Horoscope: ഈ രാശിക്കാർക്ക് ജോലിഭാരം വർധിക്കും; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Astrological predictions: വിവിധ നിക്ഷേപ പദ്ധതികൾ നടത്താൻ ഉദ്ദേശിക്കുന്ന വൃശ്ചിക രാശിക്കാർ സാഹചര്യങ്ങൾ വിലയിരുത്തി പഠിച്ചതിന് ശേഷം മാത്രം മാത്രമേ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടുപോകാവൂ.

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 09:11 AM IST
  • ഇടവം രാശിക്കാർ അനാവശ്യ സംസാരത്തിൽ സമയം കളയരുത്
  • ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
  • ഇടവം രാശിക്കാർക്ക് ഇന്ന് ജോലിഭാരം വർധിക്കുന്നതിന് സാധ്യതയുണ്ട്
Horoscope: ഈ രാശിക്കാർക്ക് ജോലിഭാരം വർധിക്കും; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

കർക്കടക രാശിക്കാർക്ക് ഇന്ന് ജോലിയിൽ തിരക്കുള്ള ദിവസം ആയിരിക്കും. ഇവർക്ക് ജോലിഭാരം കൂടുതലായിരിക്കും. അതേസമയം വിവിധ നിക്ഷേപ പദ്ധതികൾ നടത്താൻ ഉദ്ദേശിക്കുന്ന വൃശ്ചിക രാശിക്കാർ സാഹചര്യങ്ങൾ വിലയിരുത്തി പഠിച്ചതിന് ശേഷം മാത്രം മാത്രമേ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടുപോകാവൂ.

മേടം: മേടം രാശിക്കാർക്ക് ഇന്ന് അധികജോലി കൈകാര്യം ചെയ്യേണ്ടതായി വന്നേക്കാം. ജോലി സ്ഥലത്ത് ആളുകൾ കുറവായതിനാൽ ഇവരുടെ ജോലികൾ കൂടി ചെയ്ത് തീർക്കേണ്ട സാഹചര്യം ഉണ്ടാകാം. ഇന്നത്തെ ഗ്രഹനില നോക്കുമ്പോൾ മേടം രാശിയിലുള്ള വ്യാപാരികൾക്ക് പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ സാധ്യത കാണുന്നുണ്ട്.

ഇടവം: ഇടവം രാശിക്കാർ അനാവശ്യ സംസാരത്തിൽ സമയം കളയരുത്. ഓഫീസ് ഗോസിപ്പുകൾ ഒഴിവാക്കി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇടവം രാശിക്കാർക്ക് ഇന്ന് ജോലിഭാരം വർധിക്കുന്നതിന് സാധ്യതയുണ്ട്.

മിഥുനം: മിഥുനം രാശിക്കാർക്ക് തൊഴിൽ രംഗത്ത് മാറ്റമുണ്ടാകും. പുതിയ അവസരങ്ങൾ ലഭ്യമാകും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കും. ബിസിനസുകാർ തകർച്ചയെക്കുറിച്ച് വിഷമിക്കേണ്ടതില്ല. പകരം ബിസിനസ് എങ്ങനെ മെച്ചപ്പെടുത്താമെന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. 

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഇന്ന് ജോലിഭാരം വർധിക്കും. ഈ ദിവസം, സംരംഭകർക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ഭാഗ്യവും കർമ്മവും കൂടിച്ചേർന്നാൽ, നിങ്ങൾ വിജയം കൈവരിക്കും.

ചിങ്ങം: ഇന്ന് നിങ്ങളുടെ ഓഫീസിൽ ഉന്നത അധികാരികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ മാനസികമായി തയ്യാറെടുക്കണം. ബിസിനസുകാർ ജീവനക്കാരോടൊപ്പം നിന്ന് കൂടുതൽ ലാഭം ഉണ്ടാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

ALSO READ: Love Horoscope: ഈ രാശിക്കാർക്ക് ഇന്ന് പ്രണയസാഫല്യം; പ്രിയപ്പെട്ടവരുമായുള്ള ബന്ധം ഊഷ്മളമാകും

കന്നി: കന്നി രാശിക്കാർ ഇന്ന് കൂടുതൽ ശ്രദ്ധയോടെ പെരുമാറണം. ശരിയായ ദിശയിൽ ഊർജ്ജം ഉപയോഗിക്കുന്നത് നിങ്ങൾക്ക് വളരെ പ്രധാനമാണ്. അനാവശ്യ കാര്യങ്ങൾക്കായി സമയവും ഊർജ്ജവും പാഴാക്കരുത്. ഇന്നത്തെ ദിവസം ജാ​ഗ്രതയോടെയിരിക്കണം.

തുലാം: തുലാം രാശിയുടെ വാക്കുകൾക്ക് ഓഫീസിൽ മുൻഗണന നൽകും. കീഴുദ്യോഗസ്ഥർ മുതൽ മേലുദ്യോഗസ്ഥർ വരെയുള്ളവർ തമ്മിലുള്ള കാര്യങ്ങളിൽ യോജിപ്പുണ്ടാകും. ബിസിനസുകാർ പ്രതികൂല സാഹചര്യങ്ങളെ ശ്രദ്ധയോടെ നേരിടും. ഇന്ന് സമ്മിശ്ര പ്രതികരണമുള്ള ദിവസം ആയിരിക്കും. അതിനാൽ ശ്രദ്ധയോടെ മുന്നോട്ടുപോകേണ്ടത് പ്രധാനമാണ്.

വൃശ്ചികം: വൃശ്ചികം രാശിക്കാർ തങ്ങളുടെ കർത്തവ്യങ്ങൾ ക്ഷമയോടെ നിർവഹിക്കണം. നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന വ്യാപാരികൾ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രം നിക്ഷേപം നടത്തണം. കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

ധനു: ധനു രാശിയുടെ പ്രവർത്തനങ്ങൾ ഉന്നത അധികാരികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അതിനാൽ നിങ്ങളുടെ ജോലിയിൽ അലസത കാണിക്കരുത്. ചില്ലറ വ്യാപാരികൾ ഉൽപ്പന്നങ്ങളുടെ വിലയെക്കുറിച്ച് ചിന്തിക്കണം, അവയ്ക്ക് അമിത വില നൽകരുത്, അല്ലാത്തപക്ഷം വ്യാപാരം കുറയാൻ സാധ്യതയുണ്ട്.

മകരം: മേലധികാരിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ മകരം രാശിക്കാർ വിജയിക്കും. ഇക്കാരണത്താൽ നിങ്ങൾ എല്ലായിടത്തും ബഹുമാനിക്കപ്പെടും. ബിസിനസുകാർക്ക് ഇന്ന് മോശമല്ലാത്ത ദിവസം ആയിരിക്കും. ദിവസാവസാനം വരെ നിങ്ങൾക്ക് നഷ്ടമോ ലാഭമോ നേരിടേണ്ടി വരില്ലെന്ന് സൂചന.

കുംഭം: കുംഭം രാശിക്കാർ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല രീതിയിൽ ഇടപഴകും. കുംഭം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിക്ഷേപം നടത്തുന്നതിനും അനുകൂല ദിവസമാണ്. എന്നിരുന്നാലും എല്ലാ കാര്യങ്ങളിലും ജാ​ഗ്രത പുലർത്തേണ്ടത് പ്രധാനമാണ്.

മീനം: മീനം രാശിക്കാർ ഓഫീസിൽ സജീവമായിരിക്കണം. കാരണം, ജോലി ഭാരം വർധിക്കുന്നതിന് സാധ്യതയുണ്ട്. നിങ്ങളുടെ ജോലി നിലനിർത്തുന്നതിന് അതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും കഠിനാധ്വാനവും ആവശ്യമാണ്. അല്ലാത്തപക്ഷം ജോലി ഇല്ലാതാകുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അതിനാൽ ഇന്ന് ജാ​ഗ്രതയോടെ പ്രവർത്തിക്കേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News