Rashi Parivarthan: ഏപ്രിൽ 6 ന് വ്യാഴമാറ്റം, ഈ നക്ഷത്രക്കാർ സൂക്ഷിക്കുക

2021 ഏപ്രില്‍ 6ന് ദേവഗുരുവായ വ്യാഴം മകരം രാശിയില്‍ നിന്നും കുംഭത്തിലേക്കു പ്രവേശിക്കും. ഇത് സെപ്റ്റംബര്‍ 15 ബുധനാഴ്ച വരെ തുടരും.   

Written by - Ajitha Kumari | Last Updated : Apr 3, 2021, 07:24 AM IST
  • ഓരോ നക്ഷത്രക്കാരേയും വ്യാഴത്തിന്റെ മാറ്റം എങ്ങനെ ബാധിക്കുമെന്നറിയാം.
  • 2021 ഏപ്രില്‍ 6ന് ദേവഗുരുവായ വ്യാഴം മകരം രാശിയില്‍ നിന്നും കുംഭത്തിലേക്കു പ്രവേശിക്കും.
  • സെപ്റ്റംബര്‍ 15 ബുധനാഴ്ച വരെ തുടരും.
Rashi Parivarthan: ഏപ്രിൽ 6 ന് വ്യാഴമാറ്റം, ഈ നക്ഷത്രക്കാർ സൂക്ഷിക്കുക

2021 ഏപ്രില്‍ 6ന് ദേവഗുരുവായ വ്യാഴം മകരം രാശിയില്‍ നിന്നും കുംഭത്തിലേക്കു പ്രവേശിക്കും. ഇത് സെപ്റ്റംബര്‍ 15 ബുധനാഴ്ച വരെ തുടരും. ശേഷം അത് വക്രഗതിയില്‍ മകരം രാശിയില്‍ പ്രവേശിക്കും. അതിനു ശേഷം നവംബര്‍ 20ന് മകരത്തില്‍ നിന്ന് കുംഭത്തിലേക്ക് എത്തും. ഓരോ നക്ഷത്രക്കാരേയും വ്യാഴത്തിന്റെ ഈ മാറ്റം എങ്ങനെ ബാധിക്കുമെന്നറിയാം.. 

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക എന്നിവയുടെ ആദ്യപാദം)

വ്യാഴമാറ്റം മേടക്കൂറുകാര്‍ക്ക് ഗുണപ്രദമാണ്. ഈ കൂറുകാര്‍ക്ക് നേട്ടത്തിന്റെ കാലം മാണിത്. ധനം വിവിധ മേഖലകളില്‍ നിന്നും വന്നുചേരും.  കൂടാതെ പണം, വസ്തുക്കള്‍ എന്നിവ തിരികെ ലഭിക്കും. പദവികള്‍ തേടിയെത്തും, ആഗ്രഹങ്ങള്‍ സാഫല്യമാകും. 

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

സന്തോഷാനുഭവങ്ങള്‍ കുടുംബത്തില്‍ വന്നുചേരുന്ന സമയമാണ്. പക്ഷേ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കില്ല. സെപ്തംബര്‍ 15 ന് ശേഷം കാര്യങ്ങളില്‍ അല്‍പം പുരോഗതി ഉണ്ടാകും കൂടാതെ തൊഴില്‍പരമായി ചില ബുദ്ധിമുട്ടുകളുമുണ്ടാകും.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം എന്നിവയുടെ ആദ്യ മുക്കാല്‍)

ഈ കൂറുകാര്‍ക്ക് പൊതുവേ ഭാഗ്യം വര്‍ധിക്കുന്ന കാലമാണിത്. അതിന്റെ അടിസ്ഥാനത്തിൽ കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വിദ്യാർത്ഥികള്‍ക്ക് അനുകൂല കാലം എന്നിവ ഫലം. 

Also Read: കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുന്നത് ഐശ്വര്യം നല്‍കും

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

ഈ കൂറുകാർ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കൂടാതെ ഇവർക്ക് ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തെറ്റുകള്‍ ചെയ്യാതെ സൂക്ഷിക്കണം ഒപ്പം അനാവശ്യയാത്രകളും ഒഴിവാക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം എന്നിവയുടെ ആദ്യകാല്‍)

ഈ കൂറുകാർക്ക് ഈ സമയം ശത്രുശല്യത്തില്‍ നിന്നും മോചനം ലഭിക്കും.  കൂടാതെ ഈ സമയം വിദ്യാർത്ഥികള്‍ക്ക് അനുകൂലമായ കാലമാണ്. കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. സാമ്പത്തിക നേട്ടങ്ങളുമുണ്ടാകും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

ഈ കൂറുകാരിലെ വിദ്യാർത്ഥികള്‍ക്ക് അനുകൂലമായ കാലമാണ്. ഇവർ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം, തൊഴില്‍മേഖലയില്‍ ബുദ്ധിമുട്ടുകളുണ്ടാകും, കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും അതുകൊണ്ടുതന്നെ ഈ കൂറുകാർക്ക് ജാഗ്രത പാലിക്കേണ്ടകാലമാണിത്.

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ )

ഈ കൂറുകാര്‍ക്ക് ഭാഗ്യം വര്‍ധിക്കുന്ന കാലമാണിത്. ഇവർക്ക് സന്താനഭാഗ്യം കൈവരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. എങ്കിലും വിദ്യാർത്ഥികള്‍ക്ക് അനുകൂലകാലമാണ്.  കൂടാതെ ഇവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും.

Also Read: Chanakya Nithi: ഈ 4 ഗുണങ്ങളിൽ നിന്നും സത്യവും നീതിയുമുള്ള മനുഷ്യരെ തിരിച്ചറിയാം

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

ഈ കൂറുകാര്‍ക്ക് ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയമാണ്. ഇവർ ഈ സമയം വീട്, പുതിയ വാഹനം എന്നിവ വാങ്ങാന്‍ പദ്ധതിയിട്ടേക്കാം. കൂടാതെ ആത്മീയ മേഖലയില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. 

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ഈ കൂറുകാര്‍  പണം കടം കൊടുക്കുമ്പോള്‍ സൂക്ഷിക്കുക. ഇടപെടുന്ന കാര്യങ്ങളില്‍ തടസങ്ങള്‍ വരും. ഇവർക്ക് ഈ സമയം സഹോദരങ്ങളുമായി നല്ലബന്ധം പുലര്‍ത്താന്‍ സാധിക്കും. മത്സരങ്ങളില്‍ വിജയിക്കാന്‍ വളരെ കഠിനാദ്ധ്വാനം വേണ്ടി വരും.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവേണം, അവിട്ടം ആദ്യ പകുതി)

ഈ കൂറുകാര്‍ക്ക് ഈ സമായം വളരെ അനുകൂലമായ കാലമാണ്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ബിസിനസുകാര്‍ക്ക് വിദേശത്തുനിന്നു നേട്ടങ്ങളുണ്ടാകും. തൊഴില്‍മേഖലയിലും നേട്ടങ്ങളുണ്ടാകും.

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരൂട്ടാതി ആദ്യ മുക്കാല്‍)

ഈ കൂറുകാരുടെ കുടുംബ ജീവിതം സന്തോഷപ്രദമായിരിക്കും. ജീവിതത്തില്‍ സുപ്രധാനമായ തീരുമാനങ്ങളെടുക്കുന്ന സമയമാണിത്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിന് സാധ്യത. കൂടാതെ സാമ്പത്തികമായി ചില കഷ്ടനഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. 

Also Read: ഈ സമയങ്ങളിലെ ദീപാരാധന തൊഴുന്നതിനുള്ള ഫലങ്ങൾ അറിയാമോ?

മീനക്കൂറ് (പൂരുരൂട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

ഈ കൂറുകാര്‍ക്ക് ഈ സമയം അപ്രതീക്ഷതമായ ചെലവുകളുണ്ടാകും. ഇത് ഒഴിവാക്കാനായി നിങ്ങൾ പരിശ്രമിക്കുക. പകൂടാതെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ചെലവുകള്‍ വര്‍ധിക്കും ഒപ്പം ആത്മീയ കാര്യത്തിലും താല്‍പ്പര്യം വര്‍ധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News