Trigrahi Yoga: 50 വർഷത്തിന് ശേഷം ഈ മൂന്ന് ഗ്രഹങ്ങൾ ഒരേരാശിയിൽ; ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ

Trigrahi Yoga In Kumbh:  ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിമാറുകയും ചലനം മാറ്റുകയും ചെയ്യും. ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടു. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് അറിയാം

Written by - Ajitha Kumari | Last Updated : Aug 7, 2023, 12:48 PM IST
  • 50 വർഷത്തിന് ശേഷം മൂന്ന് ഗ്രഹങ്ങൾ ഒരേരാശിയിൽ
  • ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചതിലൂടെ ത്രിഗ്രഹി യോഗം രൂപപ്പെട്ടു
  • തിരുവെഴുത്തുകളിൽ ഈ ത്രിഗ്രഹി യോഗം വളരെ അപൂർവമായി മാത്രം കാണുന്ന ഒന്നാണ്
Trigrahi Yoga: 50 വർഷത്തിന് ശേഷം ഈ മൂന്ന് ഗ്രഹങ്ങൾ ഒരേരാശിയിൽ; ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ

Trigrahi Yog In Leo 2023: ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും സംചാര മാറ്റം എല്ലാ രാശികളെയും ബാധിക്കാറുണ്ട്.  ഈ ഫലം ശുഭവും അശുഭവുമായിരിക്കാം, ചില ഗ്രഹങ്ങൾ രാശി പ്രകാരം ശുഭ ഫലങ്ങൾ നൽകുന്നുവെങ്കിൽ ചിലത് പ്രതികൂല ഫലങ്ങളും നൽകും. പഞ്ചാംഗമനുസരിച്ച് ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുമ്പോഴാണ് ത്രിഗ്രഹി യോഗം ഉണ്ടാകുന്നത്. തിരുവെഴുത്തുകളിൽ ഈ ത്രിഗ്രഹി യോഗം വളരെ അപൂർവമായി മാത്രം കാണുന്ന ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.

Also Read: Surya Gochar 2023: 12 മാസത്തിന് ശേഷം സൂര്യന്‍ സ്വരാശിയിൽ; ഈ 3 രാശിക്കാർ തിളങ്ങും സൂര്യനെപ്പോലെ!

ജ്യോതിഷ പ്രകാരം 2023 ജൂലൈ 25 ന് ബുധൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു. ചിങ്ങ രാശിയുടെ അധിപൻ  സൂര്യനാണ്. ഈ സമയത്ത് സൂര്യന്റെ ഈ രാശിയിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംയോജനമുനടക്കുന്നു. ഇതിലൂടെയാണ് ചിങ്ങത്തിൽ ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം 50 വർഷങ്ങൾക്ക് ശേഷമാണ് ചിങ്ങ രാശിയിൽ ബുധൻ, ചൊവ്വ, ശുക്രൻ എന്നിവയുടെ സംയോജനം നടന്നിരിക്കുന്നത്.നൽകും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: ചാടിയ വയർ ഒതുക്കണോ.. ഈ ജ്യൂസുകൾ ശീലമാക്കൂ!

മേടം (Aries):  ചിങ്ങം രാശിയിൽ രൂപപ്പെട്ടിരിക്കുന്ന ത്രിഗ്രഹ യോഗം മേട രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും. എല്ലാവരോടും സഹകരണം ഉണ്ടാകും ഒപ്പം ഓഫീസിലെ സഹപ്രവർത്തകരുടെ പിന്തുണയും ലഭിക്കും.കൂടാതെ ജോലിയിലും ബിസിനസ്സിലും വൻ സാമ്പത്തിക നേട്ടവുമുണ്ടാകും.

കുംഭം (Aquarius):  ചിങ്ങം രാശിയിൽ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം കുംഭ രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകും. ഈ സമയത്ത് അപൂർണ്ണമായ ജോലികൾ പൂർത്തിയാക്കാൻ കഴിയും. അതേസമയം ഈ സമയം ലാഭമുണ്ടാകും. അതിനാൽ നിങ്ങളുടെ ജോലി മെച്ചപ്പെടും. ഇത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും.  എങ്കിലും നിങ്ങൾ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കിൽ ജാഗ്രത ആവശ്യമാണ്. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും.

Also Read: Rajayoga 2023: ആഗസ്റ്റിൽ 2 രാജയോഗം; ഈ 3 രാശിക്കാർക്ക് സമ്പത്ത് കൊണ്ട് ആറാട്ട്!

ചിങ്ങം (Leo):  ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംയോഗം ചിങ്ങം രാശിയിലാണ് നടക്കുന്നത്.  അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ സമയം ചിങ്ങം രാശിക്കാർക്ക് വിശേഷ ഫലങ്ങൾ ലഭിക്കും. ജീവിതത്തിൽ സന്തോഷം വരും, ദാമ്പത്യജീവിതത്തിലും കുടുംബജീവിതത്തിലും സന്തോഷം ഉണ്ടാകും, ബിസിനസിൽ ലാഭത്തിന് സാധ്യത.

തുലാം (Libra):  ത്രിഗ്രഹങ്ങളുടെ ഈ അപൂർവ സംയോഗം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത് തുലാം രാശിക്കാർക്ക് പ്രശ്നങ്ങളിൽ നിന്നും മുക്തി ലഭിക്കും  ഇതോടൊപ്പം നിങ്ങൾക്ക് ധനലാഭമുണ്ടാക്കും. വരുമാനം വർദ്ധിക്കുന്നതിനും ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശക്തമായ സാധ്യത. കുടുംബത്തിൽ ചില നല്ല വാർത്തകൾ ലഭിക്കും. ഇതോടൊപ്പം നേരത്തെയുള്ള വിവാഹത്തിനുള്ള സാധ്യതകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഉടൻ വിവാഹം കഴിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News