Ganesh Chaturthi 2024 Shubh Yog: Vinayaka Chaturthi 2024: ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയായ ഇന്നാണ് ഗണപതിയുടെ ജന്മദിനം. ഇതോടെ 10 ദിവസത്തെ ഗണേശോത്സവം ആരംഭിക്കുകയാണ്. പുരാണത്തിൽ മറ്റൊരു കഥകൂടിയുണ്ട് അതായത് ഗണപതി മഹാഭാരതം ഈ 10 ദിവസം കൊണ്ട് നിർത്താതെ എഴുതിയെന്നും.
ഇതിലൂടെ അദ്ദേഹത്തിൻറെ ദേഹത്ത് അഴുക്ക് അടിഞ്ഞു കൂടും അത് നീക്കം ചെയ്യാൻ അദ്ദേഹം അനന്ത ചതുർദശി നാളിൽ നദിയിൽ കുളിച്ചുവെന്നും. അതിന്റെ അടിസ്ഥാനത്തിലാണ് ഗണപതി പ്രതിഷ്ഠ വച്ച്കഴിഞ്ഞ് 10 ദിവസത്തിനുശേഷം വിഗ്രഹം നദിയിൽ നിമജ്ജനം ചെയ്യുന്നതെന്നും വിശ്വാസമുണ്ട്. ഈ വർഷത്തെ ഗണേശോത്സവത്തിൽ പല ശുഭ മുഹൂർത്തങ്ങളും അണിനിരക്കുന്നു.
ഇന്ന് വിനായക ചതുർഥി അഥവാ ഗണേശ ചതുർത്ഥി ദിനത്തിൽ ഒന്നും രണ്ടും അല്ല നാല് ഐശ്വര്യ യോഗങ്ങളുടെ അപൂർവ്വ സംഗമം നടക്കുകയാണ്. 2024 സെപ്തംബർ 7 ന് ഗണേശ ചതുർത്ഥിയിൽ ബ്രഹ്മയോഗം, രവിയോഗം, ഇന്ദ്രയോഗം, സർവാർത്ത സിദ്ധി യോഗം എന്നിവ രൂപീകരിക്കുന്നത്. ഇതുകൂടാതെ ചോതി, ചിത്തിര നക്ഷത്രം എന്നിവയും ഉണ്ടാകും. ഈ മംഗളകരമായ യോഗങ്ങളിൽ, ഗണേശ ഉത്സവത്തിൻ്റെ തുടക്കം വളരെ വിശേഷപ്പെട്ടതായിരിക്കും, അത് 3 രാശിക്കാർക്ക് വളരെയധികം സന്തോഷവും ഐശ്വര്യവും നൽകും. ഏതൊക്കെ രാശിക്കാർക്കാണ് സുവർണ്ണ ദിനങ്ങൾ ആരംഭിക്കാൻ പോകുന്നതെന്ന് അറിയാം...
ഇടവം (Taurus): ഈ രാശിക്കാർക്കും ഗണേശ ചതുർത്ഥി വളരെ നല്ല നിട്ടങ്ങൾ നൽകും. ഇവർക്ക് ഇന്നുമുതൽ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും, നല്ല നാളുകൾ തുടങ്ങും. എല്ലാ പ്രവൃത്തികളിലും വിജയം, സാമ്പത്തിക സ്ഥിതി ശക്തമാകും, പുതിയ ജോലി ലഭിക്കും. ബിസിനസ്സ് നന്നായി നടക്കും. എല്ലാ ഭാഗത്തുനിന്നും ഇവർക്ക് നേട്ടങ്ങൾ ലഭിക്കും.
കന്നി (Virgo): ഇവർക്കും ഗണേശ ചതുർഥി നിരവധി നേട്ടങ്ങൾ നൽകും, സമ്പത്ത് വർദ്ധിക്കും, വരുമാനം വർദ്ധിക്കും, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും, സന്തോഷവും സമാധാനവും ഉണ്ടാകും. കരിയറിൽ പുരോഗതി.
കർക്കടകം (Cancer): ഇവർക്കും ഈ യോഗം വളരെ നല്ലതാണ്. ഗണപാതി ഇവർക്കും പ്രത്യേക അനുഗ്രഹങ്ങൾ നൽകും. സമ്പത്തും ബഹുമാനവും ലഭിക്കും. തൊഴിലാളിവകൾക്കും പുരോഗതി കൈവരിക്കാനുള്ള അവസരമുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.