Dhan Shakti Yog: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറും. ഗ്രഹങ്ങൾ സ്ഥാനമാറ്റത്തിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്. അതിലൂടെ പല തരത്തിലുള്ള ശുഭ-അശുഭ യോഗങ്ങൾ രൂപപ്പെടും
ധന ശക്തി യോഗം (Dhanashakti Yoga) 5 വർഷത്തിന് ശേഷമാണ് രൂപപ്പെടുന്നത്. ചൊവ്വ ശുക്ര സംയോഗത്തിലൂടെയാണ് ഈ യോഗം ഉണ്ടാകുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഈ സമയം വളരെ സവിശേഷമായിരിക്കും. ജ്യോതിഷപ്രകാരം ഫെബ്രുവരി 12 ന് ശുക്രൻ മകര രാശിയിൽ പ്രവേശിച്ചു. മാർച്ച് 7 വരെ ഇവിടെ തുടരും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് പ്രയോജനം എന്നറിയാം...
Also Read: രാഹു ശുക്ര സംയോഗത്താൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും, ലഭിക്കും ബമ്പർ ധനനേട്ടം!
- ധനശക്തി യോഗം വളരെ നല്ല ഫലങ്ങൾ നൽകുന്ന യോഗമാണ്
- ഈ യോഗത്തിലൂടെ മേടം ചിങ്ങം വൃശ്ചികം കുംഭം മകരം രാശിക്കാർക്ക് നല്ല ഗുണങ്ങൾ ലഭിക്കും
മേടം (Aries): മേട രാശിക്കാർക്ക് ധനശക്തി യോഗത്തിലൂടെ വളരെ നല്ല ഫലങ്ങൾ ലഭിക്കും. ഈ സമയം വിവാഹം നോക്കുന്നവർക്ക് അത് ഉറപ്പിച്ചേക്കും. ബന്ധം ഉറപ്പിക്കാനുള്ള മികച്ച സമയമാണിത്. പ്രണയ ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും.
വിശ്വാസത്തോടെയും സ്നേഹത്തോടെയും ബന്ധത്തെ മുന്നോട്ട് കൊണ്ടുപോകുക. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് നല്ല വിജയം നേടാൻ കഴിയും. അപ്രതീക്ഷിതമായി സ്വത്ത് നേട്ടങ്ങൾ ഉണ്ടാകാം അതിൽ പൂർവ്വിക സ്വത്തുക്കളും ഉൾപ്പെട്ടേക്കാം.
ചിങ്ങം (Leo): ഈ രാശിക്കാർക്കും ധനശക്തി യോഗം നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് വളരെക്കാലമായി കെട്ടികിടക്കുന്ന ആശങ്കകൾ അവസാനിക്കും. ഈ സമയത്ത് നിങ്ങൾക്ക് ലക്ഷ്മീദേവിയുടെ (Goddess Lekshmi) പ്രത്യേക അനുഗ്രഹം ലഭിക്കും.
ഒന്നിനുപുറകെ ഒന്നായി ചിങ്ങം രാശിക്കാർക്ക് (LEO) നല്ല വാർത്തകൾ ലഭിച്ചുകൊണ്ടിരിക്കും. വിവാഹിതരുടെ ജീവിതത്തിൽ പുതിയ അതിഥിയുടെ വരവ് കുടുംബത്തിൽ കൂടുതൽ സന്തോഷം നൽകും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലിയും ഉടൻ ആരംഭിക്കുകയും അതിലൂടെ നിങ്ങൾക്ക് മികച്ച നേട്ടങ്ങൾലഭിക്കുകയും ചെയ്യും.
Also Read: മകര രാശിയിൽ ശുക്രൻ; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ലഭിക്കും അളവറ്റ സമ്പത്തും!
വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർ വളരെ ചെലവ് ചുരുക്കി ജീവിക്കുകയാണെങ്കിൽ അവരുടെ പല സ്വപ്നങ്ങളും മാറ്റി വയ്ക്കുന്നുണ്ടെങ്കിൽ ധനശക്തി യോഗത്തിലൂടെ (Dhanshakti Yoga) ഇനിയെല്ലാം മാറിമറിയും. അതായത് ധനശക്തി യോഗത്തിലൂടെ നിങ്ങൾക്ക് വളരെയധികം ഗുണം ലഭിക്കും.
നിങ്ങൾ ഒരു ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നല്ല സമയമാണ്. പണം കടം വാങ്ങിയിട്ട് അത് തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ആശങ്കകൾ വളരെ വേഗം അവസാനിക്കും. ലക്ഷ്മീദേവിയുടെയും കുബേരൻ്റെയും (Kubera Blessings) അനുഗ്രഹത്താൽ നിങ്ങളുടെ പ്രശ്‌നം ഉടൻ പരിഹരിക്കും. കുടുംബത്തിൽ നിങ്ങൾ എന്ത് ഉത്തരവാദിത്തം ഏറ്റെടുത്താലും അത് ശരിയായി നിറവേറ്റുനനസത്തിലൂടെ കുടുംബാംഗങ്ങൾ സന്തോഷിക്കും. ആരുമായും തർക്കിക്കരുത് അത് നിങ്ങൾക്ക് ദോഷം ചെയ്യും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ഈ സമയം വളരെ ഊർജസ്വലരായിരിക്കും. ഈ സമയം ചാരിറ്റിയിലും മതപരമായ പ്രവർത്തനങ്ങളിലും നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കും. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ വളരെ നല്ല സമയമാണ്. എങ്കിലും വിദഗ്ദ്ധോപദേശം തേടുക. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ ഉപദേശം കേൾക്കുക.
ഇത് ബിസിനസിൽ പുരോഗതി കൈവരിക്കാൻ നിങ്ങളെ സഹായിക്കും, നിങ്ങൾക്ക് എല്ലാ പ്രതിസന്ധികളിൽ നിന്നും എളുപ്പത്തിൽ കരകയറാൻ കഴിയും.
Also Read: ചൊവ്വ ചന്ദ്ര സംയോഗത്തിലൂടെ മഹാലക്ഷ്മി യോഗം; ഈ 3 രാശിക്കാർക്കിനി സമ്പന്നകാലം
മീനം (Pisces): ധനശക്തിയോഗം രൂപപ്പെടുന്നതോടെ മീനരാശിക്കാരുടെ ജോലിയിൽ അഭിവൃദ്ധിയുണ്ടാകും. വീട്ടിൽ പൂജാ പരിപാടികൾ സംഘടിപ്പിക്കാൻ യോഗമുണ്ടാകും അത് ആത്മീയ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപ്പര്യം വർദ്ധിപ്പിക്കും. ഈ സമയത്ത് ദാനം ചെയ്യുന്നത് വളരെ ശ്രേഷ്ഠമാണ്.
ദാനം ചെയ്യുന്നതിലൂടെ എല്ലാ ദൈവങ്ങളും വളരെ വേഗത്തിൽ പ്രസാദിക്കും എന്നാണ് പറയുന്നത് പ്രത്യേകിച്ചും ലക്ഷ്മി ദേവി (Goddess Lakshmi). വിദ്യാർത്ഥികൾക്ക് അവരുടെ എല്ലാ ഉദ്യമങ്ങളിലും വിജയം ലഭിക്കും. അത് അവരുടെയും കുടുംബത്തിൻ്റെ ബഹുമാനവും ആദരവും വർദ്ധിക്കും. ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് ഉടൻ സന്തോഷവാർത്ത ലഭിക്കും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.