Monday Remedies: ഹിന്ദു പുരാണമനുസരിച്ച് ത്രിമൂര്‍ത്തികളില്‍ ഒരാളാണ് മഹാദേവൻ. പ്രപഞ്ചത്തിന്റെ മുഴുവന്‍ കര്‍ത്താവാണ് പരമേശ്വരന്‍ എന്നാണല്ലോ? അതുകൊണ്ടുതന്നെ അത്തരമൊരു ശക്തിയെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് ജീവിതത്തില്‍ നിരവധി നേട്ടങ്ങൾ കൈവരുമെന്നാണ് പറയപ്പെടുന്നത്.
ആചാരങ്ങളിലും പൂജാ വിധികളിലും വളരെ ലളിതമായി ചെയ്യാവുന്നതാണ് ശിവ പൂജ. ശരിക്കും പറഞ്ഞാൽ ഭഗവാന്‍ പരമേശ്വരനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നാണ് വിശ്വാസം. അതിനാലാണ് അദ്ദേഹത്തെ ഭോലെനാഥ് എന്നു വിളിക്കുന്നത്.
പൂര്‍ണ മനസ്സോടെ ഒരാള്‍ ശിവലിംഗത്തിൽ ഒരു ഗ്ലാസ് വെള്ളം അര്‍പ്പിച്ചാല്‍ മതി പരമേശ്വരന്‍ പ്രസാദിക്കാൻ എന്നാണ് പറയപ്പെടുന്നുത്. വീട്ടില്‍ സമാധാനവും ഐശ്വര്യവും ഒരുമയും നിലനിര്‍ത്താന്‍ ശിവ പൂജ ചെയ്യുന്നത് ഉത്തമമാണ്. അത് എപ്രകാരമാണ് ചെയ്യേണ്ടത് എന്നറിയാം...
ശിവപൂജ ചെയ്യേണ്ട വിധം
ശിവലിംഗത്തില്‍ ചെമ്പ് പാത്രത്തില്‍ വെള്ളമെടുത്ത് അര്‍പ്പിക്കണം.പാല്‍, തൈര്, നെയ്യ്, തേന്‍, പഞ്ചസാര എന്നിവ മിശ്രിതമാക്കി ശിവ ലിംഗത്തില്‍ അഭിഷേകം ചെയ്യുക.ശേഷം ശുദ്ധിയുള്ളൊരു തുണി ഉപയോഗിച്ച് ശിവലിംഗം വൃത്തിയാക്കി തുടര്‍ന്ന് ചന്ദനം പുരട്ടുക
അതുകഴിഞ്ഞ് സുഗന്ധദ്രവ്യങ്ങളും പുഷ്പമാലകളും അര്‍പ്പിച്ചശേഷം കൂവള ഇലകള്‍, ധാതുര പുഷ്പം തുടങ്ങിയവ പരമേശ്വരന് സമര്‍പ്പിക്കുക. ഇതെല്ലാം ചെയ്ത ശേഷം ധൂപവും വിളക്കുകളും ഉപപയോഗിച്ച് ആരതി നടത്തി മഹാദേവന് മധുരങ്ങള്‍ അര്‍പ്പിക്കുക. ശേഷം വെറ്റില-അടയ്ക്ക, തേങ്ങ, ദക്ഷിണ എന്നിവ അര്‍പ്പിക്കുകയും കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നല്ല ഫലത്തിനായി പൂജാ വേളയില്‍ 'ഓം നമ ശിവായ' മന്ത്രം ഉരുവിടുക.
Also Read: Venus Transit: ഒക്ടോബറിൽ ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും, അതിൽ നിങ്ങളും ഉണ്ടോ?
ആരതി നടത്തിയശേഷം 'മഹാ മൃത്യുഞ്ജയ മന്ത്രം' ചൊല്ലുക.
'ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്'
ഓരോരുത്തരുടെയും ജീവിതത്തില്‍ ശിവ പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഒരാള്‍ പതിവായി ശിവ പൂജ നടത്തുകയോ അല്ലെങ്കിൽ വിശേഷ ദിവസങ്ങളില്‍ പരമേശ്വരനെ ആരാധിക്കുകയോ ചെയ്താൽ ആ വ്യക്തിക്ക് ഇനിപ്പറയുന്ന നേട്ടങ്ങള്‍ ലഭിക്കും. ശിവ പൂജയിലൂടെ വീട്ടില്‍ സമാധാനവും ഐക്യവും ഒപ്പം നിങ്ങള്‍ക്ക് നല്ല ആരോഗ്യം ലഭിക്കുകയും മാരകമായ രോഗങ്ങളില്‍ നിന്നു സംരക്ഷണവും ലഭിക്കും.
കൂടാതെ വീട്ടില്‍ പോസിറ്റീവ് അന്തരീക്ഷവും സൃഷ്ടിക്കുന്നു. അത് കുടുംബാംഗങ്ങള്‍ക്കിടയില്‍ സന്തോഷവും ഐക്യവും നിലനിര്‍ത്തുന്നു. പരമശിവന്‍ സ്‌നേഹസമ്പന്നനായ ഒരു ഭര്‍ത്താവാണ് അതുകൊണ്ടുതന്നെ ശിവനെ പ്രസാദിപ്പിക്കുന്നതിലൂടെ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് അവരുടെ ആഗ്രഹപ്രകാരം ഒരു നല്ല ജീവിത പങ്കാളിയെ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
Also Read: Palmistry: ഏത് പെൺകുട്ടികളുടെ കയ്യിലാണോ ഈ അടയാളമുള്ളത്, ജീവിതത്തിൽ വിജയവും ബഹുമാനവും ലഭിക്കുന്നു
അതുപോലെ തന്നെ ദമ്പതികള്‍ പതിവായി ശിവ പൂജ നടത്തുകയും തിങ്കളാഴ്ച വ്രതം എടുക്കുകയും ചെയ്താല്‍ അവരുടെ ബന്ധത്തില്‍ സ്‌നേഹവും വാത്സല്യവും നിലനില്‍ക്കും. ഒരാള്‍ക്ക് മരണാനന്തരം ആത്മാവിന്റെ അല്ലെങ്കില്‍ മോക്ഷത്തിന്റെ പാതയിലേക്ക് അടുക്കാന്‍ ശിവ പൂജയിലൂടെ കഴിയും. വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെയും അതുപോലെ കുട്ടികളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ശിവ പൂജ നടത്തുന്നു.
ശിവപൂജയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രുദ്രാഭിഷേകം. രുദ്രാഭിഷേകത്തിന്റെ പ്രാധാന്യം എന്തെന്ന് നമുക്ക് നോക്കാം. പശുവിന്‍ പാലില്‍ നിങ്ങള്‍ രുദ്രാഭിഷേകം ചെയ്താല്‍ ആഗ്രഹങ്ങളെല്ലാം നിറവേറപ്പെടുന്നുവെന്നാണ് വിശ്വാസം. ശിവവിഗ്രഹത്തില്‍ നെയ്യ് അഭിഷേകം ചെയ്താല്‍ നിങ്ങള്‍ക്ക് സാമ്പത്തികനേട്ടം ലഭിക്കും, കരിമ്പിന്‍ നീര് അഭിഷേകം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നീക്കംചെയ്യപ്പെടും. ഇനി തേന്‍ ഉപയോഗിച്ച് രുദ്രാഭിഷേകം ചെയ്താല്‍ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും മാറികിട്ടും.
ശിവനെ ആരാധിക്കുന്നതിന്നതിന് പ്രത്യേക സമയമൊന്നുമില്ല. ഏത് സമയത്തും ശിവനെ ആരാധിക്കാം. മാത്രമല്ല ഏത് ദിവസവും ശിവനെ ആരാധിക്കുകയും ചെയ്യാം. എങ്കിലും തിങ്കളാഴ്ച ശിവന് പ്രിയപ്പെട്ട ദിനമാണ് എന്നാണ് വിശ്വാസം. പൂര്‍ണ്ണമനസ്സോടെ മഹാദേവനെ ആരാധിച്ചാല്‍ അദ്ദേഹം ഉടനടി പ്രസാദിക്കും. എല്ലാ തിങ്കളാഴ്ചകളിലും ശിവ പൂജ ചെയ്യുന്നത് വളരെ നല്ലതാണ്.
മഹാദേവനെ ആരാധിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമാണ് മഹാ ശിവരാത്രി. ലക്ഷ്മി ദേവി, ഇന്ദ്രാണി, സരസ്വതി, ഗായത്രി, സാവിത്രി, സീത, പാര്‍വതി, രതി എന്നിവരും ശിവരാത്രി നോമ്പ് അനുഷ്ഠിച്ചിരുന്നുവെന്നാണ് പുരാണങ്ങൾ പറയുന്നത്.
ശിവരാത്രിക്ക് പുറമെ ശിവ പൂജ ചെയ്യാവുന്ന ദിവസങ്ങൾ മഹാശിവരാത്രി (മാഗ കൃഷ്ണപക്ഷ ചതുര്‍ദശി) ഉമാ മഹേശ്വര വ്രതം (ഭദ്രപാദ പൂര്‍ണിമ) ശ്രാവണ മാസം (മുഴുവന്‍ മാസവും ശിവന് സമര്‍പ്പിച്ചിരിക്കുന്നു, പ്രത്യേകിച്ച് ശ്രാവണ മാസത്തിലെ തിങ്കളാഴ്ച, കാര്‍ത്തിക പൂര്‍ണിമ (കാര്‍ത്തിക ശുക്ലപക്ഷ പൂര്‍ണിമ), ഭൈരവ അഷ്ടമി (കാര്‍ത്തിക കൃഷ്ണപക്ഷ അഷ്ടമി) അരുദ്ര ദര്‍ശനം മാസിക് ശിവരാത്രി എന്നിവയൊക്കെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.