Rahu-Shukra Yuti: ജ്യോതിഷത്തിൽ ഓരോ ഗ്രഹവും അതിൻ്റെതായ സമയത്ത് സഞ്ചരിക്കാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങൾ ഒന്നിച്ച് നിൽക്കുമ്പോൾ അതായത് രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും. 12 വർഷത്തിന് ശേഷം മാർച്ചിൽ മീന രാശിയിലെ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും. രാഹു നിലവിൽ മീനരാശിയിലാണ് ഇനി ശുക്രൻ മാർച്ചിൽ മീന രാശിയിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലിൻ്റെ ഫലം ഈ 3 രാശിക്കാർക്കും ഭാഗ്യമായിരിക്കും. ആ രാശി ഏതൊക്കെ അറിയാം...
Also Read: Lakshmi Narayana Yoga: ഫെബ്രുവരിയിൽ ലക്ഷ്മിനാരായണ യോഗം; ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ!
ഇടവം (Taurus): ജ്യോതിഷ പ്രകാരം രാഹുവും ശുക്രനും കൂടിച്ചേരുന്നതിൻ്റെ ശുഭഫലം ഇടവ രാശിക്കാരുടെ ജീവിതത്തിൽ കാണപ്പെടും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും. കാരണം നിങ്ങളുടെ വരുമാനത്തിൻ്റെയും ലാഭത്തിൻ്റെയും സ്ഥാനത്താണ് ഈ സംയോജനം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ പുതിയ വരുമാന സ്രോതസ്സുകൾ തെളിയും. ഈ സമയത്ത് നിങ്ങളുടെ സന്തോഷം വർദ്ധിക്കും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് ലാഭം ലഭിച്ചേക്കാം. അതേ സമയം ഈ സമയത്ത് നിങ്ങൾക്ക് നല്ല സമ്പാദ്യം ഉണ്ടാക്കാനും കഴിയും.
മിഥുനം (Gemini): മിഥുന രാശിയുടെ കർമ്മ ഭവനത്തിൽ രാഹുവും ശുക്രനും കൂടിച്ചേരാൻ പോകുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ കോമ്പിനേഷൻ ഇവർക്ക് ധാരാളം നേട്ടങ്ങൾ നൽകും. നിങ്ങൾ ബിസിനസ്സ് നടത്തുകയാണെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് വലിയ ലാഭം ലഭിക്കും. ജോലി അന്വേഷിക്കുകയാണെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കും. പൂർവിക സ്വത്തുക്കളിൽ നിന്ന് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും.
ധനു (Sagittarius): ജ്യോതിഷ പ്രകാരം നാലാം ഭാവത്തിൽ രാഹുവും ശുക്രനും കൂടിച്ചേരുന്നത് ധനു രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് ഭൗതിക സന്തോഷം ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക പുരോഗതിയുണ്ടാകും. വസ്തു ഇടപാട് നടത്തുന്നവരാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് ലാഭം ലഭിച്ചേക്കും. ഈ കാലയളവിൽ എല്ലാ ജോലികളും പൂർത്തിയാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.