സർവ്വാഭീഷ്ടസിദ്ധിക്കായി നാം ഏവരും എടുക്കേണ്ട ഒരു വ്രതമാണ് ബുധനാഴ്ച വ്രതം. ബുധനാഴ്ച വ്രതം കാര്യസിദ്ധിക്കും ആഗ്രഹ സാഫല്യത്തിനും അത്യുത്തമമാണ്.
ഇന്നേദിവസം രാവിലെ കുളിച്ച് വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിച്ചശേഷം ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം നടത്തി പച്ചപ്പട്ട് അല്ലെങ്കില്‍ പച്ച ഉടയാട, പൂമാല, നെയ്‌വിളക്ക്, ഭാഗ്യസൂക്തപുഷ്പാഞ്ജലി, തൃക്കൈവെണ്ണ എന്നീ അഞ്ച് കൂട്ടം വഴിപാടുകളോ അല്ലെങ്കില്‍ അല്ലെങ്കിൽ അതിന് തക്കതായ എന്തെങ്കിലും വഴിപാട് ചെയ്ത് പ്രാർത്ഥിക്കണം.
Also Read: ഈ സ്തോത്രം രാവിലെ ജപിച്ചാൽ സര്‍വ്വൈശ്വര്യം ഫലം
ബുധനാഴ്ച ദിവസം വ്രതമെടുക്കുന്നവർക്ക് ഒരിക്കലൂണ് മാത്രമാണ് ഭക്ഷണം. സന്ധ്യയ്ക്ക് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. ശേഷം പിറ്റേദിവസം പ്രഭാതത്തില്‍ കുളിച്ച് പ്രാര്‍ത്ഥിച്ചശേഷം വ്രതം അവസാനിപ്പിക്കേണ്ടതാണ്. മാത്രമല്ല ഈ ദിവസം ബുധഗ്രഹസ്‌തോത്രം ജപിക്കുന്നതും അത്യുത്തമമാണ് എന്നാണ് വിശ്വാസം.
സ്‌തോത്രം
പ്രിയംഗുകലികാശ്യാമം
രൂപേണാ പ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം
Also Read: ദോഷങ്ങൾ മാറാൻ ഗൗരിവിനായക ഗായത്രി മന്ത്രം ചൊല്ലുന്നത് ഉത്തമം
ഇതിന് പുറമെ ശ്രീകൃഷ്ണ പ്രീതികരങ്ങളായ മറ്റ് മന്ത്രങ്ങള്‍, കീര്‍ത്തനങ്ങള്‍ എന്നിവ ചൊല്ലുന്നതും വളരെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...