Home Temple Vastu: വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല

Home Temple Vastu:  വാസ്തു ശാസ്ത്രം അനുസരിച്ച്, വീട്ടിൽ ഒരു പൂജാമുറി പണിയുമ്പോള്‍  അതിന്‍റെ ദിശയിൽ അതീവ ശ്രദ്ധ പുലർത്തണം. എല്ലായ്പ്പോഴും വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിലാണ് പൂജാമുറി നിര്‍മ്മിക്കേണ്ടത്.

Written by - Zee Malayalam News Desk | Last Updated : Jan 5, 2024, 09:49 PM IST
  • പൂജാമുറിയുടെ സ്ഥാനവും പ്രധാനമാണ്. ടോയ്‌ലറ്റിന്‍റെ മുന്നിലോ ഗോവണിക്ക് താഴെയോ വീടിന്‍റെ പ്രധാന വാതിലിന് മുന്നിലോ ഒരിക്കലും പൂജാമുറി പണിയരുത്
Home Temple Vastu: വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല

Home Temple Vastu: വീട്ടില്‍ ഒരു പൂജാമുറി അത് എല്ലാ വീടുകളിലും ഉണ്ടാകും. എല്ലാ വീടുകളിലും ദിവസവും ആരാധന നടക്കുന്ന, വീട്ടിലെ അംഗങ്ങൾക്ക് ക്ഷേമം നൽകുന്ന, പരമാവധി പോസിറ്റീവ് എനർജി നല്‍കുന്ന, ഏറ്റവും പവിത്രമായ സ്ഥലമായി പൂജാമുറി കണക്കാക്കപ്പെടുന്നു. 

Also Read:  Career Astro Tips: കരിയറിൽ അടിക്കടി പുരോഗതി, ഈ നടപടികൾ വർഷം മുഴുവനും നിങ്ങൾക്ക് സമ്പത്ത് സമ്മാനിക്കും  
  
പൂജാമുറിയുമായി ബന്ധപ്പെട്ട ചില വാസ്തു നിയമങ്ങള്‍ വാസ്തു ശാസ്ത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. പൂജാമുറി പണിയുമ്പോള്‍ അവ പാലിച്ചില്ല എങ്കില്‍ നിങ്ങളുടെ ഭവനത്തില്‍ നെഗറ്റിവിറ്റി വര്‍ദ്ധിക്കുകയും കുടുംബാംഗങ്ങൾക്ക്  നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യും.  അതിനാല്‍ വീട്ടില്‍ പൂജാമുറി നിര്‍മ്മിക്കുമ്പോള്‍ വാസ്തു നിയമങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. ഇത് വീട്ടിൽ പോസിറ്റിവിറ്റി കൊണ്ടുവരുകയും വീട്ടിലെ അംഗങ്ങൾക്ക് പുരോഗതി നല്‍കുകയും ചെയ്യുന്നു.

Also Read:  INDIA Alliance: ഇന്ത്യ സഖ്യത്തിന്‍റെ ഐക്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്, ബീഹാറില്‍ സീറ്റ് വിഭജനം പൂർത്തിയായി  
 
പൂജാമുറി പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

 
വാസ്തു ശാസ്ത്രം അനുസരിച്ച്, വീട്ടിൽ ഒരു പൂജാമുറി പണിയുമ്പോള്‍  അതിന്‍റെ ദിശയിൽ അതീവ ശ്രദ്ധ പുലർത്തണം. എല്ലായ്പ്പോഴും വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിലാണ് പൂജാമുറി നിര്‍മ്മിക്കേണ്ടത്. ഈ ദിശകളിൽ പൂജാമുറി പണിയുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടിൽ പോസിറ്റീവ് എനർജി സൃഷ്ടിക്കുന്നു. 

വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, പൂജാമുറിയുടെ സ്ഥാനവും പ്രധാനമാണ്. ടോയ്‌ലറ്റിന്‍റെ മുന്നിലോ ഗോവണിക്ക് താഴെയോ വീടിന്‍റെ പ്രധാന വാതിലിന് മുന്നിലോ ഒരിക്കലും പൂജാമുറി പണിയരുത്. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഇത് കുടുംബാംഗങ്ങൾക്ക് ദോഷം വരുത്തുകയും ചെയ്യുന്നു. 

വാസ്തു ശാസ്ത്ര പ്രകാരം, പൂജാമുറിയില്‍ ആരാധന നടത്തുമ്പോള്‍ നിങ്ങളുടെ മുഖം എപ്പോഴും കിഴക്കോട്ട് ആയിരിക്കണമെന്ന് ഓർമ്മിക്കുക. കിഴക്കോട്ട് ദർശനമായി ആരാധിക്കുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്നും ഗൃഹനാഥൻ പുരോഗതി നേടുമെന്നും പറയപ്പെടുന്നു. അതേസമയം പടിഞ്ഞാറോട്ട് ദർശനമായി ആരാധിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കുന്നു. ആരാധന നടത്തുമ്പോൾ തെക്ക് ദിശയിലേക്ക് ഒരിക്കലും തിരിഞ്ഞ് നിൽക്കരുതെന്ന് ഓർമ്മിക്കുക.

വാസ്തു ശാസ്ത്രപ്രകാരം ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പൂജാമുറിയില്‍ വയ്ക്കുമ്പോൾ, വിഗ്രഹം വളരെ വലുതായിരിക്കരുത് എന്ന് ഓർമ്മിക്കുക. പൂജാമുറിയില്‍ 7 ഇഞ്ചിൽ കൂടുതൽ ഉയരമുള്ള വിഗ്രഹം ഒരിക്കലും സൂക്ഷിക്കരുത്. ഇതുകൂടാതെ പൂജാമുറിയില്‍ തകർന്ന വിഗ്രഹം സൂക്ഷിക്കുന്നതും അശുഭകരമാണ്.

നിങ്ങൾ മതഗ്രന്ഥങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ, അവ പൂജാമുറിയില്‍ മാത്രം വയ്ക്കാന്‍ ശ്രദ്ധിക്കുക,  അവിടെവച്ച് മാത്രം വായിക്കുക. ഇത് പോസിറ്റിവിറ്റി വർദ്ധിപ്പിക്കുന്നു. 

ഈ കാര്യങ്ങളും മനസ്സിൽ വയ്ക്കുക

പൂജാമുറിയില്‍ പൂജ ചെയ്യുമ്പോൾ തെക്ക് ദിശയിൽ വിളക്ക് കൊളുത്തരുത്. തെക്ക് ദിശയെ യമന്‍റെ ദിശയായി കണക്കാക്കുന്നു. 

ദിവസവും പൂജാമുറി  വൃത്തിയാക്കുകയും അതിന്‍റെ ശുദ്ധി നിലനിർത്തുകയും ചെയ്യുക. ദിവസവും ധൂപം കത്തിയ്ക്കുന്നത് ഐശ്വര്യമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News