Sun Transit 2023: മൂന്ന് ദിവസത്തിൽ ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും; നിക്ഷേപത്തിലൂടെ നേട്ടങ്ങൾ കൊയ്യും

സെപ്റ്റംബർ മാസത്തിൽ സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കാൻ പോകുന്നു. സൂര്യൻ ബുധന്റെ രാശിയിലേക്ക് നീങ്ങുന്നത് പല രാശികളിലുമുള്ള ആളുകൾക്ക് ഗുണം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 01:41 PM IST
  • സൂര്യ സംക്രമണം ധനു രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും.
  • ഈ കാലയളവിൽ നിങ്ങൾക്ക് ഭാഗ്യം പ്രതീക്ഷിക്കാം.
  • ഈ കാലയളവിൽ ചിലർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം.
Sun Transit 2023: മൂന്ന് ദിവസത്തിൽ ഈ രാശിക്കാരുടെ ഭാ​ഗ്യം തെളിയും; നിക്ഷേപത്തിലൂടെ നേട്ടങ്ങൾ കൊയ്യും

Surya Rashi Parivartan 2023: ജ്യോതിഷത്തിൽ, സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിളിക്കുന്നത്. സൂര്യൻ എല്ലാ മാസവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നു. ഇങ്ങനെ ഒരു വർഷം മുഴുവൻ സൂര്യൻ അതിന്റെ രാശിചക്രം പൂർത്തിയാക്കുന്നു. സൂര്യദേവനാൽ അനുഗ്രഹിക്കപ്പെട്ട ആളുകൾക്ക് അവരുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് പ്രകാശിക്കുമെന്ന് പറയപ്പെടുന്നു. ഇപ്പോൾ ഒരു വർഷത്തിനു ശേഷം സെപ്റ്റംബർ 17 ന് സൂര്യൻ കന്നി രാശിയിൽ സംക്രമിക്കാൻ പോകുകയാണ്. സൂര്യൻ ബുധന്റെ കന്നി രാശിയിലേക്ക് നീങ്ങുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...

കർക്കടകം - കർക്കടക രാശിക്കാർക്ക് സൂര്യ സംക്രമണം ഗുണം ചെയ്യും. കർക്കടക രാശിയുടെ മൂന്നാം ഭാവത്തിൽ സൂര്യൻ സഞ്ചരിക്കുന്നത് കർക്കടക രാശിക്കാരുടെ ധൈര്യം വർദ്ധിപ്പിക്കും. നിങ്ങൾ എന്തെങ്കിലും നിക്ഷേപം ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഈ സൂര്യ സംക്രമണം നിങ്ങൾക്ക് കാര്യമായ നേട്ടങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്.

ധനു - സൂര്യ സംക്രമണം ധനു രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. ഈ കാലയളവിൽ നിങ്ങൾക്ക് ഭാഗ്യം പ്രതീക്ഷിക്കാം. ഈ കാലയളവിൽ ചിലർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. സൂര്യ സംക്രമത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ ഏത് ആഗ്രഹവും സഫലമാകും. ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും.

മീനം - സൂര്യന്റെ സ്ഥാനമാറ്റം മീനരാശിക്കാർക്ക് വളരെ പ്രധാനമാണ്. സൂര്യൻ അവരുടെ ഏഴാം ഭാവത്തിൽ പ്രവേശിക്കുമ്പോൾ തന്നെ വിവാഹിതർക്ക് അവരുടെ ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. പുരോഗതി കൈവരിക്കാൻ സാധിക്കും. ഈ സൂര്യ സംക്രമം നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വർദ്ധിപ്പിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News