വീട്ടിലെ പ്രശ്നങ്ങൾ അകറ്റാൻ ദിവസവും ജപിക്കാം ഭദ്രകാളിപ്പത്ത്

എല്ലാ ദിവസവും മുടങ്ങാതെ ജപിക്കുന്നവർക്ക് ഭഗവതി സർവ്വ ഐശ്വര്യങ്ങളും നൽകും

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 03:25 PM IST
  • ഭക്തിയോടെയുള്ള ജപങ്ങൾ നിങ്ങളുടെ സങ്കടങ്ങൾക്ക് അറുതി വരുത്തും.
  • അവിടെയാണ് ഭദ്രകാളിപ്പത്തിൻറെ പ്രാധാന്യം.കുടുംബത്തിൽ ഐശ്വര്യവും സ്നേഹവും വർദ്ധിപ്പിക്കുന്നതിനും കുടുംബ ഭദ്രതക്കും വളരെയധികം സഹായിക്കുന്ന ഒന്നാണിത്
  • നമ്മളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഭദ്രകാളിപ്പത്താണ് ഏറ്റവും ഉത്തമം
  • അതിരാവിലെ കുളിച്ച് ശുദ്ധിയോടെ നെയ് വിളക്കോ നിലവിളക്കോ കത്തിച്ച് കിഴക്കോ വടക്കോ ദർശനമായി ഇരുന്ന് പതിവായി ജപിക്കാം
വീട്ടിലെ പ്രശ്നങ്ങൾ അകറ്റാൻ ദിവസവും ജപിക്കാം ഭദ്രകാളിപ്പത്ത്

എല്ലാവരുടെയും വീട്ടിൽ നിരവധി പ്രശ്നങ്ങളുണ്ടായിരിക്കും. രോഗം,ദുരിതം,സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങി ഒന്നിനും അറുതിയുണ്ടാവില്ലെന്ന് മാത്രമല്ല. ദിവസവും നമ്മുടെ സമാധാനവും പോകും.എല്ലാ പ്രശ്നങ്ങളിൽ  നിന്നും സമാധാനത്തിനുള്ള പ്രധാന പോംവഴി ഇൌശ്വര ഭജനം തന്നെയാണ്. ഭക്തിയോടെയുള്ള ജപങ്ങൾ നിങ്ങളുടെ സങ്കടങ്ങൾക്ക് അറുതി വരുത്തും. അവിടെയാണ് ഭദ്രകാളിപ്പത്തിൻറെ പ്രാധാന്യം.കുടുംബത്തിൽ ഐശ്വര്യവും സ്നേഹവും വർദ്ധിപ്പിക്കുന്നതിനും കുടുംബ ഭദ്രതക്കും വളരെയധികം സഹായിക്കുന്ന ഒന്നാണിത്

രോഗം ദുരിതം മറ്റ് വിഷമങ്ങൾ സാമ്പത്തിക വിഷമതകൾ തുടങ്ങി നമ്മളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഭദ്രകാളിപ്പത്താണ് ഏറ്റവും ഉത്തമം. ഭദ്രകാളിയുടെ പത്ത് ശ്ലോകങ്ങളുള്ള  സ്തോത്രം കൂടിയാണിത്. അതിരാവിലെ കുളിച്ച് ശുദ്ധിയോടെ നെയ് വിളക്കോ നിലവിളക്കോ കത്തിച്ച് കിഴക്കോ വടക്കോ ദർശനമായി ഇരുന്ന് പതിവായി ജപിക്കാം.

ALSO READ: ഭസ്മം ധരിക്കേണ്ടുന്നത് എപ്പോൾ? എന്തിനാണ് ഭസ്മം ധരിക്കുന്നത്

ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഭദ്രകാളിപ്പത്ത് ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്നും പറയപ്പെടുന്നു. വീടിനടുത്ത് ഒരു ഭദ്രകാളി ക്ഷേത്രമുണ്ടെങ്കിൽ അവിടെ പോയും ഇത് ജപിക്കാവുന്നതാണ്.

ഭദ്രകാളിപ്പത്ത് മന്ത്രം

''കണ്ഠേകാളി മഹാകാളി
കാളനീരദവർണ്ണിനി
കാളകണ്ഠാത്മജാതേ
ശ്രീ ഭദ്രകാളി നമോസ്തുതേ !

ദാരുകാദി മഹാദുഷ്ട
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ

ശ്രീ ഭദ്രകാളീ നമോസ്തുതേ

ALSO READ: Vastu Tips: ജോലിയിൽ തടസ്സമുണ്ടോ അതോ സാമ്പത്തിക പ്രതിസന്ധിയോ; വ്യാഴാഴ്ച മഞ്ഞൾ കൊണ്ടുള്ള ഈ ഉപായങ്ങൾ ചെയ്യൂ..

സർവ്വവ്യാധിപ്രശമനി
സർവ്വമൃത്യുനിവാരിണി
സർവ്വമന്ത്രസ്വരൂപേ
ശ്രീ ഭദ്രകാളി നമോസ്തുതേ

പുരുഷാർത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ

ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിർമ്മലേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശൽ പീഠരൂപേ
ശ്രീഭദ്രകാളി നമോസ്തുതേ

കന്മഷാരണ്യദാവാഗ്നേ
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

ശ്രീ ഭദ്രകാളൈ്യ നമഃ''

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News