Horoscope March 08, 2022: ഇന്ന് മീന രാശിക്കാർ സ്വയം നിയന്ത്രിക്കണം, കർക്കിടകം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കണം!

Horoscope March 08, 2022: ഇന്ന് (Horoscope March 08, 2022) മകരം (Capricorn) രാശിക്കാരുടെ മനസ്സിൽ പുതിയ എന്തെങ്കിലും ചെയ്യാനുള്ള ഉത്സാഹവും അഭിനിവേശവും ഉണ്ടാകും.  മീനരാശിക്കാർ (Pisces) ഇന്ന് ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുന്നത് ഒഴിവാക്കണം. വൃശ്ചികം (Scorpio) രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രത്യേക ഐഡന്റിറ്റി ഉണ്ടായിരിക്കും.

Written by - Ajitha Kumari | Last Updated : Mar 8, 2022, 06:12 AM IST
  • കന്നി രാശിക്കാർക്ക് നല്ല ദിവസമായിരിക്കും
  • ഇടവ രാശിക്കാർ എല്ലാവരുമായും നല്ല വ്യവഹാരം കാഴ്ചവയ്ക്കും
  • കുംഭം രാശിക്കാർ ശത്രുക്കളെ പരാജയപ്പെടുത്തുന്നതിൽ വിജയിക്കും
Horoscope March 08, 2022: ഇന്ന് മീന രാശിക്കാർ സ്വയം നിയന്ത്രിക്കണം, കർക്കിടകം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കണം!

Rashifal/Horoscope March 08, 2022: ഇന്ന് (Horoscope March 08 2022) എല്ലാ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ചിങ്ങം (Leo) രാശിക്കാർക്ക് ഇന്ന് പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ലതായിരിക്കും. തുലാം  (Libra) രാശിയിലുള്ള ആളുകൾക്ക് സന്തോഷം നിറഞ്ഞ ദിനമായിരിക്കും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...

മേടം (Aries): ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കില്ലയെങ്കിലും കോടതി സംബന്ധമായ കാര്യങ്ങളിൽ ആശ്വാസം ലഭിക്കും. ഇവർ ഇവരുടെ ബുദ്ധിയും മിടുക്കും കാണിച്ച് ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കും.

ഇടവം (Taurus): ഇന്ന് തൊഴിൽ മേഖലയിൽ ഗുണകരമാകും. നിങ്ങൾക്ക്  എല്ലാവരുമായും ഒരു നല്ല വ്യവഹാരം കാഴ്ച വയ്ക്കാൻ കഴിയും. കൂടാതെ ബിസിനസിൽ ലാഭകരമായ സാഹചര്യങ്ങൾ ഉണ്ടാകും. ജോലിയിൽ മേലുദ്യോഗസ്ഥരുടെ പ്രശംസയും, സ്ഥാനക്കയറ്റവും ലഭിക്കും.

മിഥുനം (Gemini): ഇന്ന് നിങ്ങൾ നിങ്ങളുടെ തിരക്കുകളിൽ നിന്ന് സമയം കണ്ടെത്തി കുടുംബാംഗങ്ങളുമായി ചെലവഴിക്കും. ധനത്തിന്റെ കുറവ് നികത്താൻ നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളെ സഹായിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ നിന്നും വിജയമുണ്ടാകും.

കർക്കടകം (Cancer): ഈ രാശിക്കാരുടെ ആരോഗ്യം മോശമായേക്കാം അതുകൊണ്ടുതന്നെ നിങ്ങൾ ഇന്ന് അസ്വസ്ഥരായി കാണപ്പെടും. ആരുടെയെങ്കിലും പിന്തുണയാൽ നിങ്ങൾക്ക് ജോലിയിൽ വളരെയധികം ഗുണം ലഭിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. കൂടാതെ ജീവിതത്തിൽ പുരോഗതി നേടുന്നതിന് നിങ്ങൾ കഠിനാധ്വാനം ചെയ്യും.

ചിങ്ങം (Leo): ഇന്ന് ഈ രാശിക്കാർക്ക് ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമാണ്.  നിങ്ങൾക്ക് നിങ്ങളുടെ പഴയ ഒരു സുഹൃത്തുമായി സംസാരിക്കാനുള്ള അവസരം ലഭിക്കും. ഈ രാശിക്കാർക്ക് ഇന്ന്  പൊതുവെ സന്തോഷത്തിന്റെ ദിനമായിരിക്കും.  നിങ്ങളുടെ സാമർത്ഥ്യം കാരണം ജോലിയിൽ മിടുക്ക് കാണിക്കാൻ കഴിയും. എന്നാൽ അമിതമായ കോപം നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. 

കന്നി (Virgo): ഇന്നത്തെ നിങ്ങളുടെ ദിവസം വളരെ നല്ലതായിരിക്കും. നിങ്ങൾക്ക് ജോലിയിൽ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. ഒപ്പം വരുമാനം വർധിപ്പിക്കാനുള്ള ചില നല്ല അവസരങ്ങളും ലഭിക്കും. കുടുംബത്തിലെ നിങ്ങളുടെ പെരുമാറ്റം ആളുകളെ ആകർഷിക്കും.

തുലാം (Libra): ഇന്ന് നിങ്ങളുടെ വീട്ടിൽ സന്തോഷം അലതല്ലും. നിങ്ങൾക്ക് ഒരു ഗവേഷണ പ്രോജക്റ്റിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും. കൂടാതെ ബിസിനസുകാർ സത്യസന്ധതയോടെ പ്രവർത്തിക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ വാക്കുകൾ പ്രിയപ്പെട്ടവരോട് വിശദീകരിക്കുന്നതിൽ നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നേക്കാം.

വൃശ്ചികം (Scorpio): ഇന്ന് മറ്റുള്ളവർ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുക. നിങ്ങൾക്ക് ജോലി സ്ഥലത്ത് നിങ്ങളുടേതായ ഒരു ഐഡന്റിറ്റി ഉണ്ടായിരിക്കും. ഇതുകൂടാതെ ധനം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.  നിങ്ങൾ അനാവശ്യ ചെലവുകൾ കുറയ്ക്കണം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ ഇന്ന് പുതിയ ചില പദ്ധതികൾ ആസൂത്രണം ചെയ്തേക്കും. ഇന്ന് ഈ രാശിക്കാർ ദാനപുണ്യങ്ങൾ നടത്തുന്നത് നന്ന്. 

ധനു (Sagittarius): നിങ്ങൾക്ക് ഒരു നല്ല വാർത്ത ലഭിച്ചേക്കും. ഇതോടൊപ്പം നിങ്ങൾക്ക് മാർഗനിർദേശവും ലഭിക്കും. ധനലാഭത്തിന്റെ പുതിയ വഴികൾ തുറക്കും. ചെറിയ പ്രലോഭനങ്ങളിൽ നിന്ന് സ്വയം മാറി നിൽക്കാൻ ശ്രമിക്കണം.  

മകരം (Capricorn): ഇന്ന് നിങ്ങൾ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കുക. മനസിൽ എന്തെങ്കിലും പുതിയ കാര്യങ്ങൾ പരീക്ഷിക്കുവാനുള്ള ഉത്സാഹവും ഉന്മേഷവും ഉണ്ടാകും.  ഹോട്ടൽ ഉടമകൾക്ക് നല്ല സമയമാണ്. വിദ്യാർത്ഥികൾക്ക് വിദഗ്ധരായ അധ്യാപകരുടെ സഹായവും ലഭിക്കും.

കുംഭം  (Aquarius): ഇന്ന് നിങ്ങൾക്ക് തൊഴിൽ മേഖലയിൽ നല്ല വിജയം ലഭിക്കും. നിങ്ങളുടെ പണം ശരിയായ കാര്യങ്ങൾക്കായി ചെലവഴിക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ മികച്ച വിജയം നേടുമെങ്കിലും അവരുടെ മനസ്സിൽ ഭയം നിലനിൽക്കും. ശത്രുക്കളെ നിങ്ങളിൽ  ആധിപത്യം സ്ഥാപിക്കാൻ നിങ്ങൾ അനുവദിക്കില്ല. ഒപ്പം അവരെ പരാജയപ്പെടുത്തുന്നതിൽ നിങ്ങൾ വിജയിക്കും.

മീനം (Pisces): ഇന്ന് നിങ്ങൾ ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുന്നത് ഒഴിവാക്കണം. ഇനി നിങ്ങൾ ഓൺലൈൻ ബിസിനസ് നടത്തുന്നവരാണെങ്കിൽ ബിസിനസിന്റെ വളർച്ചയ്ക്ക് നിങ്ങൾ പുതിയ പദ്ധതികൾ തയ്യാറാക്കണം. കുട്ടികളുമായി നിങ്ങൾ സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. ഇതോടൊപ്പം ബന്ധങ്ങളിൽ ചില പുതിയ പുതുമകൾ നിങ്ങൾക്ക് അനുഭവപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

Trending News