Career Astro Tips: കരിയറിൽ അടിക്കടി പുരോഗതി, ഈ നടപടികൾ വർഷം മുഴുവനും നിങ്ങൾക്ക് സമ്പത്ത് സമ്മാനിക്കും

Career Astro Tips:  നിങ്ങളുടെ കരിയറില്‍ പുരോഗതി ആഗ്രഹിക്കുന്നു എങ്കില്‍ ചില പ്രത്യേക ദിവസങ്ങളില്‍ ചില പ്രത്യേക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.  ജ്യോതിഷം നിര്‍ദ്ദേശിക്കുന്ന ഈ നടപടികള്‍ പുതുവര്‍ഷം മുതല്‍ നടപ്പാക്കുന്നത് ഉചിതമാണ്. ഇത് വർഷം മുഴുവനും നിങ്ങളുടെ കരിയര്‍ പുരോഗതിയുടെ പാതയിലൂടെ നീങ്ങുന്നതിന് വഴിയൊരുക്കും.

Written by - Zee Malayalam News Desk | Last Updated : Jan 5, 2024, 12:05 PM IST
  • നമ്മുടെ ഭാഗ്യത്തെ ഉണര്‍ത്താന്‍ ജ്യോതിഷത്തില്‍ ചില നടപടികള്‍ പറയുന്നുണ്ട്. ഈ നടപടികള്‍ പാലിക്കുന്നതിലൂടെ കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പുരോഗതി നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും.
Career Astro Tips: കരിയറിൽ അടിക്കടി പുരോഗതി, ഈ നടപടികൾ വർഷം മുഴുവനും നിങ്ങൾക്ക് സമ്പത്ത് സമ്മാനിക്കും

Career Astro Tips: യുവാക്കളെ സംബന്ധിച്ചിടത്തോളം കരിയറില്‍ പുരോഗതി എന്നത് അവരുടെ ജീവിതത്തിലെ പ്രാഥമിക ലക്ഷ്യമാണ്‌. കാരണം കരിയറിലെ ഉയര്‍ച്ചയാണ്‌ ജീവിതത്തില്‍ പുരോഗതി സമ്മാനിക്കുക.  

Also Read:  Weather Update: ഉത്തരേന്ത്യയില്‍ ശീതക്കാറ്റ്, വരും ദിവസങ്ങളില്‍ അതിശക്തമായ തണുപ്പിന് സാധ്യത 

എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ എത്രയേറെ ശ്രമിച്ചിട്ടും നല്ലൊരു ജോലി ലഭിക്കുക എന്നത് അപ്രാപ്യമായി മാറാം. ആ സാഹചര്യത്തില്‍ നമ്മുടെ പരിശ്രമവും ഒപ്പം ഭാഗ്യവും ആവശ്യമാണ്. നമ്മുടെ ഭാഗ്യത്തെ ഉണര്‍ത്താന്‍ ജ്യോതിഷത്തില്‍ ചില നടപടികള്‍ പറയുന്നുണ്ട്. ഈ നടപടികള്‍ പാലിക്കുന്നതിലൂടെ കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പുരോഗതി നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും. 

Also Read:  Makar Sankranti 2024: മകരസംക്രാന്തിയ്ക്ക് ഇവ ദാനം ചെയ്യാം, ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും

 ജ്യോതിഷം നിര്‍ദ്ദേശിക്കുന്ന ഈ നടപടികള്‍ പുതുവര്‍ഷം മുതല്‍ നടപ്പാക്കുന്നത് ഉചിതമാണ്. ഇത് വർഷം മുഴുവനും നിങ്ങളുടെ കരിയര്‍ പുരോഗതിയുടെ പാതയിലൂടെ നീങ്ങുന്നതിന് വഴിയൊരുക്കും. ഈ നടപടികള്‍ ഒരു വ്യക്തിക്ക് കരിയറില്‍ വളർച്ച നൽകുമെന്ന് മാത്രമല്ല, ബിസിനസ്, ജോലി എന്നിവയിൽ വരുന്ന എല്ലാ തടസങ്ങളും ഇല്ലാതാക്കുകയും ചെയ്യും.

നിങ്ങളുടെ കരിയറില്‍ പുരോഗതി ആഗ്രഹിക്കുന്നു എങ്കില്‍ ചില പ്രത്യേക ദിവസങ്ങളില്‍ ചില പ്രത്യേക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കരിയറില്‍ പുരോഗതി പ്രാപിക്കാന്‍ സഹായിയ്ക്കുന്ന ജ്യോതിഷ നടപടികളെക്കുറിച്ച് വിശദമായിഅറിയാം.... 

ഞായറാഴ്ച ഈ നടപടികള്‍ സ്വീകരിയ്ക്കുക 

ജ്യോതിഷ പ്രകാരം ഞായറാഴ്ച്ച സൂര്യദേവന്‍റെ ദിവസമാണ്. മനുഷ്യര്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കുന്ന ഏക ഭഗവാനാണ് സൂര്യന്‍ എന്നാണ് ജ്യോതിഷം പറയുന്നത്. എല്ലാ ഞായറാഴ്ചയും സൂര്യഭഗവാന് ജലം അര്‍പ്പിക്കുക, ജലം അര്‍പ്പിക്കുമ്പോള്‍ ഓം ഹ്രാം ഹ്രീം ഹ്രാം സഃ സൂര്യായ നമഃ എന്ന മന്ത്രം 108 തവണ ജപിക്കുക. ജ്യോതിഷത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനവും അന്തസ്സും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു ഗ്രഹമായാണ് സൂര്യനെ കണക്കാക്കുന്നത്. കൂടാതെ, ഞായറാഴ്ച സൂര്യദേവന് സമർപ്പിച്ചിരിക്കുന്നു, അതിനാൽ ഈ പ്രതിവിധി പ്രത്യേകിച്ച് ഞായറാഴ്ച ചെയ്യാന്‍ ശ്രദ്ധിക്കുക. 

ബുധനാഴ്ച പല്ല് തേയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക 
 
ബുധനാഴ്‌ച അലം (സ്‌ഫടികക്കാരം, ചീനക്കാരം) ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് നിങ്ങളുടെ കരിയറില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ മാറുവാന്‍ സഹായകമാണ്. ബുധനാഴ്‌ച ദിവസം  9 പെൺകുട്ടികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിക്കുക. ഇത് ജാതകത്തില്‍ ബുധന്‍റെ സ്ഥാനം ബലപ്പെടുത്താന്‍ സഹായകമാണ്. ഈ നടപടികള്‍ ബിസിനസിലും ജോലിയിലും ഉള്ള എല്ലാ തടസ്സങ്ങളും നീങ്ങാന്‍ സഹായിയ്ക്കും. 

മന്ത്രം ജപിക്കാം, ജോലിയിലും ബിസിനസിലും വിജയം ലഭിക്കും

കരിയറിലും ബിസിനസിലും വിജയം നേടാൻ, ഗായത്രി മന്ത്രമോ മഹാമൃത്യുഞ്ജയ മന്ത്രമോ ദിവസവും 31 തവണ ജപിക്കുക. ഇങ്ങനെ ചെയ്യുന്നത് കരിയറിൽ നേരിടുന്ന എല്ലാ പ്രശ്നങ്ങളും മാറുവാന്‍ സഹായകമാണ്. കൂടാതെ, വിജയം നിങ്ങളുടെ പാദം ചുംബിക്കും. 

ഹനുമാന്‍റെ ചിത്രം

ഉയര്‍ന്നു പറക്കുന്ന ഹനുമാന്‍റെ ചിത്രം വീട്ടിൽ സ്ഥാപിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാകും. കൂടാതെ ബാങ്ക് ബാലൻസും വർദ്ധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News