37 വർഷം കഴിഞ്ഞ് ചൊവ്വയും-രാഹുവും ഒരേ രാശിയിൽ; ആഗസ്റ്റ് 10 വരെ ഈ രാശിക്കാര്‍ സൂക്ഷിക്കണം

ചൊവ്വ,രാഹു എന്നിവയുടെ സംയോജനത്തിൽ ചില അശുഭ ഫലങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 26, 2022, 02:45 PM IST
  • മേടം രാശിക്കാർക്ക് ചിലവുകൾ കൂടാനുള്ള സാധ്യതയുണ്ട്
  • സാമ്പത്തിക ബജറ്റ് പൂർണ്ണമായും പ്രശ്നത്തിലായേക്കാം
  • ചിങ്ങം രാശിക്കാർക്ക് ഇക്കാലയളവിൽ ഭാഗ്യം കുറയുന്നതായി തോന്നിയേക്കാം
37 വർഷം കഴിഞ്ഞ് ചൊവ്വയും-രാഹുവും ഒരേ രാശിയിൽ; ആഗസ്റ്റ് 10 വരെ ഈ രാശിക്കാര്‍ സൂക്ഷിക്കണം

37 വർഷങ്ങൾക്ക് ശേഷം രാഹുവും ചൊവ്വയും ഒരേ രാശിയിൽ പ്രവേശിക്കുകയാണ്. മേടം രാശിയിലാണ് രണ്ട് ഗ്രഹങ്ങളും ഉള്ളത്. ഇതോടെ മേട രാശിയിൽ അംഗരാക യോഗം രൂപപ്പെടും. ആഗസ്റ്റ് 10 വരെയായിരിക്കും ഇത് രാശിയിൽ ഉണ്ടാവുക. രണ്ട് ഗ്രഹങ്ങളുടേയും സംയോജനം ശുഭ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇത് ആളുകളെ വ്യത്യസ്ത തരത്തിൽ ബാധിച്ചേക്കാം.

ചൊവ്വ,രാഹു എന്നിവയുടെ സംയോജനത്തിൽ ചില അശുഭ ഫലങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അംഗരാക യോഗം ഉണ്ടാവുന്നതിനാൽ ആളുകൾക്ക് പണ നഷ്ടം, തർക്കം,അഭിപ്രായ വ്യത്യാസങ്ങൾ,കടം, എന്നിവയൊക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്.

ചൊവ്വയുടേയും രാഹുവിൻറെയും സംയോജനത്തിൽ ശ്രദ്ധിക്കേണ്ട മൂന്ന് രാശിക്കാർ

മേടം രാശി: മേടം രാശിക്കാർക്ക് ചിലവുകൾ കൂടാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ബജറ്റ് പൂർണ്ണമായും പ്രശ്നത്തിലായേക്കാം. അനാവശ്യമായി വഴക്കുകൾക്ക് സാധ്യതയുണ്ട്. കുടുംബാന്തരീഷം പ്രക്ഷുബ്ദമായിരിക്കും.

ചിങ്ങം രാശി: ചിങ്ങം രാശിക്കാർക്ക് ഇക്കാലയളവിൽ ഭാഗ്യം കുറയുന്നതായി തോന്നിയേക്കാം. കച്ചവടക്കാർക്ക് പിരിമുറുക്കം ഉണ്ടാവും.യാത്രയിൽ തടസ്സങ്ങൾ ഉണ്ടാകാം. പരിക്കുകൾക്ക് സാധ്യതയുണ്ട്. പെട്ടെന്ന് ആരോഗ്യം മോശമാകാം. ജാഗ്രത വേണം.

തുലാം രാശി: തുലാം രാശിക്കാർക്ക് തങ്ങളുടെ പ്രണയത്തിലും ദാമ്പത്യത്തിലും നിരാശയുണ്ടായേക്കാം. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് തടസ്സങ്ങൾ ഉണ്ടാവും. ജോലി സ്ഥലത്ത് മുൻകരുതലുകൾ എടുക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

Trending News