Horoscope 2022: വരുന്ന 20 ദിവസത്തേക്ക് ഈ 4 രാശിക്കാർക്ക് രാജയോഗവും ധനലാഭവും ലഭിക്കും!

Horoscope 2022: മാർച്ചിൽ സംഭവിക്കുന്ന ഗ്രഹമാറ്റങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. ഇതിൽ ഒരു രാശിയിൽ രാജയോഗവും മറ്റ് മൂന്ന് രാശികളിൽ ശക്തമായ നേട്ടങ്ങളും ഉണ്ടാക്കും.  ശരിക്കും പറഞ്ഞാൽ 2022 മാർച്ച് 31 വരെയുള്ള സമയം ഈ 4 രാശിക്കാർക്ക് വമ്പൻ ഗുണങ്ങൾ ലഭിക്കും. 

Written by - Ajitha Kumari | Last Updated : Mar 11, 2022, 10:49 PM IST
  • 2022 മാർച്ചിൽ വലിയ മാറ്റങ്ങൾ സംഭവിക്കും
  • പ്രധാനപ്പെട്ട 3 ഗ്രഹങ്ങളുടെ രാശി മാറും
  • 4 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ ലഭിക്കും
Horoscope 2022: വരുന്ന 20 ദിവസത്തേക്ക് ഈ 4 രാശിക്കാർക്ക് രാജയോഗവും ധനലാഭവും ലഭിക്കും!

March Horoscope 2022: ഗ്രഹങ്ങളുടെ രാശി മാറ്റങ്ങളുടെ കാര്യത്തിൽ മാർച്ച് വളരെ പ്രത്യേകതയുള്ള മാസമാണ്.  2022 മാർച്ച് മാസത്തിൽ പ്രധാനപ്പെട്ട 3 ഗ്രഹങ്ങൾ രാശി മാറുകയാണ്. ഇത് 12 രാശികളിലെ ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. മാർച്ച് ആദ്യം തന്നെ ബുധൻ കുംഭത്തിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനി 2022 മാർച്ച് 15 ന് സൂര്യൻ കുംഭം വിട്ട് മീനരാശിയിൽ പ്രവേശിക്കും. ഇതിനുശേഷം, മാസത്തിന്റെ അവസാന ദിവസം ശുക്രൻ കുംഭ രാശിയിൽ സംക്രമിക്കും. ഗ്രഹങ്ങളുടെ സ്ഥാനത്ത് വരുന്ന ഈ മാറ്റങ്ങൾ 4 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ നൽകും.

Also Read: Shani Transit 2022: ശനിയുടെ രാശിമാറ്റം ഈ 4 രാശിക്കാരുടെ ജീവിതം നിമിഷം കൊണ്ട് മാറ്റിമറിക്കും!

മേടം (Aries): 

മാർച്ചിൽ സംഭവിക്കുന്ന ഈ ഗ്രഹമാറ്റങ്ങൾ ഈ 3 രാശിക്കാർക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകും. ഇതിലൂടെ ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിൽ-ബിസിനസ് രണ്ടിനും ഈ സമയം വളരെ നല്ലതാണ്.  പുതിയ ജോലി വാഗ്ദാനങ്ങൾ ലഭിച്ചേക്കും. ബിസിനസുകാർക്ക് വലിയ ഇടപാടുകൾ ലഭിക്കും. ആത്മവിശ്വാസം വർധിക്കും.

ഇടവം  (Taurus):

2022 മാർച്ച് 31 വരെയുള്ള സമയം ഇടവം രാശിക്കാർക്ക് പല വിധത്തിൽ ഗുണം ചെയ്യും. നിങ്ങൾക്ക് നല്ല രീതിയിൽ ഇൻക്രിമെന്റ് ലഭിക്കും അല്ലെങ്കിൽ ഒരു പുതിയ ജോലിയുടെ ഓഫർ ലഭിക്കും. ഈ ഓഫർ ഉയർന്ന സ്ഥാനവും കിടിലം പാക്കേജും ഉള്ളതായിരിക്കും. ഇതുകൂടാതെ കുടുംബത്തിലും സന്തോഷം ഉണ്ടാകും. ഏതൊരു വലിയ ജോലിയും പൂർത്തിയാക്കാൻ കഴിയും.

Also Read: Rahu Gochar 2022: ഈ 4 രാശിക്കാരുടെ തലവര മാറിമറിയും, കാരണം അറിയാം

മിഥുനം (Gemini):

മിഥുനം രാശിക്കാർക്ക് ഈ സമയം കരിയറിൽ മികച്ച വിജയം നൽകും. പ്രവർത്തനരീതിയിൽ ചില മാറ്റങ്ങൾ വരുത്തും അത് വളരെ പ്രയോജനകരമാണെന്ന് തെളിയിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. വരുമാനം വർദ്ധിക്കും.

Also Read: Astrology: രാശിയിലൂടെ അറിയാം നിങ്ങളുടെ ബോസിനെ കുറിച്ച്

മകരം (Capricorn): 

മകരം രാശിക്കാരുടെ ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം രാജയോഗം ഉണ്ടാക്കുന്നു. ഈ രാജയോഗം വലിയ വിജയം നൽകും ഒപ്പം മികച്ച ധനലാഭവും നൽകും. പ്രത്യേകിച്ച് ബിസിനസുകാർക്കും മാർക്കറ്റിംഗ് രംഗത്തെ ആളുകൾക്കും മാർച്ച് 31 വരെയുള്ള സമയം ഏറ്റവും പ്രയോജനകരമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

Trending News