Importance of Tulsi in Death: മരണത്തെ ക്ഷണിച്ചുവരുത്താൻ..? ഒരു വ്യക്തിയുടെ അവസാനസമയത്ത് തുളസിയുടെ പ്രാധാന്യം

Tulsi Importance: ഒരു വ്യക്തിയുടെ അവസാനഘട്ടങ്ങളിൽ പലപ്പോഴും തുളസിയുടെ ജലം കൊടുക്കുന്നത് കാണാറുണ്ട്. അതിനു പിന്നിലെ ജ്യോതിശാസ്ത്രപരമായ ചില വസ്തുതകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 05:56 PM IST
  • പ്രിയപ്പെട്ടൊരാളുടെ മരണം ജീവിച്ചിരിക്കുന്ന വ്യക്തികളെ സംബന്ധിച്ച് മനസ്സിലെന്നും ഒരു വിങ്ങലാണ്.
  • മരണത്തെ ആ വ്യക്തിക്ക് എളുപ്പമാക്കി നൽകാൻ വേണ്ടിയും ഇത്തരത്തിൽ ചെയ്യുന്നു.
Importance of Tulsi in Death: മരണത്തെ ക്ഷണിച്ചുവരുത്താൻ..? ഒരു വ്യക്തിയുടെ അവസാനസമയത്ത് തുളസിയുടെ പ്രാധാന്യം

മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സത്യമാണ് മരണം. ജനിച്ചാൽ ഒരിക്കൽ മരിക്കണം. എന്നാൽ ചിലരുടെ ജീവിതത്തിൽ ക്ഷണിക്കാതെ വരുന്ന അതിഥിയെ പോലെയാണിത്. ജീവിതത്തിന്റെ മനോഹരമായ വേളയിൽ ആ സമയവും സന്ദർഭവുമെല്ലാം തട്ടിപ്പറിക്കാനെന്നോണം മരണം കടന്നു വരും, ഏതെങ്കിലും അപകടങ്ങളുടെയോ മറ്റോ രൂപത്തിൽ. അത്തരം വിയോ​ഗങ്ങളെ വിധി എന്ന ചെല്ലപ്പേരിട്ടും വിളിക്കാറുണ്ട്. എന്ത് തന്നെയായാലും പ്രിയപ്പെട്ടൊരാളുടെ മരണം ജീവിച്ചിരിക്കുന്ന വ്യക്തികളെ സംബന്ധിച്ച് മനസ്സിലെന്നും ഒരു വിങ്ങലാണ്.ആ വിങ്ങലിൽ നിന്നും പൂർണ്ണമായ മുക്തി അവർക്ക് ലഭിക്കുകയോ അവരുടെ ജീവിതാവസാനത്തിലും. 

ഹിന്ദുമതത്തിൽ മരണത്തിനും അതിനോടനുബന്ധിച്ച ചടങ്ങുകൾക്കും വലിയ പ്രാധാന്യമാണ് ഉള്ളത്. ആ ചടങ്ങുകളിൽ മുൻപന്തിയിലുണ്ടാകുന്ന സസ്യമാണ് തുളസി. തുളസിയിലയുടെ ഔഷധ​ഗുണങ്ങളുടെ പ്രാധാന്യമെന്നോണം ജ്യോതിഷത്തിലും പ്രത്യേക സ്ഥാനമുണ്ട്. ഒരു വ്യക്തിയുടെ അവസാനഘട്ടങ്ങളിൽ പലപ്പോഴും തുളസിയുടെ ജലം കൊടുക്കുന്നത് കാണാറുണ്ട്. അതിനു പിന്നിലെ ജ്യോതിശാസ്ത്രപരമായ ചില വസ്തുതകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. 

ALSO READ: സമ്പത്ത് കുന്നുകൂടും അത്ഭുത ഫലങ്ങൾ; ആമ മോതിരം ധരിച്ചാലുള്ള ഗുണങ്ങൾ

ജ്യോതിശാസ്ത്ര പ്രകാരം തുളസി വെള്ളം നൽകുന്നതിലൂടെ മരണ സമയത്തിൽ ആ വ്യക്തി അനുഭവിക്കേണ്ടി വരുന്ന വേദനകളെ ലഘൂകരിക്കുവാനും മരണത്തിന്റെ ദൈവമായ യമന്റെ കോപ പ്രവർത്തികളിൽ നിന്നും ആ വ്യക്തിയെ സംരക്ഷിക്കുവാനും ഇത് സഹായിക്കുന്നു. മരണ സമയത്ത് ഒരു വ്യക്തിക്ക് തുളസി തീർത്ഥം നൽകിയാൽ മരണ ശേഷം അയാൾക്ക് സ്വർ​ഗം ലഭിക്കുമെന്നും വിശ്വാസമുണ്ട്. കൂടാതെ അവസാന സമയങ്ങളിൽ ആ വ്യക്തിയുടെ തലയ്ക്കു നേരെ തുളസിയില വെക്കുന്നതിലൂടെ അയാളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുമെന്നും സമാധാനപരവും വേ​ദന കുറഞ്ഞതുമായ മരണം പ്രപ്തമാകുമെന്നും വിശ്വാസമുണ്ട്. ഇത്തരത്തിൽ തന്നെ ​ഗം​ഗം​ഗാജലവും ചിലർ നൽകാറുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News