Jaya Ekadashi 2021, Shubh Muhurat: മാഘ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയെയാണ് ജയ ഏകാദശി (Jaya Ekadashi 2021) എന്നറിയപ്പെടുന്നത്. ഈ ദിവസം വിഷ്ണുവിനെയാണ് ആരാധിക്കുന്നത്. ജയ ഏകദശിയ്ക്ക് നോമ്പ് എടുക്കുന്നത് ഉത്തമമായി കണക്കാക്കുന്നു.
ഈ ദിവസം വിഷ്ണുവിനെ (Lord Vishnu) ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാകുമെന്നാണ് വിശ്വാസം. ഈ ഏകാദശി വളരെ പുണ്യമുള്ളതാണ് അതുകൊണ്ടുതന്നെ ഈ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾക്ക് എല്ലാ ദുരിത ദു:ഖങ്ങളിൽ നിന്നും അതുപോലെ പ്രേത-പിശാച് ബാധകളിൽ നിന്നും മുക്തി നേടുമെന്നാണ്.
ജയ ഏകാദശി (Jaya Ekadashi 2021) ദിനത്തിൽ കടലയോ അല്ലെങ്കിൽ അതിന്റെ മാവ് കൊണ്ടുള്ള വിഭവങ്ങളോ കഴിക്കരുത്. തേൻ കഴിക്കുന്നതും ഒഴിവാക്കണം. ഈ ദിവസം പൂർണ്ണ ബ്രഹ്മചര്യം ആചരിക്കണം. ഈ നോമ്പിൽ വിഷ്ണുവിനെ ആരാധിക്കുമ്പോൾ ധൂപം, പഴങ്ങൾ, പൂക്കൾ, വിളക്കുകൾ, പഞ്ചമൃത് തുടങ്ങിയവ ഉപയോഗിക്കുക. ഈ നോമ്പുകാലത്ത് നിങ്ങളുടെ മനസ്സിൽ ശത്രുതയോ കോപമോ ഉണ്ടാക്കരുത്. ആനന്ദം ഒഴിവാക്കുക.
Also Read: ഇന്ന് വിഷ്ണുവിനെ ഭജിക്കുന്നത് ഏറെ ഉത്തമം
മഹാവിഷ്ണുവിനെ (Lord Vishnu) ആരാധിക്കാനായി എടുക്കുന്ന ഈ ഉപവാസം ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. കാരണം ഈ ദിവസം ഹരിചന്ദ്ര രാജാവ് വ്രതമെടുത്ത് തന്റെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിയെടുത്തുവെന്നാണ്. ഈ ദിവസം വിഷ്ണുവിനെയും വിഷ്ണു അവതാരമായ ശ്രീകൃഷ്ണനെയും ആരാധിക്കുകയും ബാല ഗോപാലന് തുളസിയും വെണ്ണയും അർപ്പിക്കുന്നതും ഉത്തമമാണ്.
ജയ ഏകാദശിയുടെ പ്രാധാന്യം
ജയ ഏകദാശിയുടെ ഉപവാസം എടുക്കുന്നവർക്ക് മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ മാറികിട്ടുമെന്നും മനസ്സ് ശാന്തമാകുമെന്നതാണ് പ്രാധാനം. ഈ വ്രതം എടുക്കുന്നവർ രാവിലെ സൂര്യോദയത്തിനു മുമ്പ് ഉണരുക. കുളികഴിഞ്ഞ് ശരീര ശുദ്ധിവരിച്ച ശേഷം മഹാവിഷ്ണുവിനെ ആരാധിക്കുക പൂജ നടത്തുകയും ചെയ്യുക. പൂജ ചെയ്യുന്നിടത്ത് വിഷ്ണുവിന്റെ വിഗ്രഹമോ ചിത്രമോ ഉണ്ടായിരിക്കണം. ധൂപം, വിളക്ക്, ചന്ദനം, പഴം, എള്ള്, പഞ്ചമൃത് എന്നിവ ഉപയോഗിച്ച് പൂജ നടത്തുക. അടുത്ത ദിവസം, ദ്വാദശിക്ക് പ്രാർത്ഥന നടത്തിയ ശേഷം, ആവശ്യക്കാർക്കോ ബ്രാഹ്മണർക്കോ ദക്ഷിണ ദാനം ചെയ്ത് നോമ്പ് അവസാനിപ്പിക്കാം.
ഉപവാസ നിയമങ്ങൾ
ഈ ഉപവാസം (Ekadashi) രണ്ട് തരത്തിൽ എടുക്കാം. ഒന്ന് വെള്ളം പോലും കുടിക്കാതെ കഠിന വ്രതമായും രണ്ടാമത് പഴ വർഗ്ഗങ്ങൾ മാത്രം കഴിച്ചുകൊണ്ടും ഉപവാസം എടുക്കാം. പക്ഷേ എല്ലാം അവനവന്റെ ആരോഗ്യസ്ഥിതിയെ നോക്കിവേണം ആചരിക്കാൻ. വ്രതത്തിന്റെ തലേദിവസം മുതൽ ഒരിക്കൽ എടുക്കണം. ഏകാദശി ദിനത്തിൽ ഈ വഴിപാടുകൾ നടത്തുന്നത് ഉത്തമമാണ്. അതുകൊണ്ടുതന്നെ അത്തരം ചില വഴിപാടുകളും അവയുടെ ഫലങ്ങളും ചുവടെച്ചേർക്കാം.
പുരുഷ സൂക്താര്‍ച്ചന - ഇഷ്ട സന്താനലബ്ധി
ഭാഗ്യ സൂക്താര്‍ച്ചന - ഭാഗ്യസിദ്ധി, സാമ്ബത്തിക അഭിവൃദ്ധി
Also Read: ഭാഗ്യ സൂക്തം ദിവസവും ജപിക്കുന്നത് ഉത്തമം
ആയുര്‍ സൂക്താര്‍ച്ചന - ആയുര്‍വര്‍ദ്ധന, രോഗമുക്തി
വെണ്ണനിവേദ്യം - ബുദ്ധിവികാസത്തിന്
പാല്‍പായസ നിവേദ്യം - ധനധാന്യ വര്‍ധന
പാലഭിഷേകം - ക്രോധം നിമിത്തമുള്ള കുടുംബസമാധാനമില്ലായ്മക്കു അറുതി
സന്താനഗോപാല മന്ത്രാര്‍ച്ചന - സത്സന്താന ലാഭം
സഹസ്രനാമ അര്‍ച്ചന - ഐശ്വര്യം, മംഗളസിദ്ധി
നെയ് വിളക്ക് - നേത്രരോഗശമനം, അഭിഷ്ടസിദ്ധി
സുദര്‍ശനഹോമം - രോഗശാന്തി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...