Horoscope March 21, 2022: ഇന്ന് ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണപിന്തുണ ലഭിക്കും, മീനം രാശിക്കാർക്ക് നല്ല ദിനം

Horoscope March 21, 2022: ഇന്ന് (Horoscope March 21, 2022) മകരം (Capricorn) രാശിക്കാർ അവരുടെ കുറവുകൾക്ക് പകരം ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മീനം (Pisces) രാശിയുള്ള എഴുത്തുകാർക്ക് ദിവസം നല്ലതാണ്. വൃശ്ചികം (Scorpio) രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികളിൽ പുരോഗതിയുണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Mar 21, 2022, 06:31 AM IST
  • കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും
  • ഇടവ രാശിക്കാർ സന്തുഷ്ടരായിരിക്കും
  • കുംഭം രാശിക്കാർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം
Horoscope March 21, 2022:  ഇന്ന് ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണപിന്തുണ ലഭിക്കും, മീനം രാശിക്കാർക്ക് നല്ല ദിനം

Rashifal/Horoscope March 21, 2022:  ഇന്നത്തെ (Horoscope March 21, 2022) ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ഇന്ന് ചിങ്ങം (Leo) രാശിക്കാർക്ക് പല കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. തുലാം (Libra) രാശിക്കാർക്ക് ചില നല്ല വാർത്തകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...

Also Read: Budh Ast: ഈ 6 രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം ധനവർഷവും

മേടം (Aries): ഇന്നത്തെ ദിനം നല്ലതായിരിക്കും. ബിസിനസിൽ നിങ്ങളുടെ കുട്ടികളുടെ പൂർണ്ണപിന്തുണയുണ്ടാകും. എങ്കിലും മൂലധനത്തിന്റെ ശരിയായ നിക്ഷേപത്തെക്കുറിച്ച് നിങ്ങൾ ആശങ്കാകുലരാകും. ഇന്നത്തെ ദിവസം കലാകാരന്മാർക്ക് വളരെ നല്ലതാണ്.

ഇടവം (Taurus): ഇന്ന് നിങ്ങൾക്ക് ശരീരത്തിനും മനസിനും സന്തോഷവും ഉന്മേഷവും ഉണ്ടായിരിക്കും. നിങ്ങളുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം. ബിസിനസിൽ പുതിയ കരാറുകൾ ഉണ്ടാക്കാം. വിജയത്തിനായി എല്ലാ റിസ്ക് എടുക്കാനും നിങ്ങൾ തയ്യാറായിരിക്കും. ഒരുമിച്ച് പ്രവർത്തിക്കുന്നവരിൽ നിന്ന് നിങ്ങൾക്ക് സന്തോഷം ലഭിക്കും.

മിഥുനം (Gemini): ഇന്ന് ഏത് ജോലിയും പൂർത്തീകരിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും. സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട് നല്ല ഫലങ്ങൾ ലഭിക്കും. വരുമാനത്തിൽ നിന്ന് കുറച്ച് പണം നിങ്ങൾ ഭാവിയിലേക്ക് മാറ്റിവയ്ക്കും.  വാഗ്ദാനം പാലിക്കാത്തതിന് നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം.

കർക്കടകം  (Cancer): നിങ്ങളുടെ ഇന്നത്തെ ദിനം തിരക്ക് നിറഞ്ഞതായിരിക്കാം. നിങ്ങളുടെ നല്ല പെരുമാറ്റം ആളുകളെ ആകർഷിക്കും. പുതിയ ആശയങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾക്ക് പൂർണ്ണ നേട്ടം ലഭിക്കും. തൊഴിൽ വിപുലീകരണത്തിനായി വായ്പ എടുക്കേണ്ടി വന്നേക്കാം. പണത്തിന്റെ കാര്യത്തിൽ വിജയം കൈവരിക്കാൻ കഴിയും.

Also Read: Saturn Transit: ശനി ഈ വർഷം 2 തവണ രാശി മാറും! ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും

ചിങ്ങം (Leo): ഇന്ന് നിങ്ങൾക്ക് പല കാര്യങ്ങളിലും ഭാഗ്യത്തിന്റെ പൂർണ്ണപിന്തുണ ലഭിക്കും. സമ്പാദിക്കാനുള്ള പുതിയ സ്രോതസ്സുകൾ രൂപപ്പെടും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും. മുതിർന്നവരുടെ അഭിപ്രായം അവഗണിക്കരുത്. നിങ്ങൾ അവിവാഹിതനാണെങ്കിൽ വിവാഹം നടക്കാനുള്ള സാധ്യതയുണ്ട്.

കന്നി (Virgo): ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. പുതിയ ആശയം നിങ്ങൾക്ക് സാമ്പത്തികമായി ഗുണം ചെയ്യും. ആസ്തികൾ വാങ്ങാനും വിൽക്കാനും കഴിയും. മുടങ്ങിക്കിടക്കുന്ന ജോലി ആരംഭിക്കാൻ നിങ്ങൾക്ക് ആരുടെയെങ്കിലും ശുപാർശ നേടേണ്ടി വന്നേക്കാം.

തുലാം (Libra): ഇന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളിലെ ക്രിയേറ്റിവിറ്റി ആളുകലെ നിങ്ങളിലേക്ക് ആകർഷിക്കുന്നതിന് സഹായിക്കും. ഇതുകൂടാതെ നിങ്ങൾ ആദ്യം ആവശ്യ ജോലികൾ ചെയ്തു തീർത്താൽ നിങ്ങൾക്ക് വിജയം ലഭിക്കും. യാഥാർത്ഥ്യം മനസ്സിൽ വെച്ചുകൊണ്ട് നിങ്ങളുടെ സാമ്പത്തിക പദ്ധതി തയ്യാറാക്കുക. നിങ്ങൾക്ക് ചില കാര്യങ്ങൾ സുഹൃത്തുക്കളുമായി പങ്കിടാം.

വൃശ്ചികം (Scorpio): ഇന്ന് സുപ്രധാന കാര്യങ്ങളിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി സംവാദം നടത്താം. മുടങ്ങിക്കിടക്കുന്ന ജോലികളിൽ പുരോഗതിയുണ്ടാകും. ബിസിനസ് പ്രവർത്തനങ്ങളിൽ അതീവ ജാഗ്രത ആവശ്യമാണ്. ഇൻഷുറൻസ് അല്ലെങ്കിൽ നിക്ഷേപവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്ലാൻ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ ആ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കും.

Also Read: Rahu Transit 2022: 18 മാസത്തിന് ശേഷമുള്ള രാഹുവിന്റെ രാശിമാറ്റം; ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും

ധനു (Sagittarius): തിങ്കളാഴ്ച സന്തോഷകരവും ആശ്ചര്യകരവുമായ കാര്യങ്ങളുമായി കടന്നുപോകുന്നതിന്റെ സാധ്യതയുണ്ട്. ആത്മാർത്ഥമായ ചെയ്യുന്ന നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. ഇതിന് പുറമെ പുതിയ ഡീലുകൾ ഗുണം ചെയ്യും. പ്രധാനപ്പെട്ട ഇടപാടുകൾ ശ്രദ്ധിക്കണം. നിങ്ങൾ ഒരു കവിതയോ കഥയോ എഴുതാനല്ല സാധ്യതയുണ്ട്.

മകരം (Capricorn): ഇന്ന് നിങ്ങൾ നിങ്ങളുടെ പോരായ്മകൾക്ക് പകരം നന്മകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അൽപം പരിശ്രമിച്ചാൽ ഉയർന്ന പദവിയിലെത്താം. ജീവിത പങ്കാളിയുടെ പേരിൽ ചെയ്യുന്ന ജോലികളിൽ നേട്ടമുണ്ടാകും. ഇതുകൂടാതെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച വിജയം ലഭിക്കും. ഭക്ഷണക്രമം നിങ്ങൾ ശ്രദ്ധിക്കണം.

കുംഭം (Aquarius): ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയും. നിങ്ങൾ എല്ലാ ജോലികളും നന്നായി പൂർത്തിയാക്കും. ഇതുകൂടാതെ ഏത് സുപ്രധാന തീരുമാനവും എടുക്കുമ്പോൾ കുടുംബാംഗങ്ങളുടെ അഭിപ്രായത്തിന് പ്രാധാന്യം നൽകുക. വ്യാപാര മേഖലയിൽ ലാഭം ലഭിക്കും. ഒപ്പം നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങുക.

മീനം (Pisces): ഇന്ന് നിങ്ങൾ ശാന്തമായ മനസ്സോടെ പ്രവർത്തിച്ചാൽ നിങ്ങൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. എഴുത്തുകാർക്ക് ഇന്ന് വളരെ നല്ല ദിനമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്രമേണ പുരോഗതി ദൃശ്യമാകും. നിങ്ങൾ ഒരുമിച്ച് ജോലി ചെയ്യും. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട ഏത് വലിയ പ്രശ്‌നവും പരിഹരിക്കാൻ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News