Mangal Shani Yuti: 30 വർഷങ്ങൾക്ക് ശേഷം ചൊവ്വ-ശനി സംഗമം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ ധനനേട്ടം!

Mars Saturn Conjunction: ഈ മാസം ശനിയും ചൊവ്വയും കൂടിച്ചേരാൻ പോകുകയാണ്. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും.  എങ്കിലും ഏതൊക്കെ രാശിക്കാർക്കാണ് ഈ ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഗുണം ചെയ്യുന്നതെന്നും ആർക്ക് ദോഷമുണ്ടാകുമെന്നും അറിയാം... 

Written by - Ajitha Kumari | Last Updated : Mar 4, 2024, 07:28 AM IST
  • ഈ മാസം ശനിയും ചൊവ്വയും കൂടിച്ചേരാൻ പോകുകയാണ്
  • ഇത് എല്ലാ രാശിക്കാരെയും ബാധിക്കും
  • ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപധി എന്നാണ് വിശേഷിപ്പിക്കുന്നത്
Mangal Shani Yuti: 30 വർഷങ്ങൾക്ക് ശേഷം ചൊവ്വ-ശനി സംഗമം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ ധനനേട്ടം!

Mangal Shani Yuti 2024: ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങൾക്കും അതിൻ്റേതായ പ്രാധാന്യമുണ്ട്. ശനിയെ ഒരു ക്രൂര ഗ്രഹമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപധി എന്നാണ് വിശേഷിപ്പിക്കുന്നത്. ശനി ഒരു വ്യക്തിയുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ഫലം നൽകുന്നു. ജാതകത്തിൽ ശനിയുടെ സ്ഥാനം ശക്തനായ വ്യക്തിക്ക് ജീവിത വിജയത്തിനും സാമ്പത്തിക നേട്ടത്തിനും വലിയ സാധ്യതയുണ്ട്. 

Also Read: തിങ്കളാഴ്ച മഹാദേവന്റെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും ജോലി, അപാര സമ്പത്ത്!

അതുപോലെ ശനി ശക്തനെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഭൂമി, ശക്തി, സഹോദരൻ, ഊർജ്ജം, ധൈര്യം, വീര്യം, ധീരത എന്നിവയുടെ ഘടകമായിട്ടാണ് ചൊവ്വയെ കണക്കാക്കുന്നത്. ജാതകത്തിൽ ചൊവ്വയുടെ ശക്തമായ സ്ഥാനം കാരണം ഒരു വ്യക്തിയ്ക്ക് സ്ഥാനവും ആദരവും വർദ്ധിക്കും. ആത്മവിശ്വാസം വർദ്ധിക്കും, കുടുംബത്തിൽ സന്തോഷമുണ്ടാകും. 30 വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകാൻ പോകുകയാണ്. അതിലൂടെ സ്പെഷ്യൽ യോഗം സൃഷ്ടിക്കും.  ചൊവ്വ-ശനി സംയോജനം അത്ര ശുഭകരമായിട്ടല്ല കണക്കാക്കുന്നതെങ്കിലും ചില രാശിക്കാർക്ക് ഈ സംഗമം ഗുണം ചെയ്യും. മാർച്ച് 15 ന് ചൊവ്വ കുംഭത്തിൽ പ്രവേശിക്കും. ശനി നേരത്തെ തന്നെ ഇവിടുണ്ട്.  ഈ സംയോജനത്തിൻ്റെ പ്രഭാവം ഏപ്രിൽ അവസാനം വരെ തുടരും.

Also Read: 1 വർഷത്തിനു ശേഷം മീനത്തിൽ സ്പെഷ്യൽ രാജയോഗം; 5 രാശിക്കാരുടെ ഭാഗ്യം മാറി മറിയും ഒപ്പം സാമ്പത്തിക നേട്ടവും

ഈ രാശിക്കാർ സൂക്ഷിക്കുക 

തുലാം, മകരം, കന്നി, കുംഭം, മീനം എന്നീ രാശിക്കാർക്ക് ചൊവ്വ-ശനി സംഗമത്തിലൂടെ ബുദ്ധിമുട്ടുകൾ ഏറും. ഈ കാലയളവിൽ ഇവർ ജാഗ്രത പാലിക്കുക. നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കടം ആലോചിച്ചു മാത്രം കൊടുക്കുക. കോപം നിയന്ത്രിക്കുക. വിവാഹത്തിന് കാലതാമസമുണ്ടാകാം. പങ്കാളിയുമായുള്ള തർക്കങ്ങൾ ഒഴിവാക്കുക.

ഈ രാശിക്കാർക്ക് ഗുണങ്ങൾ മാത്രം 

ഇടവം (Taurus): ഈ രാശിക്കാർക്ക് ശനിയും ചൊവ്വയും കൂടിച്ചേരുന്നത് വളരെയധികം ഗുണം നൽകും. തൊഴിൽ, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. പുരോഗതിക്ക് സാധ്യത, സ്ഥാനക്കയറ്റം ലഭിച്ചേക്കാം, വരുമാനം വർദ്ധിക്കും.

Also Read: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ എന്താകും സൂചന..! അറിയാം

മിഥുനം (Gemini): മിഥുന രാശിക്കാർക്കും ഈ സംഗമം ശുഭകരമായിരിക്കും. ഏപ്രിൽ അവസാനം വരെ ഇത് തുടരും. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമായിരിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിജയത്തിനും യാത്രയ്ക്കും അവസരം .

കുംഭം (Aquarius): ഈ രാശിക്കാർക്ക് എപ്പോഴും ഭാഗ്യം കൂടെയുണ്ടാകും. ആത്മവിശ്വാസവും ഊർജവും വർദ്ധിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, വിവാഹത്തിനുള്ള സാധ്യത, ബിസിനസ് വിപുലീകരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News