Karkidaka Vavu Bali 2023: കർക്കടക വാവുബലി; തിരുനെല്ലി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി, ക്ഷേത്ര പരിസരത്ത് ​ഗതാ​ഗത നിയന്ത്രണം

Thirunelli temple: പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായുള്ള ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുനെല്ലി ക്ഷേത്രം. വയനാട് ജില്ലയിലാണ് പ്രശസ്തമായ ഈ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 03:01 PM IST
  • തിരുനെല്ലി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി
  • വൈകിട്ട് മൂന്ന് മുതൽ തിരുനെല്ലിയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു
Karkidaka Vavu Bali 2023: കർക്കടക വാവുബലി; തിരുനെല്ലി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി, ക്ഷേത്ര പരിസരത്ത് ​ഗതാ​ഗത നിയന്ത്രണം

കർക്കടക വാവുബലി 2023: കർക്കടക വാവുബലിക്ക് ഒരുങ്ങി വയനാട് തിരുനെല്ലി ക്ഷേത്രം. ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും അറിയപ്പെടുന്ന പുരാതന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. വയനാട് ജില്ലയിലാണ് പ്രശസ്തമായ ഈ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായുള്ള ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുനെല്ലി ക്ഷേത്രം. 

തിരുനെല്ലി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. വൈകിട്ട് മൂന്ന് മുതൽ തിരുനെല്ലിയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. തിരുനെല്ലി ക്ഷേത്ര പരിസരത്തും റോഡ് സൈഡിലും പാർക്കിംഗ് അനുവദനീയമല്ല. കാട്ടിക്കുളം വഴി സ്വകാര്യ വാഹനത്തിൽ വരുന്നവർ വാഹനങ്ങൾ കാട്ടിക്കുളത്ത് പാർക്ക് ചെയ്ത് കെ.എസ്.ആർ.ടി.സിയിൽ തിരുനെല്ലിയിലേക്ക് യാത്ര തുടരേണ്ടതാണ്.

തോൽപ്പെട്ടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തെറ്റ് റോഡ് ഭാഗത്ത് വാഹനം പാർക്ക് ചെയ്ത് കാട്ടിക്കുളത്ത് നിന്ന് വരുന്ന കെ.എസ്.ആർ.ടി.സിയിൽ യാത്ര തുടരേണ്ടതാണ്. തോൽപ്പെട്ടി, അപ്പപ്പാറ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അപ്പപ്പാറ പാർക്ക് ചെയ്ത് കെ.എസ്.ആർ.ടി.സിയിൽ യാത്ര തുടരേണ്ടതാണ്.

ALSO READ: Karkidaka Vavu Bali 2023: പിതൃപുണ്യം തേടി കർക്കടക വാവുബലി; വ്രതം, പൂജാവിധി, പ്രധാന ബലിതർപ്പണ ക്ഷേത്രങ്ങൾ എന്നിവ അറിയാം

കാട്ടിക്കുളത്ത് നിന്ന് പനവല്ലി വഴി തിരുനെല്ലിയിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നതല്ല. തിരുനെല്ലി ക്ഷേത്ര പരിസരത്തുള്ള റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ അതിഥി മന്ദിരങ്ങൾ എന്നിവിടങ്ങളിൽ ബുക്ക് ചെയ്ത് വരുന്നവർക്ക് ബുക്കിങ് സംബന്ധിച്ച രേഖകൾ കാണിച്ച ശേഷം കാട്ടിക്കുളത്ത് നിന്ന് സ്വകാര്യ വാഹനത്തിൽ യാത്ര തുടരാവുന്നതാണ്.

കാട്ടിക്കുളത്ത് എത്തുന്ന സ്വകാര്യ വാഹനങ്ങൾ കാട്ടിക്കുളത്ത് പഞ്ചായത്ത് ഗ്രൗണ്ട്, ബാവലി റോഡ് സൈഡ്, സെന്റ് ജോർജ് ചർച്ച് ഗ്രൗണ്ട്, ജി.എച്ച്.എസ്.എസ്. ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യേണ്ടതാണ്. കാട്ടിക്കുളത്ത് നിർത്തിയിടുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കാട്ടിക്കുളത്ത് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വിശ്രമത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാവലി ഭാഗത്ത് നിന്നും തിരുനെല്ലിയിലേക്ക് വരുന്ന വാഹനങ്ങൾ ഭക്തജനങ്ങളെ കാട്ടിക്കുളത്ത് ഇളക്കിയ ശേഷം കാട്ടിക്കുളം-സെക്കന്റ് ഗേറ്റ് -ബാവലി റോഡ് സൈഡ് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News