Surya Rahu Yuti Benefits: ജ്യോതിഷത്തിൽ സൂര്യനും രാഹുവിനും അതിൻ്റേതായ സ്പെഷ്യൽ സ്ഥാനമുണ്ട്. രണ്ട് ഗ്രഹങ്ങളും തികച്ചും വ്യത്യസ്തമായ ഗ്രഹങ്ങളാണ്. സൂര്യനും രാഹുവും ശത്രുക്കളായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. മാർച്ച് 15 ന് സൂര്യനും രാഹുവും മീന രാശിയിൽ കൂടിച്ചേരും. ഇത് എല്ലാ രാശിക്കാരിലും പ്രതികൂലവും അനുകൂലവുമായ ഫലങ്ങൾ നൽകും.
സൂര്യൻ്റെയും രാഹുവിൻ്റെയും സംയോജനം ബിസിനസ്സിൽ ലാഭം നൽകും. ഇതിലൂടെ ചില രാശിക്കാരുടെ സമ്പത്ത് വർദ്ധിക്കുകയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യും. മാനസിക പിരിമുറുക്കം ഇല്ലാതാകും, ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. സൂര്യ രാഹു സംയോഗം ഏതൊക്കെ രാശികർക്കാണ് ഗുണം നൽകുക എന്ന നമുക്ക് നോക്കാം...
Also Read: മകര രാശിയിൽ ശുക്രൻ; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ലഭിക്കും അളവറ്റ സമ്പത്തും!
കന്നി (Virgo): കന്നി രാശിക്കാർക്ക് ഗ്രഹങ്ങളുടെ സംയോജനം വളരെയധികം ശുഭകരമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, സമ്പത്തിൽ വർദ്ധനവുണ്ടാകും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും, മാനസിക പിരിമുറുക്കം മാറും, പുരോഗതിക്ക് സാധ്യത.
മകരം (Capricorn): സൂര്യൻ്റെയും രാഹുവിൻ്റെയും കൂടിച്ചേരൽ മകരം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഇവർക്ക് വിജയത്തിനും സാമ്പത്തിക നേട്ടത്തിനും അവസരമുണ്ടാകും, സ്ഥാനമാനങ്ങളും പദവിയുംവർദ്ധിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും.
Also Read: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും വ്യാഴത്തിന്റെ കൃപ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ
ഇടവം (Taurus): ഇടവം രാശിക്കാർക്കും ഈ കോമ്പിനേഷൻ നല്ല ഫലം നൽകും, ഇവരുടെ ആഗ്രഹങ്ങൾ സഫലമാകും, സാമ്പത്തിക നേട്ടം ഉണ്ടാകും, സാമ്പത്തിക വശം ശക്തമാകും, കഠിനാധ്വാനത്തിലൂടെ ചെയ്യുന്ന ജോലിയിൽ വിജയം കൈവരിക്കും.
ഈ നടപടികൾ കൂടുതൽ നേട്ടമുണ്ടാക്കും ( Do these thigs will bring more benefits)
സൂര്യൻ്റെയും രാഹുവിൻ്റെയും സംയോഗത്തിലൂടെ ഗുണങ്ങൾ ലഭിക്കാൻ ഈ രാശിക്കാർ ചില കാര്യങ്ങൾ ചെയ്യുന്നത് നല്ലതായിരിക്കും. സൂര്യ രാഹു (Surya Rahu) കൂടിച്ചേരലിന്റെ ഗുണം ഏപ്രിൽ 30 വരെ നീണ്ടുനിൽക്കും, ഈ സമയത്ത് മഹാവിഷ്ണുവിനെ ആരാധിക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാനസിക പിരിമുറുക്കം കുറയും, ബഹുമാനം വർദ്ധിക്കും
- പാവപ്പെട്ടവരേയും സഹായം ആവശ്യമുള്ളവരേയും സഹായിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകും. ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുക. ഇതിലൂടെ ബിസിനസ്സിൽ ലാഭം, ജോലിയിൽ സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാക്കും.
- സൂര്യമന്ത്രം, നാരായണ മന്ത്രം, ഗായത്രി മന്ത്രം, ഗുരു മന്ത്രം എന്നിവ ഈ സമയം ജപിക്കുന്നത് വളരെ ശുഭകരമാണ്. ഇത് ചെയ്യുന്നതിലൂടെ വരുമാനം വർദ്ധിക്കും, ബിസിനസ്സിൽ ലാഭമുണ്ടാകും
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.