിയിൽ, ചാണകം കൊണ്ട് എട്ട് സർപ്പങ്ങളെ ആ ആകൃതിയിൽ ഉണ്ടാക്കി വാതിൽക്കൽ വച്ച് പൂജിക്കണം. ജലാഭിഷേകത്തിനുശേഷം പുഷ്പങ്ങൾ, മഞ്ഞൾ, അക്ഷതം, നെയ്യ്, മറ്റ് പൂജാസാധനങ്ങൾ എന്നിവ സമർപ്പിക്കുക. ഈ ദിവസം അനന്തൻ, വാസുകി, പത്മം, മഹാപത്മം, തക്ഷക്, കുളിർ, കർക്കടകം, ശംഖ്, കാളിയ, പിംഗൽ തുടങ്ങിയ നാഗ ദേവതകളെ ആരാധിക്കുന്ന ഒരു ആചാരമുണ്ട്. രാഹു-കേതുക്കളുടെ ദോഷഫലങ്ങൾ ഈ സർപ്പങ്ങളെ പൂജിച്ചാൽ ശമിക്കും എന്നാണ് വിശ്വാസം.
നാഗപഞ്ചമി 2023-ന്റെ പ്രാധാന്യം
നാഗപഞ്ചമി നാളിൽ സർപ്പദേവനെ ആരാധിക്കുന്നത് കാലസർപ്പദോഷങ്ങളിൽ നിന്ന് മോചനം നൽകുന്നു എന്നാണ് വിശ്വാസം. സർപ്പദേവനെ വീടിന്റെ സംരക്ഷകനായും കണക്കാക്കുന്നു. ഈ ദിവസം സർപ്പദേവനെ ആരാധിക്കുന്നത് വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. അതേസമയം, നിയമങ്ങളോടും ചട്ടങ്ങളോടും കൂടിയുള്ള ആരാധനയിലൂടെ, മഹാദേവൻ പ്രസാദിക്കുകയും ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു. ഇതുകൂടാതെ, നാഗപഞ്ചമി നാളിൽ ആരാധിക്കുന്നത് ജാതകത്തിലെ കാലസർപ്പദോഷത്തിന്റെ ഫലവും കുറയ്ക്കുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...