ഓരോ ഗ്രഹമാറ്റവും രാശിമാറ്റവും ഓരോ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. 2024 അവസാനത്തോടെ ചൊവ്വയും ചന്ദ്രനും സംയോജിക്കുന്നത് ഓരോ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഡിസംബർ ഒമ്പത് മുതൽ 15 വരെ അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാകും.
ചന്ദ്രൻ കർക്കടരാശിയിലും ചൊവ്വ മേടം രാശിയിലുമാണ് നിൽക്കുന്നത്. സ്വന്തം രാശിയിൽ തന്നെയാണ് ഗ്രഹസംക്രമണവും നടക്കുന്നതെന്നതാണ് പ്രത്യേകത. ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും ഗുണകരമായ മാറ്റങ്ങളുണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് നോക്കാം.
ALSO READ: ലക്ഷ്മീയോഗത്താൽ ഈ രാശിക്കാർക്കിനി ഭാഗ്യ ദിനങ്ങൾ; സമ്പത്ത് കുന്നുകൂടും
മേടം
മേടം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴയാണ് വരാനിരിക്കുന്നത്. ഇവർക്ക് വളരെയധികം നേട്ടങ്ങളുണ്ടാകുന്നു. കരിയറിൽ വലിയ പുരോഗതിയുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വരുമാനം വർധിക്കും. സമ്പത്തിൽ വലിയ വർധനവുണ്ടാകും.
മിഥുനം
മിഥുനം രാശിക്കാർക്ക് ജോലിയിൽ അനുകൂലമായ നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർധിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. സമ്പത്ത് ഇരട്ടിയാകും. ആരോഗ്യകാര്യത്തിലും പുരോഗതിയുണ്ടാകും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങൾ നിറഞ്ഞ നാളുകളായിരിക്കും. ചിങ്ങം രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും. ആരോഗ്യം മികച്ചതാകും. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കും. ജോലികൾ കൃത്യസമയത്ത് പൂർത്തീകരിക്കും. വരുമാനം വർധിക്കും.
ALSO READ: അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്! നെഗറ്റീവ് എനർജി വിട്ടുപോകില്ല
കുംഭം
കുംഭം രാശിക്കാർക്ക് വലിയ സാമ്പത്തിക വർധനവുണ്ടാകും. കരിയറിൽ വലിയ വളർച്ചയുണ്ടാകും. ജോലിയിൽ പ്രതിസന്ധിയുണ്ടാകില്ല. സന്തോഷകരമായ നേട്ടങ്ങളുണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സമയം. സാമ്പത്തിക നേട്ടങ്ങൾ വലിയ രീതിയിലുണ്ടാകും.
മീനം
മീനം രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനങ്ങളാണ് വരുന്നത്. ജീവിതം തന്നെ മാറിമറിയുന്ന പല നേട്ടങ്ങളും ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.